ഹൂസ്റ്റണ്‍∙ ഒരു ലക്ഷം ഡോളര്‍ ശമ്പളം കൊണ്ട് യുഎസിലെ നിങ്ങളുടെ ജീവിതം എങ്ങനെയുണ്ടാകും? അടിപൊളിയെന്നു പൊതുവേ ഉത്തരം പറയാം. എന്നാല്‍ നിങ്ങള്‍ കഴിയുന്ന സ്റ്റേറ്റ് അനുസരിച്ച് നിങ്ങളുടെ ജീവിതശൈലി വ്യത്യാസപ്പെടും

ഹൂസ്റ്റണ്‍∙ ഒരു ലക്ഷം ഡോളര്‍ ശമ്പളം കൊണ്ട് യുഎസിലെ നിങ്ങളുടെ ജീവിതം എങ്ങനെയുണ്ടാകും? അടിപൊളിയെന്നു പൊതുവേ ഉത്തരം പറയാം. എന്നാല്‍ നിങ്ങള്‍ കഴിയുന്ന സ്റ്റേറ്റ് അനുസരിച്ച് നിങ്ങളുടെ ജീവിതശൈലി വ്യത്യാസപ്പെടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ ഒരു ലക്ഷം ഡോളര്‍ ശമ്പളം കൊണ്ട് യുഎസിലെ നിങ്ങളുടെ ജീവിതം എങ്ങനെയുണ്ടാകും? അടിപൊളിയെന്നു പൊതുവേ ഉത്തരം പറയാം. എന്നാല്‍ നിങ്ങള്‍ കഴിയുന്ന സ്റ്റേറ്റ് അനുസരിച്ച് നിങ്ങളുടെ ജീവിതശൈലി വ്യത്യാസപ്പെടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ ഒരു ലക്ഷം ഡോളര്‍ ശമ്പളം കൊണ്ട് യുഎസിലെ നിങ്ങളുടെ ജീവിതം എങ്ങനെയുണ്ടാകും? അടിപൊളിയെന്നു പൊതുവേ ഉത്തരം പറയാം. എന്നാല്‍ നിങ്ങള്‍ കഴിയുന്ന സ്റ്റേറ്റ് അനുസരിച്ച് നിങ്ങളുടെ ജീവിതശൈലി വ്യത്യാസപ്പെടും എന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. എന്നാല്‍ പണപ്പെരുപ്പത്തിന്റെ കുതിച്ചു കയറ്റം എല്ലായിടത്തും പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നത് മറ്റൊരു വാസ്തവം. 

 

ADVERTISEMENT

ന്യൂയോര്‍ക്ക് സിറ്റി, സാന്‍ ഫ്രാന്‍സിസ്‌കോ, ലൊസാഞ്ചല്‍സ് എന്നിവ രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളാണെന്നതു രഹസ്യമല്ല, പക്ഷേ പണത്തിന് ഏറ്റവും മികച്ച മൂല്യം നല്‍കുന്ന നഗരങ്ങള്‍ ഏതാണ്? വ്യക്തിഗത ധനകാര്യ ഉപദേഷ്ടാവ് സ്മാര്‍ട്ടര്‍ സ്മാര്‍ട്ടിന്റെ റാങ്കിംഗ് പ്രകാരം ടെക്‌സാസിലെ ഏഴു നഗരങ്ങളാണ് ഏറ്റവും മികച്ച 10 നഗരങ്ങളുടെ പട്ടികയിലുള്ളത്. സംസ്ഥാന നികുതിയും മൊത്തത്തിലുള്ള ജീവിതച്ചെലവും പരിഗണിക്കുമ്പോഴാണ് ഈ നഗരങ്ങള്‍ സ്വര്‍ഗമാകുന്നത്. 

 

എന്നിരുന്നാലും, ലിസ്റ്റിനു മുന്നിലുള്ളതു ടെന്നസിയിലെ മെംഫിസ് നഗരമാണ്. ഇവിടെ ജീവിതച്ചെലവ് ദേശീയ ശരാശരിയേക്കാള്‍ 14 ശതമാനം കുറവാണ്. വരുമാനത്തില്‍ സംസ്ഥാന നികുതി ചുമത്തുന്നില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. പട്ടികയുടെ അടിയില്‍ ന്യൂയോര്‍ക്ക് ആണ്. അവിടെ ഒരു ലക്ഷം ഡോളര്‍ ശമ്പളം ലഭിച്ചാലും 36,000 ഡോളര്‍ ലഭിച്ചതിനു സമാനമാണ് സാഹചര്യങ്ങള്‍. 

 

ADVERTISEMENT

പ്രതീക്ഷ പോലെ തന്നെ  രാജ്യത്തിന്റെ മധ്യത്തിലുള്ള പട്ടണങ്ങള്‍ പണത്തിന് ഏറ്റവും മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നത്. ജീവിതച്ചെലവിന്റെ കാര്യത്തിലും നികുതിയിണക്കുന്നതിലും ഉള്ള മികച്ച മൂല്യമാണ് ഈ നഗരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.  അതേസമയം തീരദേശ നഗരങ്ങളാണ് 'കോസ്റ്റ്‌ലി'.

