ഷിക്കാഗോ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രൊവിന്‍സിന്റെ ആഭ്യമുഖ്യത്തില്‍ ജൂലൈ 23 ന് ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവില്‍

ഷിക്കാഗോ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രൊവിന്‍സിന്റെ ആഭ്യമുഖ്യത്തില്‍ ജൂലൈ 23 ന് ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙  വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രൊവിന്‍സിന്റെ ആഭ്യമുഖ്യത്തില്‍ ജൂലൈ 23 ന് ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തുന്ന 'കലാസന്ധ്യ-2022' സംഗീത പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡബ്ല്യൂഎംസി പ്രൊവിന്‍സ് ഭാരവാഹികള്‍ അറിയിച്ചു. 

റവ. ഡോ പോള്‍ പൂവത്തിങ്കല്‍ ഷിക്കാഗോ സ്ട്രിങ്‌സ് ഓര്‍ക്കസ്ട്രയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ശ്രുതിസാന്ദ്രമായ സംഗീതവിരുന്നിന്  സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന ചെണ്ടമേളത്തോടെ തുടക്കമാകും.  

ADVERTISEMENT

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഭാരവാഹികള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ‌‌‌ ഉദ്ഘാടനസമ്മേളത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ സ്‌പോണ്‍സര്‍മാരെ ആദരിക്കും. പ്രൊവിന്‍സ് സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറയും. സിമി ജെസ്റ്റോ ജോസഫ് എംസി ആയിരിക്കും.  

ശനിയാഴ്ച നടന്ന ഡബ്യൂ എം സി എക്‌സികൂട്ടിവ് സമ്മേളനത്തില്‍ സംഗീതസന്ധ്യയുടെ ഫ്ലയർ, പ്രൊവിന്‍സ് പ്രസിഡന്റ് ബഞ്ചമിന്‍ തോമസ് പ്രകാശനം ചെയ്തു.

ADVERTISEMENT

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രൊവിന്‍സ് ഏറ്റെടുത്തിട്ടുള്ള ഭവനനിര്‍മ്മാണപദ്ധതികളുടെയും വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും ധനശേഖരണാർഥമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഷിക്കാഗോ പ്രൊവിന്‍സ് ഭാരവാഹികളായ, മാത്യൂസ് ഏബ്രഹാം, കോശി ജോര്‍ജ്ജ്, പ്രഫ തമ്പി മാത്യു, ബീന ജോര്‍ജ്ജ്, സാബി കോലത്, തോമസ് വര്‍ഗീസ്, സജി കുര്യന്‍, ആഗ്‌നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.