ഫിലഡൽഫിയ∙‘ഓണം’ എന്നു കേട്ടാൽ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന ഒത്തിരി ചിന്തകൾ ഉണ്ട് . അതിൽ സ്ഥാനം കൊണ്ട് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഓണസദ്യ .

ഫിലഡൽഫിയ∙‘ഓണം’ എന്നു കേട്ടാൽ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന ഒത്തിരി ചിന്തകൾ ഉണ്ട് . അതിൽ സ്ഥാനം കൊണ്ട് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഓണസദ്യ .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ∙‘ഓണം’ എന്നു കേട്ടാൽ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന ഒത്തിരി ചിന്തകൾ ഉണ്ട് . അതിൽ സ്ഥാനം കൊണ്ട് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഓണസദ്യ .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ∙‘ഓണം’ എന്നു കേട്ടാൽ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന ഒത്തിരി ചിന്തകൾ ഉണ്ട് . അതിൽ സ്ഥാനം കൊണ്ട് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഓണസദ്യ . ഈ മാസം ഓഗസ്റ്റ് 20 ന് ട്രൈസ്റ്റേറ്റ് കേരള ഫോറം അമേരിക്കൻ മലയാളികൾക്കായി ഒരുക്കുന്നത് യഥാർഥ ഓണസദ്യയെ വെല്ലുന്ന തരത്തിലുള്ള അനവധി സദ്യകളാണ്. അവിടെ കായികപരമായ സദ്യകൾ ഒരുക്കിയിട്ടുണ്ട്, കലാപരമായ സദ്യകൾ ഒരുക്കിയിട്ടുണ്ട്, സാഹിത്യ സദ്യകളും സാംസ്കാരിക സദ്യകളും ഉണ്ട് .

 

ADVERTISEMENT

ഓണത്തിന് ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് വടംവലി . ഇക്കൊല്ലം ഷിക്കാഗോ, ബോസ്റ്റൺ , ന്യൂയോർക്ക് എന്നിവിടങ്ങളിലെ ദേശീയ ടീം അംഗങ്ങൾ നയിക്കുന്ന വടം വലി കാണാൻ നിരവധി ആളുകൾ ക്യാൻസ്റ്റാറ്റർ വോക്‌ഫെസ്റ്റിന്റെ പുൽത്തകിടിയിൽ ഒത്തുകൂടും . വടം വലിയുന്നതോടെ കാഴ്ചക്കാരുടെ ശരീരവും വലിഞ്ഞുമുറുകും. ആയിരക്കണക്കിന് ആളുകളുടെ “ആർപ്പോ ഇർറോ” വിളികൾ ഉയരുമ്പോൾ ഓണസദ്യക്ക് മുൻപുള്ള കായിക മാമാങ്ക സദ്യ പൊടിപൊടിക്കുമെന്നുറപ്പ് .

 

പിന്നീടുള്ള സദ്യ ഒരുക്കുന്നത് സുപ്രസിദ്ധ പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന ടീമിന്റെ വകയാണ്. പിന്നണി ഗായകനായി മുപ്പത് വര്ഷം പൂർത്തിയാക്കുകയാണ് ബിജു നാരായണൻ . ഈയിടെ പഴയ ഗാനം റീമേക്ക് ചെയ്ത ' ദേവദൂതർ പാടി ദേവദൂതർ പാടി " എന്ന ഗാനം മാത്രം മതി അദ്ദേഹത്തിന്റെ പ്രതിഭ മനസ്സിലാക്കാൻ  ഇതു കൂടാതെ മലയാളസിനിമക്ക് മറക്കാൻ പറ്റാത്ത എത്രയോ ഗാനങ്ങൾ . വെങ്കലത്തിലെ 'പത്തുവെളുപ്പിന് ' മാന്ത്രികത്തിലെ 'കേളീവിപിനം' സുജാതയുമായി ചേർന്നുപാടിയ കയ്യെത്തും ദൂരത്തിലെ 'പൂവേ ഒരു മണിമുത്തം ' രസികൻ എന്ന സിനിമയിൽ വിധു പ്രതാപമൊത്തു പാടിയ 'നീ വാടാ തെമ്മാടി' എന്ന ഫാസ്റ്റ് നമ്പർ , വടക്കുംനാഥനിലെ 'കളഭം തരാം ' മുതലായവ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി ഗാനങ്ങൾ ആണ് .

