ഡാലസ് ∙ ക്രിസ്തീയ ആരാധനകളിലേക്കും, കൂട്ടായ്മകളിലേക്കും യുവജനങ്ങൾ ആകർഷിക്കപ്പെടണമെങ്കിൽ സഭകളിൽ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ മുതിർന്നവർ തയാറാകണമെന്ന് റവ. ഷൈജു സി. ജോയ്....

ഡാലസ് ∙ ക്രിസ്തീയ ആരാധനകളിലേക്കും, കൂട്ടായ്മകളിലേക്കും യുവജനങ്ങൾ ആകർഷിക്കപ്പെടണമെങ്കിൽ സഭകളിൽ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ മുതിർന്നവർ തയാറാകണമെന്ന് റവ. ഷൈജു സി. ജോയ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ക്രിസ്തീയ ആരാധനകളിലേക്കും, കൂട്ടായ്മകളിലേക്കും യുവജനങ്ങൾ ആകർഷിക്കപ്പെടണമെങ്കിൽ  സഭകളിൽ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ മുതിർന്നവർ തയാറാകണമെന്ന് റവ. ഷൈജു സി. ജോയ്. നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമാ ഭദ്രാസനത്തിൽ ജനുവരി 22 ഞായറാഴ്ച എക്യുമെനിക്കൽ സണ്‍ഡേയായി ആചരിക്കുന്നതിനോടനുബന്ധിച്ചു ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ നടന്ന പ്രത്യേക ആരാധനയിൽ  വചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു റവ. ഷൈജു.

എക്യുമെനിസം എന്ന വാക്കിന് സഭകൾ തമ്മിലുള്ള ഐക്യം എന്നതിലുപരി മതങ്ങൾ തമ്മിലുള്ള ഐക്യത, എല്ലാ മനുഷ്യരും, സൃഷ്ടിയും തമ്മിലുള്ള ഐക്യത എന്ന വിശേഷണമാണ് ഈ കാലഘട്ടത്തിൽ അനുയോജ്യമായിരിക്കുന്നത്. എല്ലാ മതങ്ങൾക്കും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൈവത്തിൽ വിശ്വാസമുണ്ട്. ഈ തലത്തിൽ നിന്നുകൊണ്ട് ലോകത്തിന്റെ നന്മയ്ക്കും, പുരോഗതിക്കും വേണ്ടി  ഒന്നിച്ചു പ്രവർത്തിക്കുവാൻ സാധിക്കുമ്പോൾ മാത്രമേ എക്യുമെനിസത്തിന്റെ പൂർണ്ണത കണ്ടെത്താൻ കഴിയൂ എന്നും അച്ചൻ ഓർമിപ്പിച്ചു

ADVERTISEMENT

മർത്തോമാ, സിഎസ്ഐ, സിഎൻഐ സഭകളുടെ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നതാണ് എക്യുമെനിക്കൽ ഞായർ കൊണ്ടു  ലക്ഷ്യമിടുന്നത്.  പ്രത്യേക ശുശ്രൂഷയ്ക്ക് ജോതം പി. സൈമൺ, ബിനു തര്യൻ, അലക്സ് കോശി, അനിയൻ മേപ്പറും, ഡോ. തോമസ് മാത്യു എന്നിവർ  നേതൃത്വം നൽകി.