ന്യൂയോർക്ക് ∙ പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ‘മിമിക്സ് വൺമാൻ ഷോ’യ്ക്ക് അമേരിക്കൻ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നു. ഫ്ലോറിഡയിൽ ഒർലാന്റോയിലെ ഫൊക്കാന ദേശീയ കൺവൻഷൻ, വാഷിങ്ടൻ ഡിസിയിൽ നടന്ന ശ്രീനാരായണ ഗ്ലോബൽ കൺവെൻഷൻ, ന്യൂയോർക്ക് ഇന്ത്യൻ കാത്തലിക് അസോസിയേഷൻ പ്രോഗ്രാം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ‘മിമിക്സ് വൺമാൻ ഷോ’യ്ക്ക് അമേരിക്കൻ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നു. ഫ്ലോറിഡയിൽ ഒർലാന്റോയിലെ ഫൊക്കാന ദേശീയ കൺവൻഷൻ, വാഷിങ്ടൻ ഡിസിയിൽ നടന്ന ശ്രീനാരായണ ഗ്ലോബൽ കൺവെൻഷൻ, ന്യൂയോർക്ക് ഇന്ത്യൻ കാത്തലിക് അസോസിയേഷൻ പ്രോഗ്രാം, ഷിക്കാഗോ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച കലാസന്ധ്യ, ന്യൂയോർക്ക് സെന്റ് തോമസ് സിറോ മലബാർ ചർച്ച് തുടങ്ങിയ വേദികളിൽ കലാഭവൻ ജയൻ വിജയകരമായി പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു  

ഇന്ന് (13) ന്യൂയോർക്കിൽ നടക്കുന്ന ഫോമ എംബയർ റീജണൽ ഫാമിലി കൺവെൻഷനായ ‘പൂരം’ പ്രോഗ്രാമിൽ മിമിക്സ് വൺമാൻഷോ അരങ്ങേറും. മിമിക്സിനൊപ്പം നാടൻപാട്ടും, സിനിമാ ഗാനങ്ങളും, സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും ഉൾപെടുത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് അമൃത ചാനൽ എക്സലന്റ് അവാർഡ് (Funs upon a Time) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ അതുല്ല്യ പ്രതിഭ കലാഭവൻ മണിയോടൊത്ത് അദ്ദേഹത്തിന്റെ കലാരംഗത്തെ തുടക്കകാലം മുതൽ ദീർഘനാൾ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ ജഗതി ശ്രീകുമാർ, ഇന്നസെന്റ് സലിംകുമാർ, എൻ.എഫ്. വർഗ്ഗീസ്, ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ, സാജു കൊടിയൻ, അബി തുടങ്ങി ഓട്ടേറെ പ്രമുഖർക്കൊപ്പം വേദികളിൽ പങ്കെടുത്തിട്ടുണ്ട്. വിവിധ മലയാളം ചാനലുകളിൽ ശ്രദ്ധയമായ പരിപാടികൾ അവരിപ്പിച്ചിട്ടുണ്ട്.  

കലാപ്രവർത്തങ്ങളോടൊപ്പം നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. ജയൻ. രണ്ടു വർഷകാലം കോവിഡിന്റെ  കാലഘട്ടത്തിൽ ഏറെ ബുദ്ധിമുട്ടിലായ കലാകാരന്മാർ ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് സഹായമായി കലാഭവൻ ജയന്റെ നേതൃത്വത്തിലുളള ‘തരംഗ് ചാലക്കുടി’ എന്ന സംഘടന വഴി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി. അതിനായി സഹായ ഹസ്തവുമായി എത്തിയ സ്വദേശത്തുളളവരും അമേരിക്കൻ മലയാളികളേയും പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നുവെന്ന് കലാഭവൻ ജയൻ പറഞ്ഞു. ഒക്ടോബർ 13 വരെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കും. കലാഭവൻ ജയനുമായി ബന്ധപെടേണ്ട നമ്പരുകൾ: 516 928 9389, 516 270 2726, 91 9846142666 (വാട്സ്ആപ്പ്).