ടൊറന്റോ∙ ഭാരതീയ ആരോഗ്യപ്രവർത്തകരിൽ മികവു കാട്ടിയവരെ ആദരിക്കുന്നതിനുള്ള ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ കാനഡയിലും സമ്മാനിക്കുന്നു. പ്രമുഖ സാമൂഹിക സംഘടനയായ ഒന്റാരിയോ ഹീറോസ് ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസസുമായി ചേർന്ന് 2023 ഏപ്രിൽ 22 ശനിയാഴ്ച ഒരുക്കുന്ന അവാർഡ് നിശയിൽ ആരോഗ്യരംഗത്തെ മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ∙ ഭാരതീയ ആരോഗ്യപ്രവർത്തകരിൽ മികവു കാട്ടിയവരെ ആദരിക്കുന്നതിനുള്ള ഹെൽത്ത് കെയർ അവാർഡുകൾ കാനഡയിലും സമ്മാനിക്കുന്നു. പ്രമുഖ സാമൂഹിക സംഘടനയായ ഒന്റാരിയോ ഹീറോസ് ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസസ്് ഏഷ്യാനെറ്റ് ന്യൂസുമായി ചേർന്നാണു അവാർഡ് നൽകുന്നത്. 2023 ഏപ്രിൽ 22 ശനിയാഴ്ച ഒരുക്കുന്ന അവാർഡ് നിശയിൽ ആരോഗ്യരംഗത്തെ മികച്ച സംഭാവനകളും കോവിഡ് കാലത്തെ സേവനങ്ങളും കണക്കിലെടുത്ത് ഏഴു പുരസ്കാരങ്ങളാണു നൽകുക. ബ്രാപ്ടണിലുള്ള ഗ്രാൻഡ് എംപയർ ബാങ്ക്വറ്റ് ഹാളിൽ വൈകിട്ട് അഞ്ചരയ്ക്കാണ് അവാർഡ് നിശ. മിസ്സിസാഗയിൽ നടന്ന പത്രസമ്മേളനത്തിൽ പ്രവിശ്യാ പാർലമെന്റംഗം ദീപക് ആനന്ദ് ആണ് അവാർഡ് നിശയുടെ പ്രഖ്യാപനം നടത്തിയത്. 

യൂത്ത് ഐക്കൺ ഓഫ് ദി ഇയർ, കോവിഡ് വാരിയർ, നഴ്സ് ഓഫ് ദ് ഇയർ, ഡോക്ടർ ഓഫ് ദ് ഇയർ, ലൈഫ് ടൈം അച്ചീവ്മെന്റ്, ലീഡർഷിപ്, ഹെൽത്ത് കെയർ ഹീറോ എന്നിവയാണു പുരസ്കാരങ്ങൾ. കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകർക്ക്  പുരസ്കാരത്തിനായി ഏപ്രിൽ 12 വരെ നോമിനേഷൻ സമർപ്പിക്കാം. യോഗ്യരായവരെ നാമനിർദേശം ചെയ്യാൻ സംഘടനകൾക്കും വ്യക്തികൾക്കും അവസരമുണ്ടാകുമെന്നും ഒന്റാരിയോ ഹീറോസ് പ്രസിഡന്റും സിഇഒയുമായ പ്രവീൺ വർക്കി,  ഇവന്റ് കോ-ഓർഡിനേറ്റർ ജിത്തു ദാമോദർ (ഏഷ്യാനെറ്റ്) എന്നിവർ അറിയിച്ചു.  ഏഷ്യാനെറ്റ് സീനിയർ അസോഷ്യേറ്റ് എഡിറ്റർ അനിൽ അടൂർ, നോർത്ത് അമേരിക്കൻ ഓപ്പറേഷൻസ് മേധാവി ഡോ. കൃഷ്ണ കിഷോർ എന്നിവർ ഓൺലൈനിൽ പങ്കുചേർന്നു. 

ADVERTISEMENT

സാമുഹികസംഘടനയായി ദേശീയതലത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒന്റാരിയോ ഹീറോസിന്റെ പ്രവർത്തനങ്ങൾക്ക് 16 രാജ്യങ്ങളിൽ നിന്നുള്ള, മുപ്പതോളം പ്രഫഷനങ്ങൾ വിഭാഗങ്ങളിൽ നിന്നുള്ള  250ഓളം സന്നദ്ധപ്രവർത്തകരാണുള്ളത്. ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരം സംബന്ധിച്ച വിശദവിവരങ്ങളും പരിഗണിക്കുന്നതിനായുള്ള മാനദണ്ഡങ്ങളും ടിക്കറ്റും ഒന്റാറിയോ ഹീറോസ് വെബ്സൈറ്റിൽ ലഭ്യമാണ്- www.ontarioheroes.ca