ന്യൂജഴ്‌സി ∙ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജ്)യുടെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ 74–ാം റിപ്പബ്ലിക് ദിനവും ന്യൂഇയർ ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. ന്യൂജഴ്‌സി കാർട്ടറേറ്റ് യുക്രെയ്നിയൻ സെന്ററിൽ വച്ചാണ് പരിപാടി. ‌ മാലിനി നായരുടെ സൗപർണിക ഡാൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി ∙ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജ്)യുടെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ 74–ാം റിപ്പബ്ലിക് ദിനവും ന്യൂഇയർ ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. ന്യൂജഴ്‌സി കാർട്ടറേറ്റ് യുക്രെയ്നിയൻ സെന്ററിൽ വച്ചാണ് പരിപാടി. ‌

മാലിനി നായരുടെ സൗപർണിക ഡാൻസ് അക്കാദമിയും രേഖ പ്രദീപും സംഘവും റുബീന സുധർമ്മന്റെ  വേദിക അക്കാദമിയും സോഫിയ മാത്യൂവിന്റെ ഫനാ സ്‌കൂൾ ഓഫ് ഡാൻസ് എന്നിവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും നോർത്ത് അമേരിക്കയിലെ പ്രശസ്‌തരായ യുവഗായകർ അണിനിരക്കുന്ന ‘സംഗീത സായാഹ്‌നം’ എന്ന  പ്രത്യേക കലാവിരുന്നും ചടങ്ങിന് മിഴിവേകും. 

ADVERTISEMENT

കേരളാ അസോസിയേഷന്റെ സ്വപ്‌ന പദ്ധതിയായ ‘നല്ല നാളേയ്ക്’ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കൂട്ടായ്മയായ ‘KANJ NEXTGEN’ന്റെ ഉദ്ഘാടനം പരിപാടികൾക്കു മാറ്റു കൂട്ടും. കുട്ടികൾക്കായി പ്രത്യേക സർപ്രൈസ് വിരുന്നും ഉണ്ടാകും. വിഭവ സമൃദ്ധമായ സദ്യയും സംഘാടകർ ഒരുക്കും. നാനൂറിൽ പരം അതിഥികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട് അറിയിച്ചു. കാൻജിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും തദവസരത്തിൽ നടക്കും. 

ന്യൂജഴ്സിയിലെ എല്ലാ മലയാളി സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ്: വിജേഷ് കാരാട്ട്, സെക്രട്ടറി: സോഫിയ മാത്യു, ട്രഷറർ: വിജയ് പുത്തൻവീട്ടിൽ, വൈസ് പ്രസിഡന്റ്: ബൈജൂ വർഗീസ്, ജോയിന്റ് സെക്രട്ടറി: പ്രീത വീട്ടിൽ, ജോയിന്റ് ട്രഷറർ: നിർമൽ മുകുന്ദൻ, ഖുർഷിദ് ബഷീർ (കൾച്ചറൽ അഫയേഴ്സ്), ടോം നെറ്റിക്കാടൻ  (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ജോർജി സാമുവൽ (ചാരിറ്റി അഫയേഴ്സ്), ടോം വർഗീസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), റോബർട്ട് ആന്റണി (യൂത്ത് അഫയേഴ്സ്), എക്സ് ഒഫീഷ്യൽ ജോസഫ് ഇടിക്കുള തുടങ്ങിയവർ അറിയിച്ചു.  

ADVERTISEMENT

വിശദമായ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ വിജയ് പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു.