ഫ്ലോറിഡ ∙ 2014 ൽ ഫ്ലോറിഡയിലെ ടാമ്പാ എന്ന കൊച്ചു തുരുത്തിൽ രൂപം കൊണ്ട മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ (MAT), 2023 ൽ മറ്റുള്ള കൂട്ടായ്മകൾക്ക് മാതൃക ആക്കാവുന്ന പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോവുന്നത്. സുനിത ഫ്‌ളവർഹിൽ (പ്രസിഡന്റ് ), ജിഷ തത്തംകുളം (വൈസ് പ്രസിഡന്റ് ) , ഷിറ ഭഗവാട്‌ല (സെക്രട്ടറി ), അനഘ ഹരീഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ ∙ 2014 ൽ ഫ്ലോറിഡയിലെ ടാമ്പാ എന്ന കൊച്ചു തുരുത്തിൽ രൂപം കൊണ്ട മലയാളീ അസോസിയേഷൻ  ഓഫ് ടാമ്പാ (MAT), 2023 ൽ മറ്റുള്ള കൂട്ടായ്മകൾക്ക്  മാതൃക ആക്കാവുന്ന പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോവുന്നത്. സുനിത ഫ്‌ളവർഹിൽ (പ്രസിഡന്റ് ), ജിഷ  തത്തംകുളം (വൈസ് പ്രസിഡന്റ് ) , ഷിറ  ഭഗവാട്‌ല (സെക്രട്ടറി ), അനഘ ഹരീഷ് (ട്രെഷറർ ) പ്രീത  കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറ ) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ  മാത്തുക്കുട്ടി (സീനിയർ ഫോറം കോഓഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ), സ്മിത മന്നാഡിയാർ (ഗാർഡനിങ് കോഓർഡിനേറ്റർ ) അനീറ്റ  കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ ) എന്നിവർ ഔദ്യോഗികമായി സ്ഥാനം ഏൽക്കുമ്പോൾ, സ്ത്രീ സമത്വം, സ്വാതന്ത്രം തുടങ്ങിയ ആശയങ്ങൾ പ്രവർത്തികമാക്കിക്കൊണ്ടാണ്  വനിതകൾ മാത്രം ഉള്ള നേതൃ നിരയെ മുന്നോട്ടു വച്ച്  MAT മറ്റുള്ള സംഘടനകളിൽ നിന്ന് വ്യത്യസ്തമാവുന്നത് . ഇത് കൂടാതെ 14 അംഗങ്ങൾ ഉള്ള വിമൻസ് ഫോറത്തിനും MAT രൂപം കൊടുത്തിട്ടുണ്ട്.

ജനുവരി 28 , 2023 നു ബ്ളൂമിങ‌്ഡെയ്ൽ ഹൈ സ്കൂളിൽ (1700 E Bloomingdale Ave, Valrico, FL 33596 ), നിറഞ്ഞ സദസ്സിനു മുന്നിൽ  ഔദ്യോഗികമായി മാറ്റിന്റെ വനിതാ നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ , അസോസിയേഷനിലെ ഓരോ അംഗങ്ങളുടെയും പിന്തുണയും, സഹായസഹകരണങ്ങളും തന്നെയാണ് ആത്മവിശ്വാസം നൽകുന്നതെന്ന് പ്രസിഡന്റ് സുനിത ഫ്ലവർഹിൽ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഈ പരിപാടിയിലക്കു സ്വാഗതം ചെയ്യുന്നതിനോടൊപ്പം , ഈ കമ്മിറ്റിയെ സപ്പോർട്ട് ചെയ്യാൻ മുന്നോട്ടു വന്ന മെഗാ സ്പോൺസർ ഹെഡ്ജ് ബ്രോക്കറേജ് നു  സുനിത നന്ദി  അറിയിച്ചു.

ADVERTISEMENT

"വർണോത്സവം - An Evening of Colorful Extravaganza " എന്ന് പേരുനൽകിയിട്ടുള്ള ഈ പരിപാടിയിൽ MATകമ്മിറ്റി അംഗങ്ങളുടെ ഓപ്പണിങ് തീം ഡാൻസ്,  മീര നായർ , നന്ദിത ബിജേഷ്, ബബിത കാലടി, നിഷ ബിജു,  TRIDENTZ Band , കലാനികേതൻ സ്കൂൾ ഓഫ് ഡാൻസ് ലെ കുട്ടികൾ തുടങ്ങിയവർ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ കൊണ്ട് സമ്പന്നമായിരിക്കും . 50 ഓളം വരുന്ന കുട്ടികളെ ഉൾകൊള്ളിച്ചു കൊണ്ട് മാറ്റ് കിഡ്സ് ഫോറത്തിന്റെ ആഭ്യമുഖ്യത്തിൽ നടത്തുന്ന ഫാഷൻ ഷോ ഉൾപ്പെടെ  ഉള്ള കലാ സാംസ്‌കാരിക പരിപാടികൾ ഇത്തവണത്തെ ഈ ഉദ്‌ഘാടന വേദിയെ വേറിട്ടതാക്കും എന്നും ട്രൂസ്റ്റി ബോർഡ് ചെയർ ജോമോൻ തെക്കേത്തൊട്ടിൽ അറിയിച്ചു.

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ സമൂഹത്തിൽ മാറ്റുരക്കുമ്പോൾ, തിളക്കമാർന്ന കൂടുതൽ അദ്ധ്യായങ്ങൾക്കും, മാറ്റങ്ങൾക്കും അമേരിക്കൻ മലയാളി സമൂഹം സാക്ഷിയാവും എന്ന ഉറപ്പു കൂടിയാണ് വനിതാ നേതൃത്വം എന്ന ഈ  ആശയത്തിൽ കൂടി മാറ്റ് നമുക്ക് തരുന്നത്.