 

100,000 ഡോളര്‍ വാര്‍ഷിക ശമ്പളത്തിന്റെ പകിട്ടും കുറഞ്ഞു വരികയാണ്. 2022 ഡിസംബറിലാണ് സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്. PYM-NTS  ഉം ലെന്‍ഡിങും ചേര്‍ന്നാണ് സര്‍വേ സംഘടിപ്പിച്ചത്. ഒരു ലക്ഷം ഡോളര്‍ സമ്പാദിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം ഉയര്‍ന്നതായി പറയുന്നു. എല്ലാ നികുതികളും കഴിഞ്ഞു ശേഷിക്കുന്ന ശമ്പളം യഥാര്‍ത്ഥത്തില്‍ എടുക്കുകയും ബാക്കിയുള്ള തുക എത്രയെന്നും കണക്കാക്കി അതില്‍ ചെലവും ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയിരിക്കുന്നത്. 

 

ADVERTISEMENT

മെംഫിസില്‍, 100,000 ഡോളര്‍ സമ്പാദിക്കുന്ന ഒരാള്‍ നികുതിക്ക് ശേഷം 75,000 ഡോളര്‍ വീട്ടില്‍ എത്തിക്കാം. കുറഞ്ഞ ജീവിതച്ചെലവ് മൂലം ഇതിന്  86,000 ഡോളറിന്റെ മൂല്യമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു.  ടെക്‌സസിലെ എല്‍ പാസോ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 85,000 ഡോളറാണ് ഇവിടുത്തെ ഒരു ലക്ഷത്തിന്റെ ചിലവ് മൂല്യം. ഇവിടെയും സംസ്ഥാന നികുതി ഇല്ല എന്നതാണ് ശ്രദ്ധേയം. 

 

കുറഞ്ഞ ജീവിതച്ചെലവ്, സംസ്ഥാന ആദായനികുതിയുടെ അഭാവം എന്നിവയാണ് ടെക്‌സന്‍ നഗരങ്ങളെ ആകര്‍ഷകമാക്കുന്നത്. 78,000 ആണ് ഇവിടുത്ത് ശരാശരി ശമ്പളത്തിന്റെ ചെലവ് മൂല്യം. ലബക്ക്്, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഫോര്‍ട്ട് വര്‍ത്ത്, ആര്‍ലിംഗ്ടണ്‍ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് ടെക്‌സസ് നഗരങ്ങള്‍. ബാക്കി ഭാഗങ്ങളില്‍ നിന്ന് ചെറുതായി വേര്‍തിരിച്ചത് ഓസ്റ്റിന്‍ ആയിരുന്നു. നഗരം  24-ാം സ്ഥാനത്താണ്. ഫലപ്രദമായ ടേക്ക്-ഹോം പേ 74,000 ഡോളറും. 34-ാം സ്ഥാനത്താണ് ഡാളസ്.

 

'ഇത് അവബോധജന്യമാണെന്ന് ഞാന്‍ കരുതുന്നു: ഒരു ആറ് അക്ക വരുമാനം - ഇത് ഈ വലിയ നാഴികക്കല്ലാണ് തോന്നുന്നത്, പക്ഷേ നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് അത് വളരെ വ്യത്യസ്തമാണെന്ന് തോന്നുന്നു,' - ഫിനാന്‍ഷ്യല്‍ പ്ലാനറും സ്മാര്‍ട്ട്‌സറ്റിലെ ഫിനാന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ എഡിറ്ററുമായ സൂസന്ന സ്‌നൈഡര്‍ പറയുന്നു. ജീവിതം നികുതിയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 

 

യുഎസ് സമ്പദ് വ്യവസ്ഥ പ്രത്യേകിച്ചു ദുര്‍ബലമാണ്. സാധാരണ അമേരിക്കക്കാരില്‍ യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധി വരെ മോശമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ ഉയര്‍ന്ന പണപ്പെരുപ്പത്തെ നേരിടാനുള്ള ശ്രമത്തില്‍ ഫെഡറല്‍ റിസര്‍വ് ക്രമേണ പലിശനിരക്ക് വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ച സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയിലേക്ക് നയിച്ചതും ഈ പലിശ നിരക്ക് വര്‍ധനവായിരുന്നു. 

 

എസ്‌വിബി തകര്‍ച്ചയ്ക്ക് ശേഷം, നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാനുള്ള കൂട്ടപ്പാച്ചിലിലാണ്. ഇതിന്റെ അലകള്‍ മറ്റു ബാങ്കുകളിലേക്കും തുടര്‍ തകര്‍ച്ചകളിലേക്കും നയിക്കുമോ എന്ന ആശങ്കയിലാണ് യുഎസ് ഇപ്പോള്‍. അങ്ങനെ സംഭവിച്ചാല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുകയാകും ഫലം.