ഡാലസ്∙ പ്രവാസികളായ നഴ്സുമാരെയും ആ ജോലിയുടെ മഹത്വത്തേയും അപമാനിച്ചു ഖത്തറിലെ മലയാളമിഷൻ കോർഡിനേറ്റർ ദുർഗാദാസ് നടത്തിയ , പരാമർശം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവും അപലപനീയവും ആണെന്നു പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് എം.പി. സലീം ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ്കാനാട്ട്, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ പ്രവാസികളായ  നഴ്സുമാരെയും ആ ജോലിയുടെ മഹത്വത്തേയും അപമാനിച്ചു  ഖത്തറിലെ മലയാളമിഷൻ കോർഡിനേറ്റർ ദുർഗാദാസ് നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവും  അപലപനീയവും ആണെന്നു പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് എം.പി. സലീം ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ്കാനാട്ട്, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മത പരിവർത്തനത്തെ കുറിച്ചും നഴ്സുമാരുടെ റിക്രൂട്ടിങ് സംബന്ധിച്ചും  ഏതു സാഹചര്യത്തിലാണ് അദ്ദേഹം പ്രസ്താവന നടത്താൻ തയാറായതെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. പരാമർശത്തിന്റെ ആധികാരികത തെളിയിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി  .

ഇതൊരു പ്രവാസി വിഷയം ആയതിനാലും, പ്രവാസി സംഘടനയുടെ പ്രവർത്തകർ എന്ന നിലയിലും ഇത്തരം വിവാദ പരാമർശങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ഏതൊരു പ്രവാസിയുടെയും കടമയും ഉത്തരവാദിത്വവും ആണ്.  ഇത്തരം ആളുകൾ പ്രവാസികൾക്കും സമൂഹത്തിനും  അപമാനമാണ്. ദുർഗാദാസിന്റെ പ്രസ്താവന പ്രവാസി വിഷയമായിട്ടാണു കണക്കാക്കപ്പെടുന്നത്. ബുദ്ധിശക്തിയും നിശ്ചയദാർഢ്യവും മാന്യതയും ഉള്ള ജോലി നോക്കുന്ന നഴ്സിങ് സമൂഹവും പ്രവാസി സമൂഹവും അദ്ദേഹത്തിനു ചെയ്ത തെറ്റിനു മാപ്പു കൊടുക്കുമെന്നാശിക്കാം.ഇത്തരം വികലമായ പരാമർശങ്ങൾ പ്രവാസികൾക്കു നേരെ ഉന്നയിക്കാതിരിക്കാൻ പ്രബല പ്രവാസി നേതാക്കളും സമൂഹവും ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു. ലോകത്തിലെ എല്ലാ നഴ്‌സുമാർക്കും പ്രവാസി സമൂഹത്തിനും പിഎംഎഫ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പിഎംഎഫ് നേതാക്കൾ ഉറപ്പു നൽകി.