ന്യൂയോർക്ക്∙ സാക്രമെന്റോ റീജനൽ മലയാളി അസോസിയേഷന്റെ (സർഗ്ഗം) പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തനം അനുഷ്ഠിക്കുകയും സർഗ്ഗം ട്രസ്റ്റി ബോർഡ് അംഗം ആയി സേവനം ചെയ്യുന്ന സിജിൽ

ന്യൂയോർക്ക്∙ സാക്രമെന്റോ റീജനൽ മലയാളി അസോസിയേഷന്റെ (സർഗ്ഗം) പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തനം അനുഷ്ഠിക്കുകയും സർഗ്ഗം ട്രസ്റ്റി ബോർഡ് അംഗം ആയി സേവനം ചെയ്യുന്ന സിജിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ സാക്രമെന്റോ റീജനൽ  മലയാളി അസോസിയേഷന്റെ (സർഗ്ഗം) പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തനം അനുഷ്ഠിക്കുകയും സർഗ്ഗം ട്രസ്റ്റി ബോർഡ് അംഗം ആയി സേവനം ചെയ്യുന്ന സിജിൽ പാലക്കലോടി ഫോമാ ഗ്ലോബൽ കൺവൻഷൻ വെസ്റ്റേൺ റീജണൽ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT

ഫോമാ വെസ്റ്റേൺ റീജനൽ ആർവിപി ജോസ് വടകര, നാഷനൽ കമ്മിറ്റി അംഗങ്ങളായ ജോസഫ് ഔസോ പ്രിൻസ് നെച്ചികാട്ട് എന്നിവരോടൊപ്പം  വിമൻസ് ഫോറം ട്രഷററായ  ജാസ്മിൻ പരോളും വെസ്റ്റേൺ റീജിയനിൽ നിന്നുള്ള നാഷനൽ കമ്മിറ്റി അംഗമാണ്. ഫോമാ വെസ്റ്റേൺ റീജനൽ കമ്മിറ്റി അംഗമായ സിജിൽ പാലക്കലോടി ഫോമയുടെ മുൻ നാഷണൽ കമ്മിറ്റി അംഗവും ഷിക്കാഗോ കൺവൻഷൻ സബ് കമ്മിറ്റി കോ-ചെയർ ആയും മുൻപ് പ്രവർത്തിച്ചിരുന്നതാണ്.

ADVERTISEMENT

റീജിയനിൽ നിന്നുള്ള റജിസ്ട്രേഷനുകൾ കോർഡിനേറ്റ് ചെയ്യുക, അവരെ കൺവൻഷൻ പരിപാടികളിൽ പങ്കെടുക്കാൻ നിർദ്ദേശിക്കുക.കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് റിസോർട്ടിൽ എത്തുമ്പോൾ വേണ്ടുന്ന  മാർഗ്ഗ നിർദ്ദേശങ്ങൾ ആർവിപിയും, നാഷനൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കൺവൻഷൻ റീജണൽ കോർഡിനേറ്റർമാരുടെ പ്രധാന ചുമതലകൾ.

ADVERTISEMENT

മെക്സിക്കോയിലെ കാൻകൂനിൽ നാലു ദിവസം നീണ്ടു നിൽക്കുന്ന കുടുബ സംഗമം  അമേരിക്ക കാനഡ മെക്‌സികോ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളെ ഒത്തു ചേർക്കുന്ന ഒരു വേദിയായി മാറും. വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വെസ്റ്റേൺ റീജിയനിൽ നിന്നും നൂറോളം കുടുംബങ്ങൾ കൺവെൻഷനിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത് . റെനി പൗലോസാണു വെസ്റ്റേൺ റീജിയന്റെ ചാർജ് വഹിക്കുന്ന കൺവൻഷൻ കോ ചെയർ .

ഇപ്പോൾ കൺവൻഷൻ റജിസ്ട്രേഷൻ കട്ട് ഓഫ് തീയതി ജൂലൈ 15 ആണ്, അതിനു ശേഷം റജിസ്ട്രേഷൻ തീയതി നീട്ടണോ എന്നുള്ളത് തീരുമാനിക്കേണ്ടി വരും. ഫോമാ വെബ്സൈറ്റിലൂടെ  എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നു ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അഭ്യർഥിച്ചു.