മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ വാഷിങ്ടൻ ഡിസി, യുഎസ്എഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററുമായ ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് മിസോറി സിറ്റിയുടെ താക്കോൽ നൽകി മേയർ റോബിൻ ഇലക്കാട്ട് ആദരിച്ചു. അമേരിക്കൻ ഗവൺമെന്റിൽ ഉന്നത പദവിയിൽ ജോലി ചെയ്യുന്ന മലയാളി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ വാഷിങ്ടൻ ഡിസി, യുഎസ്എഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററുമായ ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് മിസോറി സിറ്റിയുടെ താക്കോൽ നൽകി മേയർ റോബിൻ ഇലക്കാട്ട് ആദരിച്ചു. അമേരിക്കൻ ഗവൺമെന്റിൽ ഉന്നത പദവിയിൽ ജോലി ചെയ്യുന്ന മലയാളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ വാഷിങ്ടൻ ഡിസി, യുഎസ്എഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററുമായ ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് മിസോറി സിറ്റിയുടെ താക്കോൽ നൽകി മേയർ റോബിൻ ഇലക്കാട്ട് ആദരിച്ചു. അമേരിക്കൻ ഗവൺമെന്റിൽ ഉന്നത പദവിയിൽ ജോലി ചെയ്യുന്ന മലയാളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ വാഷിങ്ടൻ ഡിസി, യുഎസ്എ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററുമായ ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് മിസോറി സിറ്റിയുടെ ‘താക്കോൽ’ നൽകി മേയർ റോബിൻ ഇലക്കാട്ട് ആദരിച്ചു. അമേരിക്കൻ ഗവൺമെന്റിൽ ഉന്നത പദവിയിൽ ജോലി ചെയ്യുന്ന മലയാളി എന്ന നിലയിൽ മാത്രമല്ല, ഒരു വൈദികനായും സേവനം നടത്തുന്ന അച്ചന് ഹൃദയം കൊണ്ടു നൽകുന്ന ആദരവുകൂടിയാണ് ഈ താക്കോൽ കൈമാറ്റമെന്നു മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഉന്നത പദവികളിൽ സേവനമനുഷ്ഠിക്കുന്നത് വലിയ സന്തോഷമാണ് നൽകുന്നത്. മിസോറിയിൽ എത്തുന്ന പ്രതിഭകൾക്ക് സിറ്റിയുടെ ആദരവ് നൽകുമ്പോൾ മലയാളിയായ മേയർ എന്ന നിലയിൽ പ്രത്യേക അഭിമാനമുണ്ട്. മാറിവരുന്ന എല്ലാ അമേരിക്കൻ ഭരണ കൂടത്തിലും വിവിധ പദവികളിൽ ഫാ. അലക്സാണ്ടർ ജെയിംസ് കുര്യനുള്ള സ്വാധീനം അദ്ദേഹത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണെന്ന് റോബിൻ ഇലക്കാട്ട് കൂട്ടിച്ചേർത്തു.

ADVERTISEMENT

ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ഫാ. അലക്സാണ്ടർ കുര്യൻ (ജെയിംസ് അച്ചൻ, കടക്കൽ വീട്, പള്ളിപ്പാട്) 1987-ൽ വിശുദ്ധ പൗരോഹിത്യം സ്വീകരിച്ച അച്ചൻ ബാൾട്ടിമോറിലെ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയുടെയും ഗ്രേറ്റർ വാഷിങ്ടൻ ഡിസിയിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയുടെയും വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ പൗരോഹിത്യ ചുമതലകൾ കൂടാതെ, ഫാദർ 14 വർഷം സീനിയർ മാനേജ്മെന്റ് കൺസൾട്ടന്റായി പ്രവർത്തിച്ചു. അമേരിക്കയിൽ ഓഫീസ് ഓഫ് സ്ട്രാറ്റജിക് പ്ലാനിംഗ് ഓഫീസിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. 

