ഷിക്കാഗോ ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി (ഐഎൻഎഐ) 2022ലെ നഴ്സസ് ദിനാഘോഷങ്ങൾ മേയ് ഏഴിന് നടന്നു. വൈകിട്ട് ഏഴിന് ഷിക്കാഗോയിലെ സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഈ വർഷത്തെ നഴ്സസ് ദിനാഘോഷങ്ങൾ വേറിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി (ഐഎൻഎഐ) 2022ലെ നഴ്സസ് ദിനാഘോഷങ്ങൾ മേയ് ഏഴിന് നടന്നു. വൈകിട്ട് ഏഴിന് ഷിക്കാഗോയിലെ സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഈ വർഷത്തെ നഴ്സസ് ദിനാഘോഷങ്ങൾ വേറിട്ട അനുഭവമായിരുന്നു.

ADVERTISEMENT

അലോന ജോർജ് ആലപിച്ച അമേരിക്കൻ ദേശീയ ഗാനത്തിനുശേഷം ക്ലെമന്റ് ഫിലിപ്പ് അവതരിപ്പിച്ച പ്രാർഥനാ ഗാനത്തോടെ പരിപാടികൾക്കു തുടക്കമായി. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സിമി ജെസ്റ്റോ തന്റെ സ്വാഗത പ്രസംഗത്തിൽ മഹാമാരിയുടെ രണ്ടു വർഷം ചുറ്റുമുള്ളതൊന്നും തങ്ങളുടെ ദൃഢനിശ്ചയത്തെ ബാധിക്കാതെ സേവനവും പഠനവും ഒരുമിച്ചു കൊണ്ടുപോയ നഴ്സുമാരെ അഭിനന്ദിച്ചു സംസാരിച്ചു.

ADVERTISEMENT

കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട നഴ്സുമാരെ അനുസ്മരിച്ചും തങ്ങൾക്കു മുന്നേ എത്തിച്ചേർന്നു തങ്ങൾക്കു പാതയൊരുക്കിയ സീനിയർ നഴ്സുമാരുടെ ത്യാഗോജ്വലമായ ജീവിതത്തിനു നന്ദി പറഞ്ഞും തന്റെ പ്രസംഗം ആരംഭിച്ച, ഐഎൻഎഐ പ്രസിഡന്റ് ഷിജി അലക്സ് നഴ്സുമാർ ഇന്നു നേരിടുന്ന വെല്ലുവിളികൾ വിശദമാക്കി. അമേരിക്കയിലെ തൊഴിൽ സാഹചര്യങ്ങൾ നഴ്സുമാരുടെ വളർച്ചക്ക് അനുയോജ്യമാണെന്നും അതിനാവശ്യമായ എന്ത് സഹായത്തിനും ഐഎൻഎഐ കൂടെയുണ്ടായിരിക്കും എന്നുറപ്പു നൽകുകയും ചെയ്തു. ഇതോടൊപ്പം 8000 ഡോളറിന്റെ നഴ്സിങ് സ്കോളർഷിപ്പിലേക്കുള്ള റാഫിൾ പ്രഖ്യാപിക്കുകയും ചെയ്തു.

ADVERTISEMENT

അസെൻഷൻ ഹെൽത്ത് പോസ്റ്റ് അക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യോലാണ്ട വിൽസൺ സ്റ്റബ്ബ്സ് നഴ്സസ് ദിന സന്ദേശം നൽകി. നഴ്സിങ് എന്ന ജോലി ഒരു നിയോഗമാണെന്നും ആ നിയോഗത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരും അനുഗ്രഹീതരാണെന്നും എക്സിക്യൂട്ടീവ് പൊസിഷൻസിലേക്കു കടന്നു വരാൻ നഴ്സസിനെ ആഹ്വാനം ചെയ്തുകൊണ്ട് അവർ പറഞ്ഞു.

തുടർന്ന് വിവിധ വിഭാഗങ്ങളിൽ കൈവരിച്ച മുന്നേറ്റം കണക്കിലെടുത്തു അവാർഡ് വിതരണം നടന്നു. ലീഡർഷിപ്, ക്ലിനിക്കൽ എക്സല്ലൻസ്, നഴ്സിംഗ് സ്റ്റുഡന്റ്, എപിഎൻ വിഭാഗങ്ങളിൽ ബീന വള്ളിക്കളം, മരിയ തോമസ്, ബിന്ദു സജി, എമിലി സന്തോഷ്, സാറ അനിൽ, സൂസൻ ചാക്കോ എന്നിവർ അവാർഡിനർഹരായി. തുടർന്ന് പുതിയതായി ലൈസൻസ് ലഭിച്ചവരെയും, പിഎച്ച്ഡി, മാസ്റ്റേഴ്സ്, ഡോക്ടറേറ്റ്, സെർറ്റിഫിക്കേഷൻസ് നേടിയവരെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

കോവിഡ് കാലം കഴിഞ്ഞു നടന്ന ആദ്യത്തെ ഒത്തുചേരൽ എന്നും ഓർമ്മിക്കത്തക്കതായി മനസ്സിൽ സൂക്ഷിക്കാൻ ഉതകുന്നതായിരുന്നു പിന്നീട് നടന്ന കലാ സാംസ്കാരിക പരിപാടികൾ. സെക്രട്ടറി റെജീന ഫ്രാൻസിസ് നന്ദി പറഞ്ഞ യോഗത്തിന്റെ എംസി ആയി പ്രവർത്തിച്ചത് ചാരി ചാക്കോ ആയിരുന്നു. പരിപാടിയുടെ മുഴുവൻ ചുമതലയും മേൽനോട്ടവും വഹിച്ചത് വിൻസി ചാക്കോ കൺവീനർ ആയ കമ്മിറ്റി ആയിരുന്നു. വി. പി. ബിനോയ് ജോർജ്, വിവിധ കമ്മിറ്റികളുടെ കൺവീനേഴ്സ് ആയി പ്രവർത്തിക്കുന്ന റാണി കാപ്പൻ, റീന ആഷ്‌ലി, ജസീന വെളിയത്തുമാലിൽ, ക്രിസ്റോസ് വടകര, ലൈജു പൗലോസ്, മിഥുൻ ജോയ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഐഎൻഎഐ അംഗങ്ങൾ അവതരിപ്പിച്ച ഗാനങ്ങളും നൃത്ത പരിപാടികളും ഉണ്ടായിരുന്നു. മോനു വർഗീസ് ചിത്രങ്ങൾ പകർത്തി.