ന്യൂയോര്‍ക്ക്∙1,000 വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ന്യൂയോർക്കിൽ ലേലത്തിന്.....

ന്യൂയോര്‍ക്ക്∙1,000 വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ന്യൂയോർക്കിൽ ലേലത്തിന്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്∙1,000 വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ന്യൂയോർക്കിൽ ലേലത്തിന്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്∙1,000 വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ന്യൂയോർക്കിൽ ലേലത്തിന്.

Read also : ട്രംപ് ഹഷ് മണി- ബുധനാഴ്ചയും ഗ്രാൻഡ് ജൂറി നടപടികൾ  റദ്ദാക്കി

ADVERTISEMENT

1970-കളിൽ സാസൂണിന്റെ ശേഖരം ലേലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഏഴു കൈയെഴുത്തു പ്രതികൾ നാഷണൽ ലൈബ്രറിക്കു  വാങ്ങാൻ സാധിച്ചുവെന്ന് ഇസ്രായേലിന്റെ നാഷണൽ ലൈബ്രറിയിലെ ശേഖരണ മേധാവി റാക്വൽ യുകെലെസ് പറഞ്ഞു. എന്നാൽ  ഈ മഹത്തായ നിധി അന്ന് വാങ്ങുവാൻ കഴിഞ്ഞില്ല . ഇപ്പോൾ ഇതു നിങ്ങൾക്കു വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സുവർണ  അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും യുകെലെസ് പറഞ്ഞു

 

ADVERTISEMENT

ആദ്യകാല ഹീബ്രു ബൈബിള്‍ ലേലത്തിലൂടെ 50 മില്യന്‍ ഡോളര്‍ വരെ നേടിയേക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഏറ്റവും പഴക്കമുള്ള പൂര്‍ണ്ണമായ ഹീബ്രു ബൈബിളെന്നു സോത്ത്‌ബൈസ് വിശേഷിപ്പിക്കുന്ന ഈ ബൈബിള്‍ ന്യൂയോർക്കിൽ മേയ് മാസത്തിലാണു ലേലം ചെയ്യുന്നത്. 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ഡോളര്‍ വരെ വില ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.1942-ല്‍ മരിക്കുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ എബ്രായ കൈയെഴുത്തു പ്രതികളുടെ ശേഖരം സ്വന്തമാക്കിയ ഡേവിഡ് സോളമന്‍ സാസൂണിന്റെ പേരിലാണ് കോഡെക്സ് സാസൂണ്‍ അറിയപ്പെടുന്നത്.

 

ADVERTISEMENT

50 ദശലക്ഷം ഡോളറിനു വിറ്റു പോയാല്‍ അതും ചരിത്രമാകും. കയ്യെഴുത്തു പ്രതിയുടെ പുസ്തകരൂപമാണ് കോഡെക്‌സ്. ഇത് ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും ചെലവേറിയ പുസ്തകമോ കൈയെഴുത്തു പ്രതിയോ ആകും ഇത്. ആധുനിക ഇസ്രായേലിലോ സിറിയയിലോ ഏകദേശം 900 എ.ഡി.യിലാണ് കോഡെക്‌സ് സാസൂണ്‍ സൃഷ്ടിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. 1929-ല്‍ ആണ് സാസൂണ്‍ ഇത് ഏറ്റെടുത്തത്. 

 

"ഈ കാലഘട്ടത്തിലെ മൂന്നു പുരാതന ഹീബ്രു ബൈബിളുകൾ ഉണ്ട്," ഇസ്രായേലിലെ ബാർ ഇലാൻ യൂണിവേഴ്സിറ്റിയിലെ ബൈബിൾ പഠന പ്രഫസറായ യോസെഫ് ഓഫർ പറഞ്ഞു: പത്താം നൂറ്റാണ്ടിലെ കോഡെക്സ് സാസൂണും അലപ്പോ കോഡക്സും, 11-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലെനിൻഗ്രാഡ് കോഡെക്സും.ചാവുകടൽ ചുരുളുകളും ഒരുപിടി  ആദ്യകാല മധ്യകാല ഗ്രന്ഥങ്ങളും മാത്രമാണ് പഴയത്, കൂടാതെ “ഒരു മുഴുവൻ ഹീബ്രു ബൈബിളും താരതമ്യേന അപൂർവമാണ്,” അദ്ദേഹം പറഞ്ഞു.

 

കൈയെഴുത്തു പ്രതിയെക്കുറിച്ചുള്ള ഒരു കുറിപ്പ് കഴിഞ്ഞ നൂറ്റാണ്ടുകളിൽ അതിന്റെ ഉടമകളെ കുറിച്ചുള്ള  വിവരങ്ങൾ വെളിപ്പെടുത്തുന്നു  : ഖലഫ് ബെൻ എബ്രഹാം എന്നു പേരുള്ള ഒരാൾ അത് ഐസക് ബെൻ എസെക്കിയേൽ അൽ-അത്തറിന് നൽകി, അദ്ദേഹം അതു തന്റെ മക്കളായ എസെക്കിയേലിനും മൈമോനും നൽകിഎന്നാണ് വിശ്വസിക്കപ്പെടുന്നത് .

English Summary : Sotheby's auction world's oldest nearly-complete Hebrew Bible, may sell for $50 million