അദ്ദേഹം 18 പ്രധാന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്റർനാഷണൽ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുകയും 147 രാജ്യങ്ങളിലൂടെ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും 138 പുതിയ യുഎസ് എംബസികളും കോൺസുലേറ്റുകളും നിർമ്മിക്കുന്നത് മുൻകൈ എടുക്കുകയും  ചെയ്തു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉടനീളം നയതന്ത്ര വേദികൾ സ്ഥാപിക്കുന്നതിനായി അദ്ദേഹം 15 മാസം ഇറാഖിലും18 മാസം അഫ്ഗാനിസ്ഥാനിലും ചെലവഴിച്ചു. 2014 സെപ്റ്റംബറിൽ അമേരിക്കൻ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസിനു കീഴിലുള്ള ഗവൺമെന്റ്-വൈഡ് പോളിസിയുടെ ഓഫീസിന്റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ  നിയമിച്ചു. 

ADVERTISEMENT

യുഎസ് സിവിൽ സർവീസിന്റെ (എസ്ഇഎസ്ഐ) ഏറ്റവും ഉയർന്ന റാങ്ക് അദ്ദേഹത്തിനുണ്ട്. അമേരിക്കൻ ഗവണ്മെന്റിന്റെ  ഭരണത്തിനും മാനേജുമെന്റിനുമായി സാമ്പത്തികവും ഫലപ്രദവുമായ മാനേജ്മെന്റ് പ്രക്രിയകൾ നടപ്പിലാക്കുന്നതിനും ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ പ്രവർത്തിക്കുന്നുണ്ട്. യുഎസ് ഗവൺമെന്റിന് ഘടനാപരമായ ചട്ടക്കൂട് നൽകുന്നതിനും  ഫലപ്രദമായ ഗവൺമെന്റ് നയങ്ങളും മാർഗനിർദ്ദേശങ്ങളും വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും അദ്ദേഹത്തിന്റെ സേവനങ്ങൾ യുഎസ്‌ സർക്കാർ ഉപയോഗിക്കുന്നു. ഫാ. അലക്സാണ്ടർ തുടർച്ചയായി അഞ്ചു യുഎസ് പ്രസിഡന്റുമാരുടെ കീഴിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ  പ്രസിഡന്റ് ബൈഡന്റെ കീഴിൽ സേവനമനുഷ്ഠിക്കുന്നു. 

വംശീയ ഇക്വിറ്റിയിലും സുപ്രീം കോടതി പരിഷ്‌കരണത്തിലും പ്രസിഡന്റ് പുതിയതായി ഒപ്പിട്ട രണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉൾപ്പെടെ. ഫെഡറൽ റിയൽ പ്രോപ്പർട്ടി കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും അച്ചനെ പ്രസിഡന്റ് ട്രംപ് നിയമിച്ചിരുന്നു. അടുത്തിടെ അച്ചൻ അമേരിക്കയിലെ സുപ്രീം കോടതിയിലെ പ്രസിഡൻഷ്യൽ കമ്മീഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയുണ്ടായി. 

ADVERTISEMENT

2000-ൽ ഇന്ത്യയിലും വിയറ്റ്നാമിലും നടത്തിയ ചരിത്രപരമായ സന്ദർശനങ്ങളിൽ പ്രസിഡന്റ് ക്ലിന്റനോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ 2006-ൽ ഹൈദരാബാദ് സന്ദർശനത്തിൽ പ്രസിഡന്റ് ബുഷിനൊപ്പം അച്ചനും ഉണ്ടായിരുന്നു. മുംബൈയിലും ഹൈദരാബാദിലും പുതിയ കോൺസുലേറ്റുകൾ തുറക്കുന്നതിൽ ഫാ. അലക്സാണ്ടർ ജെയിംസ് നിർണായക പങ്കുവഹിച്ചു. അജിതയാണ് ഭാര്യ. മൂന്നു മക്കൾ: അലീസ, നതാഷ, ഏലിയാ.