ലോകം എമ്പാടുമുള്ള ഇന്ത്യക്കാർക്കും രാഷ്ട്രത്തിനുമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) സമർപ്പിക്കുന്ന ലഘുചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും കൂടി ചിത്രം നിർമ്മിക്കുന്നുണ്ട്. ഗ്രാമങ്ങൾ ഇന്ത്യയുടെ ആത്മാവാണ് എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യക്ക് അഹിംസയിലൂടെ സ്വാതന്ത്ര്യം

ലോകം എമ്പാടുമുള്ള ഇന്ത്യക്കാർക്കും രാഷ്ട്രത്തിനുമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) സമർപ്പിക്കുന്ന ലഘുചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും കൂടി ചിത്രം നിർമ്മിക്കുന്നുണ്ട്. ഗ്രാമങ്ങൾ ഇന്ത്യയുടെ ആത്മാവാണ് എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യക്ക് അഹിംസയിലൂടെ സ്വാതന്ത്ര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം എമ്പാടുമുള്ള ഇന്ത്യക്കാർക്കും രാഷ്ട്രത്തിനുമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) സമർപ്പിക്കുന്ന ലഘുചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും കൂടി ചിത്രം നിർമ്മിക്കുന്നുണ്ട്. ഗ്രാമങ്ങൾ ഇന്ത്യയുടെ ആത്മാവാണ് എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യക്ക് അഹിംസയിലൂടെ സ്വാതന്ത്ര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം എമ്പാടുമുള്ള  ഇന്ത്യക്കാർക്കും രാഷ്ട്രത്തിനുമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) സമർപ്പിക്കുന്ന ലഘുചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം  നടന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും കൂടി ചിത്രം നിർമ്മിക്കുന്നുണ്ട്. ഗ്രാമങ്ങൾ ഇന്ത്യയുടെ ആത്മാവാണ് എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യക്ക് അഹിംസയിലൂടെ  സ്വാതന്ത്ര്യം നേടിക്കൊടുത്ത രാഷ്ട്ര പിതാവിന്റെ ചുരുക്കം ചില ചവുട്ടടികൾ പ്രദശിപ്പിക്കുവാനുള്ള തീവ്ര  ശ്രമമാണ് "ദി ഫുട്ട്  പ്രിന്റ്സ്" എന്ന ലഘു ചിത്രം. 

കെ. സി. തുളസിദാസ്‌ സംവിധാനം ചെയ്യുന്ന ലഘു ചിത്രത്തിൽ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗുഡ്‌വിൽ അംബാസഡർ ജിജോ മാധവൻ ഹരി സിങ് ഐപിഎസ്, ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു എന്നിവരും വേഷമിടുന്നു എന്നതു പ്രത്യേകത അർഹിക്കുന്നു.  എഴുത്തുകാരനും നോവലിസ്റ്റുമായ പ്രഫ. കെ. പി. മാത്യു എഴുതിയ കഥ ഇന്ത്യയുടെ സ്വാതന്ത്ര്യ കാലഘട്ടം മുതൽ ഇന്നുവരെയുള്ള മാറ്റങ്ങളുടെ വേലിയേറ്റം തന്നെയാണെന്നുള്ളത്, ഈ ഹ്രസ്വ ചിത്രത്തിന് മാറ്റു കൂട്ടുന്നു.  ഉപ്പും മുളകും സീരിയലിൽ അഭിനയിച്ചു മലയാളികളുടെ ഇഷ്ട നടനായി മാറിയ കെപിഎസി. രാജേന്ദ്രൻ,ഈ കഥയിലെ റാണിയുടെ ഗ്രാൻഡ് ഫാദർ ആയി അഭിനയിക്കുന്നു. റാണിയുടെ വേഷം ഇടുന്നത് അനഘ എസ്.നായർ  ബാംഗ്ലൂരിൽ പ്ലസ് വൺ വിദ്യാർഥിനി ആണ്.

ADVERTISEMENT

ചിത്രത്തിന്റെ ദീപം തെളിക്കൽ കർമ്മം തിരുവല്ലാ  കാവുംഭാഗത്തുള്ള  ഇളമൺ മനയിൽ, ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഫൗണ്ടിങ് മെമ്പറും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബഹ്‌റൈനിലെ അറിയപ്പെടുന്ന വ്യാപാരിയുമായ ശ്രീ ബാബു രാജൻ നിർവഹിച്ചു. ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗുഡ്‌വിൽ അംബാസഡർ ഡോക്ടർ ജിജോ മാധവൻ ഹരി സിംഗ് ഐ. പി. എസ്, ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ വൈസ് പ്രസിഡന്റ് പ്രഫ. ജോയ് പല്ലാട്ടുമഠം മുതലായവർ പങ്കെടുത്തു പരിപാടികൾ ധന്യമാക്കി.

