ഹൂസ്റ്റൺ ∙ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് 'മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റിന്റെ' നോർത്ത് അമേരിക്കയിലെ പ്രവാസികളുടെ സ്വന്തം ചാനൽ വഴിയുള്ള ടെലിവിഷൻ സംപ്രേക്ഷണം പ്രവാസി ചാനലിൽ ഈ ശനിയാഴ്ച മാർച്ച് 18 നു ഉച്ചക്ക് 12നും, രാത്രി 10നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് 'മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റിന്റെ' നോർത്ത് അമേരിക്കയിലെ പ്രവാസികളുടെ സ്വന്തം ചാനൽ വഴിയുള്ള ടെലിവിഷൻ സംപ്രേക്ഷണം പ്രവാസി ചാനലിൽ ഈ ശനിയാഴ്ച മാർച്ച് 18 നു ഉച്ചക്ക് 12നും, രാത്രി 10നും ഉണ്ടായിരിക്കും. കൂടാതെ ഞായറാഴ്ച മൂന്നിനും രാത്രി എട്ടിനും പുനർ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. 9 എപ്പിസോഡുകൾ 9 ആഴ്ചകളിലായാണ് സംപ്രേക്ഷണം പൂർത്തിയാക്കുന്നത്.

‘ഗോൾഡൻ ഹിസ്റ്ററി ഓഫ് ഇന്ത്യ’ എന്ന് നാമകരണം ചെയ്ത ഈ നിറ വർണങ്ങളുടെ കലോത്സവത്തിനും, വിസ്മയങ്ങൾക്കും പ്രശസ്ത നടി മാന്യ നായിഡു, പിന്നണി ഗായകൻ ഫ്രാങ്കോ, കൂടാതെ സെലിബ്രിറ്റി ഡാൻസറും മഴവിൽ മനോരമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നീരവ് ബവ്‌ലേച്ഛയും മുഴുനീള പരിപാടിയിൽ കാണികളെ ആഘോഷത്തിലാറാട്ടി. ഇതിന്റെ സംപ്രേക്ഷണം പ്രവാസി ചാനലിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ശനിയാഴ്ച 12 മണിക്ക് കാണാനുള്ള സംവിധാനം രണ്ടു രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.  'പ്രവാസി ചാനൽ ഡോട്  കോം' (www.pravasichannel.com)  വഴി തത്സമയ സംപ്രേക്ഷണ സമയത്തും, എന്നാൽ അപ്പോൾ കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് 'മീഡിയ ആപ്പ് യു എസ് എ' (www.mediaappusa.com) വഴി എപ്പോൾ വേണമെങ്കിലും 'വിഡിയോ ഓൺ ഡിമാൻഡ്' വഴിയും കാണാവുന്നതും ആണ്.

ADVERTISEMENT

അമേരിക്കയിലുള്ള നൂറിൽ പരം കലാപ്രതിഭകളെ വളർത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011-ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികവുറ്റ  കലാ സംഘടനയായി അമേരിക്കയിൽ പേരെടുത്തു കഴിഞ്ഞു. വരും വർഷങ്ങളിലും മിത്രാസ് അമേരിക്കൻ കലാകാരന്മാരുടെ വളർച്ചക്ക് വേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്നു ഭാരവാഹികൾ മിത്രാസ് രാജൻ ചീരൻ, ഡോക്ടർ ഷിറാസ് മിത്രാസ് എന്നിവർ അറിയിച്ചു.

അവാർഡ് നൈറ്റിന്റെ ഗുഡ് വിൽ അംബാസിഡർമാരായ സോമൻ ജോൺ തോമസ്, ലൈസി അലക്സ്, അജിത്ത് കൊച്ചൂസ്, ദീത്ത നായർ എന്നിവരായിരുന്നു.  നോർത്ത് അമേരിക്കയിലെ മലയാളികൾ നിർമിച്ച ഷോർട് ഫിലിം അവാർഡ് ഫെസ്റ്റിവലും ഇതിനോടനുബന്ധിച്ചു നടന്നിരുന്നു. അവാർഡ് ദാന ചടങ്ങും സമ്പൂർണമായി കാണാം. ഇരുപത്തിമൂന്നോളം സിനിമകൾ മത്സരത്തിനുണ്ടായിരുന്നു എന്ന് അവാർഡിന്റെ ജൂറി ചെയർപേഴ്സൺ ദീപ്തി നായർ പറഞ്ഞു.

ADVERTISEMENT

ഈ പ്രോഗ്രാമിന്റെ പ്രവാസി ചാനൽ എപ്പിസോഡ് സ്പോൺസർ ആയി മാസ്സ് മ്യൂച്ചലിന്റെ ജോർജ് ജോസഫ് ആണ് മുന്നോട്ടു വന്നത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മിത്രാസ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ സ്പോണ്സർമാരായി മലബാർ ഗോൾഡിനോടൊപ്പം ഹെഡ്ജ് ന്യൂയോർക്കും, നിസ്‌ട്രീമും, ടേസ്റ്റ് ഓഫ് കേരളയും ചേർന്നിരുന്നു.

ഈ  വർഷത്തെ അവാർഡ് നൈറ്റ്  മുൻകാലത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചതെന്ന് പ്രോഗ്രാമിന്റെ ഡയറക്ടർമാരായ സ്മിത ഹരിദാസ്, പ്രവീണ മേനോൻ, ജെംസൺ കുര്യാക്കോസ്, ശാലിനി രാജേന്ദ്രൻ, ശോഭ ജേക്കബ് എന്നിവർ അറിയിച്ചു. ഇത് ടെലിവിഷനിൽ കൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കാണിക്കുന്നതിന്റെ സന്തോഷം പ്രവാസി ചാനലിനോടറിയിക്കുകയുണ്ടായി.

ADVERTISEMENT

ഈ കലാ സംരംഭത്തിന്റെ തയാറെടുപ്പുകൾ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ  മിത്രാസിനോടൊപ്പം ചേർന്ന് പ്രവർത്തിച്ച എല്ലാ മാധ്യമങ്ങളോടും, കലാ, സാംസ്ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണെന്നും മിത്രാസ് അറിയിച്ചു.