എൽമോണ്ട്(കലിഫോർണിയ)∙ സൗത്ത് കലിഫോർണിയ എൽമോണ്ട് സിറ്റിയിലെ ഹോട്ടലിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ വെടിവയ്പിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും അക്രമിയും മരിച്ചു. തലേദിവസം ഇതേ ഭാഗത്തു മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനു വെടിയേറ്റിരുന്നു. കോർപറൽ മൈക്കിൾ പരേഡിസും (42), ജോസഫ് സന്റാനയുമാണ് (31) വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽമോണ്ട്(കലിഫോർണിയ)∙ സൗത്ത് കലിഫോർണിയ എൽമോണ്ട് സിറ്റിയിലെ ഹോട്ടലിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ വെടിവയ്പിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും അക്രമിയും മരിച്ചു. തലേദിവസം ഇതേ ഭാഗത്തു മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനു വെടിയേറ്റിരുന്നു. കോർപറൽ മൈക്കിൾ പരേഡിസും (42), ജോസഫ് സന്റാനയുമാണ് (31) വെടിയേറ്റു മരിച്ചത്.

ADVERTISEMENT

ചൊവ്വാഴ്ച രാവിലെ സംഭവം നടന്ന ഹോട്ടലിൽ നിന്ന് അവിടെയുണ്ടായിരുന്ന ഒരു സ്ത്രീക്ക് കുത്തേറ്റിട്ടുണ്ടായിരിക്കാം എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിച്ചേർന്നത്. ആ മുറിയിലുണ്ടായിരുന്ന സ്ത്രീയും ഇവരുടെ കാമുകനും തമ്മിൽ തർക്കം ഉണ്ടായതായി പറയുന്നു. എന്നാൽ സ്ത്രീക്കു പരുക്കില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

പൊലീസും കാമുകനും തമ്മിൽ വീണ്ടും വാഗ്‍വാദം ഉണ്ടാകുകയും തുടർന്നു തോക്കുപയോഗിച്ച് ഇയാൾ പൊലീസിനു നേരെ നിറയൊഴിക്കുകയുമായിരുന്നു. തിരിച്ചും പൊലീസ് വെടിവച്ചു. ഇയാൾ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ട് ഓഫിസർമാരെയും ആശുപത്രി എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

22 വർഷം സർവ്വീസുള്ള പരേഡിസും കഴിഞ്ഞ വർഷം സർവ്വീസിൽ പ്രവേശിച്ച സന്റാനയും എൽമോണ്ട് സിറ്റിയിലെ അറിയപ്പെടുന്ന പൊലിസുകാരായിരുന്നുവെന്നു സഹപ്രവർത്തകർ പറഞ്ഞു.സന്റാനക്കു ഭാര്യയും ഒരു മകളും രണ്ട് ഇരട്ട ആൺകുട്ടികളും ഉണ്ട്. പരേഡിസിനു ഭാര്യയും രണ്ടു മക്കളും ഉണ്ട്.

English Summary : Two El Monte police officers And suspect killed in shootout in local motel