ന്യൂജഴ്‌സി ∙ മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ്് സൗന്ദര്യ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടമണിഞ്ഞ നിമ്മി റേച്ചലിന് ഫൊക്കാനയുടെ അഭിനന്ദനം. ഫെബ്രുവരിയിൽ തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റിൽ നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ മുഖ്യ അവതാരികമാരിൽ

ന്യൂജഴ്‌സി ∙ മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ്് സൗന്ദര്യ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടമണിഞ്ഞ നിമ്മി റേച്ചലിന് ഫൊക്കാനയുടെ അഭിനന്ദനം. ഫെബ്രുവരിയിൽ തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റിൽ നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ മുഖ്യ അവതാരികമാരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി ∙ മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ്് സൗന്ദര്യ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടമണിഞ്ഞ നിമ്മി റേച്ചലിന് ഫൊക്കാനയുടെ അഭിനന്ദനം. ഫെബ്രുവരിയിൽ തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റിൽ നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ മുഖ്യ അവതാരികമാരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി ∙ മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ്് സൗന്ദര്യ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടമണിഞ്ഞ നിമ്മി റേച്ചലിന് ഫൊക്കാനയുടെ അഭിനന്ദനം. ഫെബ്രുവരിയിൽ തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റിൽ നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ മുഖ്യ അവതാരികമാരിൽ ഒരാളായിരുന്ന നിമ്മി അവിടെ കൂടിയിരുന്ന എല്ലാ ഫൊക്കാന നേതാക്കളുടെയും പ്രവർത്തകരുടെയും മനം കവർന്നിരുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് പറഞ്ഞു.

 

ADVERTISEMENT

നിമ്മിയുടെ അവതരണ ശൈലിയും ഭാഷ നൈപുണ്യവും ഏറെ പ്രശംസനീയമായിരുന്നുവെന്ന് പറഞ്ഞ ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി നിമ്മിയിലെ കഴിവുകൾക്കുള്ള അംഗീകാരം എന്നെങ്കിലുമൊരിക്കൽ ലോകം അറിഞ്ഞു നൽകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും കൂട്ടിച്ചേർത്തു.

 

ഇന്ത്യയെ പ്രതിനിധികരിച്ച മലയാളിയായ നിമ്മി സെക്കന്റ് റണ്ണർ അപ്പ്‌ സ്ഥാനത്തിനു ലഭിക്കുന്ന മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടം അണിഞ്ഞ നിമ്മി, മലയാളികളുടെ യശ്ശസ് ഉയർത്തിപ്പിടിച്ചുവെന്ന് ഫൊക്കാന കൺവെൻഷൻ ഇൻറ്റർനാഷനൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ ചൂണ്ടിക്കാട്ടി. നിമ്മിയുടെ അവതരണ രീതികൊണ്ട് അന്നത്തെ പരിപാടി ഏറെ മികവുറ്റതായി മാറിയെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

 

ADVERTISEMENT

നിമ്മി റേച്ചലിനെ ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി അഭിനന്ദിച്ചു. ഫൊക്കാന കേരള കൺവെൻഷനിൽ നിമ്മിക്കൊപ്പം അവതരികയായിരുന്ന ഡോ. കല നിമ്മിയിലെ പ്രതിഭയെ അടുത്തറിയാൻ കഴിഞ്ഞുവെന്നു പറഞ്ഞ ഡോ. കല മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരത്തില്‍ നിമ്മി ഉറപ്പായും കിരീടമണിയുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും കൂട്ടിച്ചേർത്തു. 

 

ഡൽഹിയിലെ ഒപിജെ ഓഡിറ്റോറിയത്തിലായിരുന്നു മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരം അരങ്ങേറിയത്. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരമായിരുന്നു. മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് നിലവിൽ മുൻപോർഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് നടത്തി വരുന്നത്. എഴുപത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മത്സരത്തില്‍ പങ്കെടുത്തത്. അതിൽ മലയാളിയായ നിമ്മിക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച്  മൂന്നാം സ്ഥാനവും മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടവും ലഭിച്ചത് ഒരു വലിയ നേട്ടമാണ്.

 

ADVERTISEMENT

2020ൽ നടക്കേണ്ട മത്സരം കോവിഡ് മഹാമാരിമൂലം നീട്ടി വയ്ക്കുകയായിരുന്നു. ബിരുദാനന്തര ബിരുദധാരിയും അധ്യാപികയുമായിരുന്ന നിമ്മി, സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിനായി ജോലി രാജി വച്ച് മുഴുവൻ സമയവും പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ പരിമിതിയിൽ നിന്നുകൊണ്ട് തന്നെ കഠിനമായ പരിശീലനം നടത്തി. മിസിസ് ഇന്ത്യ എർത്ത് നാഷണൽ ഡയറക്ടർ അമിത് ചൗഹാൻ തുടർച്ചയായ ഇടവേളകളിൽ ഫോണിൽ വിളിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകുമായിരുന്നു. 

 

സ്പോർട്സ് വെയർ, അതാത് രാജ്യങ്ങളുടെ ദേശീയ വസ്ത്രത്തോടെയുള്ള ഷോ (ടാലന്റ് മത്സരവും ഇതോടൊപ്പമായിരുന്നു),  ഇവനിംഗ് ഗൗൺ, ചോദ്യോത്തരം (ഇന്റർവ്യൂ) തുടങ്ങിയവ ഉൾപ്പെടെ മൊത്തം അഞ്ചു റൗണ്ട് മത്സരങ്ങളാണ് നടന്നത്. ഇതിൽ ടാലന്റ് ഷോയിൽ വിജയിച്ച 5 പേരിൽ ഒന്നാമത് എത്തിയത് നിമ്മിയായിരുന്നു. സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾ, സാമൂഹ്യ സേവനങ്ങൾ, ലോകത്തെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ എന്നിവയെക്കുറിച്ചുള്ള മത്സരാഥികളുടെ അറിവും അവബോധവും പരീക്ഷിച്ചറിയുകയായിരുന്നു.

 

കഴക്കൂട്ടം മീനംകുളം കോണ്‍ഫിഡന്റ് സാനിയയിലാണ് അഞ്ചു വയസുകാരൻ ജെറാഡ് എസ്. ജോ, മൂന്നു വയസുകാരി മറിയം റേച്ചൽ ജോ എന്നീ രണ്ടു മക്കൾക്കൊപ്പം നിമ്മി താമസിക്കുന്നത്. ഭർത്താവ് മലേഷ്യയിൽ ഐടി എൻജിനീയർ ആണ്. 2019ൽ മിസിസ് ഇന്ത്യ  യുണൈറ്റഡ് നാഷന്‍സ് പേജന്റ് മത്സരത്തിൽ പങ്കെടുത്ത ശേഷം ജനിച്ച കൈക്കുഞ്ഞുമായാണ് പരിശീലനം പൂർത്തിയാക്കി ഇപ്പോൾ കിരീടം ചാർത്താൻ കഴിഞ്ഞത്. കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരു സൗന്ദര്യ മത്സരത്തിലും പങ്കെടുക്കാതിരുന്ന നിമ്മി രണ്ടു കുട്ടികളുടെ അമ്മയായപ്പോഴാണ് മിസിസ് യുണൈറ്റഡ് നാഷന്‍സ് പേജന്റ് മത്സത്തിൽ പങ്കെടുക്കണമെന്ന ദൃഢ നിശ്ചയമെടുത്തത്.