അറ്റ്ലാന്റ ∙ നോർത്ത് അമേരിക്കൻ ദൈവസഭകളുടെ 26–ാമത് സമ്മേളനം ജൂലൈ 13 മുതൽ 16 വരെ അറ്റ്ലാന്റയിൽ നടക്കും. അറ്റ്ലാന്റ സിറ്റിയുടെ വടക്കൻ പ്രദേശമായ ഡുലൂത്തിലുള്ള ഗ്വിന്നറ്റ് എറീന കൺവെൻഷൻ സെന്ററിലാണ് സമ്മേളനം. ആഡംബര നിലയിലുള്ള താമസ സൗകര്യങ്ങളും ഇതിനടുത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റ്ലാന്റ ∙ നോർത്ത് അമേരിക്കൻ ദൈവസഭകളുടെ 26–ാമത് സമ്മേളനം ജൂലൈ 13 മുതൽ 16 വരെ അറ്റ്ലാന്റയിൽ നടക്കും. അറ്റ്ലാന്റ സിറ്റിയുടെ വടക്കൻ പ്രദേശമായ ഡുലൂത്തിലുള്ള ഗ്വിന്നറ്റ് എറീന കൺവെൻഷൻ സെന്ററിലാണ് സമ്മേളനം. ആഡംബര രീതിയിലുള്ള താമസ സൗകര്യങ്ങളും ഇതിനടുത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നു ആളുകൾക്ക് എളുപ്പത്തിൽ അറ്റ്ലാന്റയിലേക്കു വരാൻ സാധിക്കും. ‘ദൈവമുൻപാകെ നിൽപ്പാനായി നാം പ്രാപ്തരാകുക’ (ലൂക്കോസ് 21:36) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം.

സമ്മേളനത്തിന്റെ ആദ്യ കിക്ക്ഓഫ് മീറ്റിങ് ഫെബ്രുവരി 11നു വൈകിട്ട് അഞ്ചിനു പ്രസിഡന്റ് റവ.ഡോ. ഷിബു തോമസ് ശുശ്രൂഷിക്കുന്ന കാൽവരി അസംബ്ലി പുതുതായി വാങ്ങിയ ആരാധനാലയത്തിൽ (1132 Buford Hwy, Sugar Hill, GA.30518) വെച്ചു നടക്കും. പ്രസ്തുത യോഗത്തിൽ റവ. കെ.ജെ. മാത്യു മുഖ്യാതിഥിയും റവ. വില്യം ലീ മുഖ്യപ്രാസംഗികനും ആയിരിക്കുമെന്ന് റവ.ഷിബു തോമസ് അറിയിച്ചു.

ADVERTISEMENT

സമ്മേളനത്തിന്റെ ഭാരവാഹികളായി റവ.ഡോ. ഷിബു തോമസ് (പ്രസിഡന്റ്), ഫിന്നി വര്‍ഗീസ് (വൈസ് പ്രസിഡന്റ്), എബി ജോയി (സെക്രട്ടറി), ജോഷ്വ ജോസഫ് (ട്രഷറർ), റവ. സിബി തോമസ് (യൂത്ത്) എന്നിവരെ തെരഞ്ഞെടുത്തു. നാഷനൽ പ്രതിനിധികളായി സഹോദരന്മാരായ വിൽസൺ വർഗീസ് (കാനഡ), റെജി ജോൺ (കരോലിന), ജോൺ ജേക്കബ് (ഫ്ലോറിഡ), ടിനു മാത്യു (ജോർജിയ), റവ.ബാബു കുമ്പഴ (ഇല്ലിനോയ്), റവ.രാജൻ സാമുവേൽ (ന്യൂജഴ്സി), റവ.എബി തോമസ്, സാം മാത്യു (ന്യൂയോർക്ക്), ജോസ് ഏബ്രഹാം (ഒക്‌ലഹോമ), റവ. ജോയി ഏബ്രഹാം (പെൻസിൽവാനിയ), റവ.ഫിജോയ് ജോൺസൺ (ടെന്നിസി), അജി ഇടിക്കുള (ഹൂസ്റ്റണ്‍), റവ. സന്തോഷ് പൊടിമല, സ്റ്റാൻലി ചാണ്ടി (ഡാലസ്) എന്നിവരെയും തെരഞ്ഞെടുത്തു. സഹോദരി സമ്മേളനത്തിനായി ഷീല തോമസ്  (പ്രസിഡന്റ്), ദീനാ ദാനിയേൽ (വൈസ് പ്രസിഡന്റ്), മോളി ഐപ്പ് (സെക്രട്ടറി), ഫേബ ജോയ് (ട്രഷറർ), അമ്മിണി മാത്യു, മോനാ വർഗീസ് (പ്രതിനിധികൾ) എന്നവരെയും കഴിഞ്ഞ വര്‍ഷം നടന്ന കോൺഫറൻസിൽ തെരഞ്ഞെടുത്തു.

കഴിഞ്ഞ നവംബറിൽ റവ.ഡോ. ഷിബു തോമസിന്റെ അധ്യക്ഷതയിൽ അറ്റ്ലാന്റയിലെ ദൈവസഭകൾ ഒത്തുകൂടി ലോക്കൽ കമ്മിറ്റിയ്ക്കു രൂപം കൊടുത്തു. പ്രസ്തുത മീറ്റിങ്ങിൽ റവ.ഏബ്രഹാം തോമസ് (കൺവീനർ), റവ.ബൈജു തേവതേരിൽ (കോർഡിനേറ്റർ), ജോൺസ് ഏബ്രഹാം  (സെക്രട്ടറി), ഫിലിപ്പ് ഉമ്മന്‍ (ട്രഷറർ), ലിജിൽ ഏബ്രഹാം (താമസം), മോൻസി സാമുവേൽ (രജിസ്ട്രേഷൻ) സുനിൽ സാമുവേൽ (ഭക്ഷണം), ഷാജി വെണ്ണിക്കുളം (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. റവ.സി.വി  ആൻഡ്രൂസ് ആശംസയും അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.nacogconference.comഎന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.