ഹൂസ്റ്റൺ ∙ 100 പേരെ ഒരു വേദിയിൽ അണിനിരത്തി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രാഗവിസ്മയ 2022 എന്ന സംഗീത സിംഫണിക്ക് തിരശീല വീണു. കോട്ടയം ഓർത്തഡോക്സ് തിയോളോജിക്കൽ സെമിനാരി അധ്യാപകനും സാമ യുടെ ഡയറക്ടറും ആയ ഡോ. എം.പി. ജോർജ് അച്ചന്റെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ 100 പേരെ ഒരു വേദിയിൽ അണിനിരത്തി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രാഗവിസ്മയ 2022 സംഗീത സിംഫണിക്ക് തിരശീല വീണു. 

കോട്ടയം ഓർത്തഡോക്സ് തിയോളോജിക്കൽ സെമിനാരി അധ്യാപകനും സാമ യുടെ ഡയറക്ടറും ആയ ഡോ. എം.പി. ജോർജ് അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗീത സന്ധ്യയിൽ യുഎസ് ഫെഡറൽ ഗവൺമെന്റ് ഡപ്യൂട്ടി അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്റർ ഫാ. അലക്സാണ്ടർ കുര്യൻ സന്ദേശം നൽകി.

ADVERTISEMENT

ഫോറ്റ്‌ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്‌ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു ആശംസകൾ അർപ്പിച്ചു. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രസിഡന്റ് റവ.ഫാ. ഏബ്രഹാം സഖറിയ പ്രാരംഭ പ്രാർഥന നിർവഹിച്ചു. 

വൈവിധ്യമാർന്ന പരിപാടിയിൽ 1000 ൽ പരം സംഗീത പ്രേമികൾ പങ്കെടുത്തു. ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ വൈദികരും വിശ്വാസികളും ഗായകസംഘത്തിൽ അണിനിരന്നത് വേറിട്ട കാഴ്ചയായിരുന്നു. ജൂൺ 3 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മിസോറി സിറ്റിയിലെ വിശാലമായ  സെന്റ് ജോസഫ് ഹാളിലായിരുന്നു ഈ സംഗീത വിസ്മയം. സംഗീത വിസ്മയത്തിനു നേതൃത്വം നൽകിയ ഫാ.ഡോ.എം പി. ജോർജ് അച്ചനെയും പ്രധാന സ്പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു.

ADVERTISEMENT

വരും വർഷങ്ങളിലും ഈ സംഗീത പരിപാടിയുടെ അവതരണം ഉണ്ടാകും എന്ന പ്രതീക്ഷയിൽ മൂന്നര മണിക്കൂർ നീണ്ടു നിന്ന രാഗവിസ്മയ- 2022 സംഗീത നിശയ്ക്ക് തിരശീല വീണു. കേരളത്തിൽ നിന്നുള്ള "ദി സോങ് ഓഫ് ആൻ ഇന്ത്യൻ കുക്കൂ" (The Song of an Indian Cuckoo) എന്ന തലക്കെട്ടിൽ രൂപം കൊണ്ട കോറൽ സിംഫണി ഒരു പാശ്ചാത്യ രാജ്യത്ത് അവതരിപ്പിച്ചു എന്നത് ഈ സംഗീത പരിപാടിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.       

രഞ്ചു രാജ്, സുരേഷ് രാമകൃഷ്ണൻ, വി.വി. ബാബുക്കുട്ടി, ഡോ.സൂസൻ ജോർജ്‌ എന്നിവർ പരിപാടിയുടെ പ്രധാന സ്‌പോൺസർമാരായിരുന്നു.  മാനേജിങ് കമ്മിറ്റി അംഗങ്ങളും 50 ൽ പരം വോളന്റീയർമാരും ഉത്സാഹപൂർവ്വം ആഴ്ചകൾ അധ്വാനിച്ചതിന്റെ ഫലമാണ് പരിപാടിയുടെ വിജയമെന്ന്  വികാരി റവ.ഫാ.ഐസക്ക് ബി.പ്രകാശ് പറഞ്ഞു.