ടൊറന്റോ ∙ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യാന്തര വടംവലി മത്സരത്തിനാണ് കാനഡ ഒരുങ്ങുന്നത്. കാനഡയിൽ നിന്നുള്ള ടീമുകൾക്ക് പുറമെ അമേരിക്ക, മാൾട്ട, ഖത്തർ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെയും മത്സരത്തിന് പ്രതീക്ഷിക്കുന്നുണ്ട്. മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയാണ് (MTAC) പരിപാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ ∙ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യാന്തര വടംവലി മത്സരത്തിനാണ് കാനഡ ഒരുങ്ങുന്നത്. കാനഡയിൽ നിന്നുള്ള ടീമുകൾക്ക് പുറമെ അമേരിക്ക, മാൾട്ട, ഖത്തർ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെയും മത്സരത്തിന് പ്രതീക്ഷിക്കുന്നുണ്ട്. മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹാമിൾട്ടൺ മലയാളി സമാജം ഗ്രൗണ്ടിൽ ജൂലൈ 30നാണു മത്സരം നടക്കുക. 590 കിലോഗ്രാം (1300 പൗണ്ട്) വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.

മോഹൻദാസ് കളരിക്കൽ മെഗാ സ്പോൺസറായ മത്സരത്തിന്റെ ടൂർണമെന്റ് കൺവീനർ സോമോൻ സക്കറിയ കൊണ്ടൂരനാണ്. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് മോഹൻദാസ് കളരിക്കൽ സ്പോൺസർ ചെയ്യുന്ന ടിപി മണികണ്ഠദാസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 10,001 ഡോളറും സമ്മാനമായി ലഭിക്കും. നോർത്ത് അമേരിക്കയിൽ നടക്കുന്ന വടംവലി മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്.

ADVERTISEMENT

രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ലയൺഷേർ ഇമിഗ്രേഷൻ (സോൾവിൻ ജെ കല്ലിങ്കൽ) സ്പോൺസർ ചെയ്യുന്ന എവർറോളിങ് ട്രോഫിയും 5,001 ഡോളറും, മൂന്നാം സ്ഥാനക്കാർക്ക് ഗിഫ്റ്റ് എക്സ്പ്രസ്സ്  സ്പോൺസർ ചെയ്യുന്ന എവർറോളിങ് ട്രോഫിയും 2,501 ഡോളറും നാലാം സ്ഥാനത് എത്തുന്ന ടീമിന് ഷെയ്ഡ്സ് ത്രീ വിൻഡോ ഫാഷൻസ് സ്‌പോൺസർ ചെയ്യുന്ന 1,001 ഡോളറും സമ്മാനമായി ലഭിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് പേരേപ്പാടൻ, ടൂർണമെന്റ് ചെയർമാൻ സോമോൻ സക്കറിയ, മാത്യു ജോയി, വൈസ് പ്രസിഡന്റ് ഷൈജു മാത്യു, ജോയിന്റ് സെക്രട്ടറി റോമി ചെറിയാൻ, ജോയിന്റ് ട്രഷറർ അര്‍ജുൻ പ്രസാദ് കുളത്തിങ്കൽ, മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സോണി മണിയങ്ങാട്ട്, കമ്മിറ്റി അംഗങ്ങളായ ജയുമോൻ ഗോവിന്ദ്, ടിജൊ ചാക്കോ, ബ്ലെസൻ മാത്യു എന്നിവർ അറിയിച്ചു.

ADVERTISEMENT

വിവരങ്ങൾക്ക്: പ്രിൻസ് പേരേപ്പാടൻ (പ്രസിഡന്റ്)  647-281-5090, അനീഷ് കുമാർ (സെക്രട്ടറി) 647-763-4435, അബിൻ ബാബു (ട്രഷറർ) 905-924-2874, സോമോൻ സക്കറിയ കൊണ്ടൂരാൻ (ടൂർണമെന്റ് ചെയർമാൻ) 647-717-5987, സന്തോഷ് മേക്കര (ടൂർണമെന്റ് കമ്മിറ്റി) 647-762-8533 .