ജാക്സൺ ∙ മിസിസിപ്പിയുടെ തലസ്ഥാനമായ ജാക്സണിൽ കടുത്ത ശുദ്ധജലക്ഷാമം. കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മഴയ്ക്കു പിന്നാലെയാണ് ശുദ്ധജലത്തിന്റെ ക്ഷാമത്തിലേക്ക് സംസ്ഥാനം പോയത്. ഈ ആഴ്ച ആദ്യം മുതൽ ജാക്സണിലെ വിവിധ സ്ഥലങ്ങളിൽ പൈപ്പുകളിലൂടെയും മറ്റും വെള്ളം ലഭിക്കുന്നില്ല. ഇതിനു പിന്നാലെ, വെള്ളം എത്തിക്കുന്നതിന് നാഷനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാക്സൺ ∙ മിസിസിപ്പിയുടെ തലസ്ഥാനമായ ജാക്സണിൽ കടുത്ത ശുദ്ധജലക്ഷാമം. കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മഴയ്ക്കു പിന്നാലെയാണ് ശുദ്ധജലത്തിന്റെ ക്ഷാമത്തിലേക്ക് സംസ്ഥാനം പോയത്. ഈ ആഴ്ച ആദ്യം മുതൽ ജാക്സണിലെ വിവിധ സ്ഥലങ്ങളിൽ പൈപ്പുകളിലൂടെയും മറ്റും വെള്ളം ലഭിക്കുന്നില്ല. ഇതിനു പിന്നാലെ, വെള്ളം എത്തിക്കുന്നതിന് നാഷനൽ ഗാർഡിന്റെ സഹായം അഭ്യർഥിച്ചു. അവർ രംഗത്തിറങ്ങിയെന്നാണ് റിപ്പോർ‍ട്ടുകൾ. 

ADVERTISEMENT

വിവിധ നഗരങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന രണ്ടു വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളാണ് ഇവിടെയുള്ളത്. ഇതിൽ ഒരെണ്ണത്തിന് കനത്ത മഴയിൽ തകരാറുകൾ സംഭവിച്ചതാണ് പ്രശ്നങ്ങൾക്കു കാരണമായത്. 150,000 ലേറെ പേർ താമസിക്കുന്ന നഗരത്തിൽ നേരത്തെ തന്നെ ശുദ്ധജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജലത്തിൽ മാരക രോഗങ്ങൾക്ക് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഒരുമാസത്തേക്ക് ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ADVERTISEMENT

ജാക്സണിലും സമീപ പ്രദേശങ്ങളിലും ഗവർണർ ടെയ്റ്റ് റീവ്സ് ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ പൈപ്പിലൂടെ വരുന്ന വെള്ളം ഉപയോഗിക്കരുതെന്നും അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് നാഷനൽ ഗാർഡ് സഹായത്തിന് എത്തിയത്. 

ADVERTISEMENT

English Summary: National Guard called in as Mississippi state capital loses