ന്യൂയോർക്ക് ∙ ഫോമയുടെ രാജ്യന്തര കുടുബ സംഗമത്തിനും പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പിനും ദിവസങ്ങൾ മാത്രം അവശേഷിക്കെ, തങ്ങളുടെ വിജയം സുനിശ്ചിതമാക്കി ആത്മവിശ്വാസത്തോടെ ഡോ. ജേക്കബ് തോമസും അദ്ദേഹത്തിന്റെ മുന്നണിയിലെ സ്ഥാനാർഥികളും കാൻകൂണിലേക്ക് പുറപ്പെട്ടു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഫോമയുടെ രാജ്യന്തര കുടുബ സംഗമത്തിനും പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പിനും ദിവസങ്ങൾ മാത്രം അവശേഷിക്കെ, തങ്ങളുടെ വിജയം സുനിശ്ചിതമാക്കി ആത്മവിശ്വാസത്തോടെ ഡോ. ജേക്കബ് തോമസും അദ്ദേഹത്തിന്റെ മുന്നണിയിലെ സ്ഥാനാർഥികളും കാൻകൂണിലേക്ക് പുറപ്പെട്ടു. ഫോമയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്ന ഉത്സവത്തിനും, ആഘോഷ രാവുകൾക്കും വേദിയാകുന്ന മെക്സിക്കോയിലെ കാൻകൂണിൽ വെച്ച് സെപ്റ്റംബർ മൂന്നിനാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുക. ഫോമയുടെ എല്ലാ പ്രതിനിധികളുമായി പരമാവധി ആശയവിനിമയം നടത്തിയും അവരുടെ വോട്ടുറപ്പിച്ചുമാണ് ഫ്രണ്ട്സ് ഓഫ് ഫോമാ സ്ഥാനാർഥികൾ കളം പിടിക്കാൻ ഒരുങ്ങുന്നത്. 

ADVERTISEMENT

ഫ്രണ്ട്സ് ഓഫ് ഫോമാ മുന്നണി തെരെഞ്ഞടുപ്പിന് മുന്നോടിയായി പന്ത്രണ്ടിന പരിപാടികൾ അവതരിപ്പിച്ചു  ശ്രദ്ധ നേടിയിരുന്നു. വാഗ്ദാനം ചെയ്ത പരിപാടികളിലെ വൈവിധ്യം കൊണ്ടും പുതുമ കൊണ്ടും മാത്രമല്ല അവ ശ്രദ്ധേയമായത്. മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവയ്ക്ക് പരിഹാരം കാണുക എന്നതിന്റെ പ്രാരംഭമായാണ് ഫോമാ പ്രതിനിധികളും അംഗ സംഘടനകളും പന്ത്രണ്ടിന പരിപാടികളെ വിലയിരുത്തിയതും അവ ശ്രദ്ധ നേടിയതും. ഫോമയ്‌ക്ക് ആസ്ഥാനം, ക്രൗഡ് ഫണ്ടിങ്ങിലൂടെ ഹെല്പിങ് ഹാൻഡ്‌സിന്  ഒരു മില്യൺ ഡോളർ സമാഹരണം, ഓർഗൻ ഡോണർ റജിസ്ട്രി, 100 യുഎസ് മലയാളി ഹൈസ്കൂൾ ബിരുദധാരികൾക്ക് സ്കോളർഷിപ്പ്, അമേരിക്കൻ മലയാളി ബിസിനസ് ഡയറക്ടറി, ഫോമാ ടെക്നോളജി ഹബ്ബ്, ഗ്രാൻഡ് കാനിയൻ സ്കോളർഷിപ്പ് പ്രോഗ്രാം, സമ്മർ റ്റു കേരള ഇന്റേൺഷിപ്പ് പ്രോഗ്രാം, ട്വിൻ സിറ്റി പ്രോഗ്രാം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. 

ADVERTISEMENT

ഫോമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രസിഡന്റ് സ്ഥാനാർഥി സ്വന്തമായി രണ്ടരലക്ഷം ഡോളർ ഫോമയുടെ ആസ്ഥാനത്തിനായി നൽകുമെന്ന് പ്രഖ്യാപിച്ചത് ഫോമയിലെ പ്രവർത്തകരും അംഗസംഘടനകളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബാക്കിവരുന്ന രണ്ടു ലക്ഷം ഡോളർ സ്പോൺസർഷിപ്പിലൂടെ തരാമെന്ന് മറ്റുള്ളവർ ഉറപ്പ് നൽകിയതും ജേക്കബിന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങൾ എത്ര ഗൗരവത്തോടെയും ദീർഘവീക്ഷണത്തോടെയും കാര്യങ്ങൾ നോക്കിക്കാണുന്നു എന്നതിന് തെളിവാണ്. ഫോമാ കേരള ഹൗസ് എന്ന ആശയം ഫോമയിലെ പ്രവർത്തകർക്ക്  വലിയ ഊർജ്ജം നൽകുന്നതിന് സഹായിച്ചു.

ADVERTISEMENT

പ്രസിഡന്റ് സ്ഥാനാർഥിയായ ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ, ഓജസ് ജോൺ ജനറൽ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷററായും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും  ഡോ. ജെയ്‌മോൾ ശ്രീധർ  ജോയിന്റ് സെക്രട്ടറി ആയും, ജെയിംസ് ജോർജ് ജോയിന്റ് ട്രഷറർ ആയും ആണ് മത്സരിക്കുന്നത്. എല്ലാവരെയും വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് ഫോമാ ടീമംഗങ്ങൾ അഭ്യർഥിച്ചു.