ഗാന്ധി വേഷമണിയുന്നത് ആലപ്പുഴക്കാരനായ ജോർജ് പോൾ എന്ന അതുല്യ നടനാണ്.  ഒറ്റ നോട്ടത്തിൽ ഗാന്ധിജി തന്നെ ആണെന്ന് തോന്നുന്ന ജോർജ്  പോൾ തന്റെ അഭിനയ സാമർഥ്യം ഗാന്ധിജിയിലൂടെ  ജീവിച്ചു തെളിയിച്ചിരിക്കുമായാണ്. ശ്രീ ശങ്കര  വിദ്യാപീഠം ഹൈസ്കൂളിലെ പതിനേഴോളം വിദ്യാർഥികൾ ലഘു ചിത്രത്തിൽ അഭിനയിച്ചതായി ഡയറക്ടർ തുളസീദാസ് അറിയിച്ചു.

ADVERTISEMENT

പ്രഫ. കെ.എൻ. ഇന്ദിരയുടെ പ്രാർത്ഥനാഗാനത്തോടെ യോഗപരിപാടികൾ ആരംഭിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്തും ജി. ഐ.സി സെന്റർ ഫോർ എക്സലൻസ് (സാഹിത്യവിഭാഗം) അധ്യക്ഷനുമായ പ്രഫ. കെ.പി.മാത്യു സ്വാഗതം ആശംസിച്ചു. വിദ്യാർഥികളിലും യുവാക്കളിലും തിന്മയുടെ ശക്തികളുടെ  സ്വാധീനം ഏറി വരുന്ന സാഹചര്യത്തിൽ  ചിത്രത്തിന്റെ പ്രാധാന്യം പ്രൊഫ. മാത്യു ചൂണ്ടിക്കാട്ടി. ലോകനേതാക്കളെ സ്വാധീനിച്ച ഗാന്ധി സന്ദേശങ്ങളും, ഇന്ത്യ പിന്നിട്ട പാതകളും, നാം ആർജ്ജിച്ച നേട്ടങ്ങളും അനാവരണം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാഷ്ട്രത്തിനുള്ള ഉപഹാരമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ജിഐസി ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫ. ജോയി പല്ലാട്ടുമഠം, സംഘടന രൂപീകൃതമായി ഒരു മാസത്തിനുള്ളിൽ തന്നെ ഈ ദൗത്യം ഏറ്റെടുത്തതിൽ അഭിമാനം കൊണ്ടു ആശംസകൾ നേർന്നു.

ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ  ആശംസ ഗാന്ധിജിയോടൊപ്പം  പ്രവർത്തിച്ച സ്വാതന്ത്ര്യ സമരസേനാനിയും, തനിക്കു ലഭിച്ച സ്വാതന്ത്ര്യ സമര പെൻഷൻ  വേണ്ടെന്നു വച്ചു സാമൂഹ്യ സേവനം നടത്തിയ, തന്റെ പിതാവിന്റെ  പാത പിന്തുടരുന്നതിനാലാണ് ആയിരത്തിലധികം  വര്ഷം പഴക്കമുള്ള ഏറെ വിശിഷ്ടമായി പരിരക്ഷിക്കുന്ന മന അപ്പാടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വിട്ടു നൽകിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ചിത്രത്തിന്റെ ഭാഗമായിത്തീരാൻ സാധിച്ചത്‌ ഭാഗ്യവും, ഏറെ അഭിമാനകരവുമാണെന്നു ഡയറക്ടർ കെ.സി. തുളസീദാസും  പ്രൊഡക്ഷൻ കൺട്രോളർ ജെൻസണും അഭിപ്രായപ്പെട്ടു.

ADVERTISEMENT

ജിഐസി സ്റ്റാർ ഓഫ് എക്സലൻസ് (സാഹിത്യവിഭാഗം) സഹാധ്യക്ഷൻ  പ്രഫ. എബ്രഹാം വറുഗീസ്  കൃതജ്ഞത പ്രകാശിപ്പിച്ചു. ചടുലമായ ഷൂട്ടിങ് ദിവസങ്ങളിലേക്ക് കടക്കുന്നതിന്റെ ആവേശം അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും പങ്കുവച്ചു .

ചിത്രത്തിന്റെ സ്വിച്ച് ഓൺ നടന്നതോടൊപ്പം ജിഐസി ഗ്ലോബൽ സെക്രട്ടറി സുധീർ നമ്പ്യാർ, ട്രഷറർ താരാ ഷാജൻ,, അസ്സോസിയേറ്റ് ട്രഷറർ ടോം ജോർജ് കോലേത്, അസ്സോസിയേറ്റ്  സെക്രട്ടറി അഡ്വക്കേറ്റ് യാമിനി രാജേഷ്, പബ്ലിക്റിലേഷൻസ് ചെയർ  അഡ്വക്കേറ്റ് സീമ ബാലകൃഷ്ണൻ,  ബിസിനസ്  സെന്റ് ഓഫ് എക്സലൻസ്  ചെയർമാൻ ഡോക്ടർ രാജ് മോഹൻ പിള്ള മുതലായവർ ആശംസകൾ അറിയിച്ചു.