ഹൂസ്റ്റൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സതേൺ റീജിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ചെയർമാനായി റോയ് കൊടുവത്തിനെ തിരഞ്ഞെടുത്തു. നിലവിൽ സതേൺ റീജിയൻ വൈസ് ചെയർമാനായിരുന്നു. സംഘടനയുടെ വളർച്ചയുടെ ഭാഗമായി അടുത്തയിടെ രൂപീകരിച്ച വെസ്റ്റേൺ റീജിയൻ രൂപീകരണത്തോടനുബന്ധിച്ച്‌ സതേൺ റീജിയനിൽ ഉണ്ടായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സതേൺ റീജിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ചെയർമാനായി  റോയ് കൊടുവത്തിനെ തിരഞ്ഞെടുത്തു. നിലവിൽ സതേൺ റീജിയൻ വൈസ് ചെയർമാനായിരുന്നു. സംഘടനയുടെ വളർച്ചയുടെ ഭാഗമായി അടുത്തിടെ രൂപീകരിച്ച വെസ്റ്റേൺ റീജിയൻ രൂപീകരണത്തോടനുബന്ധിച്ച്‌ സതേൺ റീജിയനിൽ ഉണ്ടായ ഒഴിവുകളിലാണ് പുതിയ നേതാക്കളെ തിരഞ്ഞെടുത്തത്.  

ജൂൺ 21 നു ചൊവ്വാഴ്ച വൈകുന്നേരം സൂം പ്ലാറ്റ് ഫോമിൽ കൂടിയായ റീജിയനൽ എക്സിക്യൂട്ടീവ് യോഗത്തിൽ  റീജിയനൽ പ്രസിഡന്റ് സജി ജോർജ് അധ്യക്ഷത വഹിച്ചു  മൗനപ്രാർഥനയ്ക്ക് ശേഷം ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. തുടർന്ന് ഒഴിവുവന്ന സ്ഥാനങ്ങളിലേക്കു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ADVERTISEMENT

ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റായി നിയമിതനായ റീജിയനൽ ജനറൽ സെക്രട്ടറി വാവച്ചൻ മത്തായിക്ക് പകരം ജോമോൻ ഇടയാടിയെ (ഹൂസ്റ്റൺ) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവിൽ വൈസ് പ്രസിഡന്റാണ് ജോമോൻ.  വൈസ് ചെയർമാനായി ജോയ് തുമ്പമൺ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റുമാരായി രാജൻ മാത്യു (ഡാലസ്) ബാബു കൂടത്തിനാലിൽ (ഹൂസ്റ്റൺ) ജോജി ജേക്കബ് (ഹൂസ്റ്റൺ) എന്നിവരെയും തിരഞ്ഞെടുത്തു.

പുതുതായി രൂപം കൊണ്ട ഹൂസ്റ്റൺ, ഡാലസ് ചാപ്റ്ററുകളെ അംഗീകരിച്ചു. വാവച്ചൻ മത്തായിയെ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റായും പ്രദീപ് നാഗനൂലിനെ ഡാലസ് ചാപ്റ്റർ പ്രസിഡന്റായും തിരഞ്ഞെടുത്തു. ചാപ്റ്ററുകളുടെ വിപുലമായ കമ്മിറ്റി ഉടൻ പ്രഖ്യാപിക്കും. കെപിസിസിയുടെ അംഗീകാരത്തിന് വിധേയമായി തിരഞ്ഞെടുപ്പുകൾ ചെയർമാൻ ജെയിംസ് കൂടലും പ്രസിഡന്റ് ബേബി മണക്കുന്നേലും അംഗീകരിച്ചു. 

ADVERTISEMENT

ജൂൺ 26 നു ഡാലസിൽ വച്ച് രമേശ് ചെന്നിത്തലയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കുന്നതിനും, സതേൺ റീജിയൻ പ്രവർത്തനോദ്ഘാടനം സമ്മേളനത്തിൽ വച്ച് നടത്തുന്നതിനും തീരുമാനിച്ചു. ഡാലസ് ചാപ്റ്റർ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും.  

2022- 24 ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒഐസിസി യുഎസ്എ നാഷനൽ ചെയർമാൻ ജെയിംസ് കൂടലിനെ അഭിനന്ദിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ വളർന്നു പന്തലിക്കുന്ന ഒഐസിസി യുഎസ്‌എയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ ലോകകേരളസഭാംഗത്വമെന്ന് നാഷനൽ പ്രസിഡന്റ് ബേബി മണക്കുന്നേലും ജീമോൻ റാന്നിയും പറഞ്ഞു.

ADVERTISEMENT

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ സംസ്ഥാന തലത്തിൽ നടത്തുന്ന എല്ലാ സമരപരിപാടികൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒഐസിസി യുഎസ്‌എ ദേശീയ കമ്മിറ്റി വൈസ് ചെയർമാൻമാരായ ഡോ.ചെക്കോട്ടു രാധാകൃഷ്ണൻ, കളത്തിൽ വർഗീസ്, ജോബി ജോർജ്, വൈസ് പ്രസിഡന്റുമാരായ ബോബൻ കൊടുവത്ത്, ഡോ. മാമ്മൻ.സി ജേക്കബ്, നാഷനൽ മീഡിയ ചെയർപേഴ്സൺ പി.പി. ചെറിയാൻ,  വെസ്റ്റേൺ റീജിയൻ ചെയർമാൻ  ജോസഫ് ഔസോ, പ്രസിഡന്റ് സാം ഉമ്മൻ, സതേൺ റീജിയൻ വനിതാ വിഭാഗം ചെർപേഴ്സൺ ഷീല ചെറു, സതേൺ റീജിയൻ നേതാക്കളായ ജോമോൻ ഇടയാടി. ബാബു കൂടത്തിനാലിൽ, ജോയ് തുമ്പമൺ, വാവച്ചൻ മത്തായി തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ദേശീയ കമ്മിറ്റി ട്രഷറർ സന്തോഷ് എബ്രഹാം നന്ദി പ്രകാശിപ്പിച്ചു.