ഫിലഡൽഫിയ ∙ അമേരിക്കയിലുടനീളം ‘അമേരിക്കൻ സ്റ്റാർസ്’ എന്ന പേരിൽ 1891 മുതൽ സൂപ്പർ മാർക്കറ്റ് ചെയിൻ നടത്തുന്ന അക്മി മാർക്കറ്റ്, ഫിലഡൽഫിയ ബ്രാഞ്ചിലെ മാനേജ്മെന്റ് സ്റ്റാഫ് സൂസൻ തോമസ് (ബീന) ‘ഹ്യൂമാനിറ്റിറിയൻ സർവീസ്’ അവാർഡിന് അർഹയായി. കഴിഞ്ഞ 28 വർഷമായി സൂസൻ ഈ സ്ഥാപനത്തിൽ മാനേജരായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ അമേരിക്കയിലുടനീളം ‘അമേരിക്കൻ സ്റ്റാർസ്’ എന്ന പേരിൽ 1891 മുതൽ സൂപ്പർ മാർക്കറ്റ് ചെയിൻ നടത്തുന്ന അക്മി മാർക്കറ്റ്, ഫിലഡൽഫിയ ബ്രാഞ്ചിലെ മാനേജ്മെന്റ് സ്റ്റാഫ് സൂസൻ തോമസ് (ബീന) ‘ഹ്യൂമാനിറ്റിറിയൻ സർവീസ്’ അവാർഡിന് അർഹയായി. കഴിഞ്ഞ 28 വർഷമായി സൂസൻ ഈ സ്ഥാപനത്തിൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു.

ഈ പ്രദേശത്ത് സ്ഥിരമായി വരുന്ന കസ്റ്റമർ നാൻസി ഓസ്ട്രോഫ് എന്ന മുതിർന്ന വ്യക്തി ഒരു കാർ അപകടത്തിൽപ്പെടുകയും പിന്നീട് അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സഹായിക്കുകയും ചെയ്തത് സൂസൻ തോമസ് ആയിരുന്നു. ഇവരുടെ സേവനങ്ങളെ അംഗീകരിക്കണമെന്ന് നാൻസി തന്നെ സൂപ്പർ മാർക്കറ്റ്  സിഇഒ യോട് പറഞ്ഞിരുന്നു. പിന്നീട് സിഇഒ നേരിട്ട് സൂസൻ തോമസിനെ കണ്ടു അവാർഡ് നൽകുകയാണുണ്ടായത്. അമേരിക്കയിലെ പ്രമുഖ ചാനലുകൾ എല്ലാം ഈ വാർത്ത പ്രക്ഷേപണം ചെയ്തത് അമേരിക്കൻ മലയാളികൾക്ക് അഭിമാന മുഹൂർത്തമായി.

ADVERTISEMENT

ഏഴാം വയസ്സിൽ തിരുവല്ലയിൽ നിന്നും അമേരിക്കയിലേക്കു വന്ന സൂസൻ, ടെമ്പിൾ യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് ആണ്. ഫിലഡൽഫിയ മർത്തോമ പള്ളിയിലെ അംഗമായ സൂസൻ മുൻസിപ്പൽ കോർട്ട് ഓഫ് ഫിലഡൽഫിയയിലെ ഫസ്റ്റ് ജുഡീഷ്യൽ ഡിസ്ട്രിക് ഓഫീസറായും സേവനം ചെയ്യുന്നു. ഭർത്താവ് സന്തോഷ് തോമസും മകൻ നതാനിയേൽ, ഇരട്ട സഹോദരി ലിസ് എന്നിവരുടെ പിന്തുണയാണ് തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിലെന്ന് സൂസൻ തോമസ് പറഞ്ഞു.