 

ADVERTISEMENT

യഥാർത്ഥ സദ്യക്ക് മുൻപുള്ള സദ്യകൾ ഇത് കൂടാതെ നിരവധി നിരവധിയാണ് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ സംഘാടക സമിതിക്കാർ നമുക്കായി ഒരുക്കിടയിട്ടുള്ളത് .വിവിധ തരം നൃത്തനൃത്യങ്ങൾ , ,മെഗാ തിരുവാതിര , ചെണ്ടമേളം , വടംവലി , പാരമ്പര്യ വേഷവിധാനത്തിൽ ഒരുങ്ങിയെത്തുന്ന ദമ്പതികൾക്കുള്ള മത്സരം, സമൂഹത്തിലെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങ് , കർഷക അവാർഡ്, തെയ്യം കഥകളി , ഓട്ടൻതുള്ളൽ , കലാ -സാമൂഹ്യ- സാംസ്കാരിക രംഗത്തുള്ളവരെ ആദരിക്കൽ എന്നിങ്ങനെ പോകുന്നു വൈവിധ്യമാർന്ന പരിപാടികൾ .

 

പിന്നീടാണ് നാവേറുന്ന , കൊതിയൂറുന്ന യഥാർത്ഥ സദ്യ . ഓണക്കാലത്തെ ഓർമ്മപ്പെടുത്തുന്ന ഉപ്പേരി , പപ്പടം , പഴം , പായസം തുടങ്ങി തനി നാടൻ വിഭവങ്ങളുമായി സിത്താർ പാലസ് ന്യൂജഴ്‌സി ഒരുക്കുന്ന വിഭവസമൃദ്ധമായ സദ്യ കഴിച്ചു നാം പിരിയുമ്പോൾ നമ്മൾ തീർച്ചയായും പരസ്പരം പറയും..

 

ADVERTISEMENT

' ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണം ', ഹായ് ബഹുകേമം ' എന്ന് .

 

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയാണ് ആഘോഷവേദിയിലെ മുഖ്യ അതിഥി . നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട എം എൽ എ ട്രൈസ്റ്റേറ് കേരള ഫോറത്തിന്റെ ആദരവ് ഏറ്റുവാങ്ങും. ഇതിന്റെ എല്ലാ തരത്തിലുമുള്ള മുൻ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ശ്രീ സാജൻ വര്ഗീസ് പറഞ്ഞു . അമേരിക്കൻ മലയാളികളുടെ മഹത്തായ ഈ ഓണാഘോഷത്തിലേക്കു സമൂഹത്തിൽ പ്രവർത്തിക്കുന്ന ഇതര സംഘടനകളെയും അദ്ദേഹം സ്നേഹപൂർവ്വം സ്വാഗതം ചെയ്തു . സാജൻ വർഗീസ് (ചെയർമാൻ), റോണി വർഗീസ് (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ ( ട്രഷറാർ), ജീ മോൻ ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), ബെന്നി കൊട്ടാരത്തിൽ ( പ്രോഗ്രാം കോ ഓർഡിനേറ്റർ), വിൻസൻ്റ് ഇമ്മാനുവേൽ ( ജനറൽ കോഓർഡിനേറ്റർ), രാജൻ സാമുവേൽ ( അവാർഡ് കമ്മിറ്റി ചെയർമാൻ), ആഷാ ആസ്റ്റിൻ ( മെഗാ തിരുവാതിരാ സമിതി ചെയർ), ബ്രിജിറ്റ് പാറപ്പുറത്ത് , ബ്രിജിറ്റ് വിൻസന്റ്, സുരേഷ് നായർ ( ഘോഷയാത്രാ സംഘാടക സമിതി ചെയർ) എന്നിങ്ങനെ അമ്പതംഗ സംഘാടക സമിതിയാണു ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം നടത്തുന്നത്.