ന്യൂയോർക്ക് ∙ കോവിഡ് മൂലം മരണമടഞ്ഞ 10 ലക്ഷം അമേരിക്കക്കാരുടെ സ്മരണ ഒരു ദുരന്ത നാഴികക്കല്ലായി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പകർച്ചവ്യാധിയുടെ പരിണിത ഫലങ്ങളായി യുഎസിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും ദൗർലഭ്യതയും വിലക്കയറ്റവും അനസ്യൂതം തുടരുകയാണ്. വിലക്കയറ്റം 8.3% (കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്) നഗരപ്രദേശങ്ങളിൽ പ്രകടമാണെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ കോവിഡ് മൂലം മരണമടഞ്ഞ 10 ലക്ഷം അമേരിക്കക്കാരുടെ സ്മരണ ഒരു ദുരന്ത നാഴികക്കല്ലായി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പകർച്ചവ്യാധിയുടെ പരിണിത ഫലങ്ങളായി യുഎസിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും ദൗർലഭ്യതയും വിലക്കയറ്റവും അനസ്യൂതം തുടരുകയാണ്. വിലക്കയറ്റം 8.3% (കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്) നഗരപ്രദേശങ്ങളിൽ പ്രകടമാണെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു.

സാധനങ്ങളുടെ വില ഉയരുമ്പോൾ ലഭിക്കുന്ന സാധനങ്ങളുടെ അളവും കുറഞ്ഞിരിക്കുകയാണെന്ന് ചില ഉദാഹരണങ്ങൾ ഉദ്ധരിച്ച് ഉപഭോക്തൃ വിദഗ്ധർ പറയുന്നു. യുഎസിൽ കോവിഡ് കാലത്ത് ജനങ്ങൾ പരക്കം പാഞ്ഞ് കണ്ടെത്തിയിരുന്ന നിത്യോപയോഗ സാധനമാണ് ടോയ്‌ലെറ്റ് ടിഷ്യൂ പേപ്പറുകൾ. ഒരു സാധാരണ മെഗാ റോൾ ടിഷ്യൂ പേപ്പറിൽ നാലാര ഇഞ്ച് X നാലിഞ്ചിന്റെ 340 ഷീറ്റുകൾ ആണ് ഇതുവരെ ഉണ്ടായിരുന്നത്. ഇപ്പോൾ ഓരോ റോളിലും 312 ഷീറ്റുകൾ മാത്രമാണ് ഉള്ളത് എന്നാണ് ഒരു സംഘത്തിന്റെ കണ്ടെത്തൽ.

ADVERTISEMENT

ഗേറ്ററേഡ് പാനീയത്തിന്റെ കുപ്പിയിൽ ഇപ്പോൾ 28 ഔൺസാണുള്ളത്. മുൻപ് 32 ഔൺസുണ്ടായിരുന്നു. ഇപ്പോൾ ഒരു ക്രെസ്റ്റ് ടൂത്ത് പേസ്റ്റ് ട്യൂബിൽ 3.8 ഔൺസ് ടീത്ത് വൈറ്റനിംഗ് ഉൽപന്നമാണ് ഉള്ളത്. മുൻപ് 4.1 ഔൺസ് ഉണ്ടായിരുന്നു. നിങ്ങളുടെ ഡോളറിന് ഇപ്പോൾ കുറച്ച് സാധനമേ ലഭിക്കുന്നുള്ളുവെങ്കിൽ ഷ്രിങ്ക്ഫ്ലേഷനെ പഴിക്കാം.

ഷ്രിങ്ക്ഫ്ലേഷൻ സംഭവിക്കുന്നത് ജനങ്ങളുടെ നിത്യോപയോഗവും അല്ലാത്തതും ആയ സാധനങ്ങളുടെ വില കൂട്ടുന്നതിന് പകരം നിർമ്മാതാക്കൾ സാധനങ്ങളുടെ അളവ് കുറയ്ക്കുമ്പോഴാണ്. അളവ് ചുരുങ്ങിയത് ഉപഭോക്താവ് പെട്ടെന്ന് ശ്രദ്ധിച്ചു എന്നുവരില്ല. കാരണം വില മുൻപ് നൽകിയതോ അതിനെക്കാൾ അൽപം ഉയർന്നതോ ആകാം. വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് ഉയരുന്ന വിലയിൽ ശ്രദ്ധിക്കുന്ന ഉപഭോക്താവ് തനിക്ക് ലഭിക്കുന്ന ഉത്പന്നത്തെ വ്യാകുലപ്പെട്ടില്ല എന്ന് വരാം.

ADVERTISEMENT

ഷ്രിങ്ക്ഫ്ലേഷൻ വിലക്കയറ്റം മൂലം മാത്രമല്ല തൊഴിലാളി ദൗർലഭ്യം, മറ്റ് വ്യവസായ പ്രശ്നങ്ങൾ എന്നിവ കാരണവും സംഭവിക്കാമെന്ന് ഡാലസിലെ സതേൺ മെതേഡിസ്റ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ബിസിനസ് (കോക്സ്) അസോസിയേറ്റ് പ്രൊഫസർ ശ്രീകുമാർ ഭാസ്കരൻ പറഞ്ഞു.

കൺസ്യൂമർ വേൾഡിന്റെ സ്ഥാപക പത്രാധിപർ എഡ്‌ഗാർഡ വേഴ്സ്കി പറയുന്നത് ഷ്രിങ്ക് ഫ്ലേഷൻ ദശകങ്ങളായി നിലനിൽക്കുന്ന ആശയമാണെന്നാണ്. 1950 കളിലെയും 1960 കളിലെയും നിക്കൽ കാൻഡി ബാർ കഥകൾ ഇതിന് ഉദാഹരണമാണ്. അഞ്ചു സെന്റിന് വിൽക്കാൻ കാൻഡി ബാറുകളുടെ വലിപ്പം കുറച്ച കഥയ്ക്കൊപ്പം പ്രോക്ടർ ആൻഡ് ഗാമ്പിൾ തങ്ങളുടെ ടിഷ്യു പേപ്പർ റോളുകളുടെ സൈഡ് 90% ആക്കിയതും അദ്ദേഹം വിവരിച്ചു.

ADVERTISEMENT

ഉത്പന്നങ്ങൾക്ക് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർധിക്കുമ്പോഴും ഉത്പന്നങ്ങൾ ചുരുങ്ങാറുണ്ട്. ഉപഭോക്താക്കൾ ഉത്പന്നങ്ങളുടെ വിലയെ കുറിച്ച് തിരിച്ചറിവ് ഉള്ളവരാണ്. അത്രയും തിരിച്ചറിവ് വളരെ പെട്ടെന്ന് ഉത്പന്നങ്ങളുടെ അളവിനെ കുറിച്ച് ഉണ്ടാകാറില്ല.

നോർത്ത് ടെക്സസിലെ എവർവിംഗ് ആസ്ഥാനമാക്കിയ കിംബർലി ക്ലാർക്കാണ് കോട്ടണെല്ലിന്റെ നിർമ്മാതാക്കൾ. ഇവരാണ് ടോയ്‍ലെറ്റ് ടിഷ്യൂ പേപ്പറുകൾ 312 ഷീറ്റുകളിൽ ചുരുക്കിയിരിക്കുന്നത്. വിലക്കയറ്റം തങ്ങളുടെ നിർമ്മാണ ചെലവുകൾ 375 മില്യൻ ഡോളറുകൾ അധികമാക്കി എന്നാണ് കമ്പനിയുടെ വിശദീകരണം. ടോയ്‍ലെറ്റ് പേപ്പർ, ഡയപ്പർ, ഫേഷ്യൽ ടിഷ്യു എന്നിവയാണ് ഇവരുടെ ഉത്പന്നങ്ങൾ.