ന്യൂയോർക്ക് ∙ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ 34–ാം മത് ഫാമിലി കോൺഫറൻസ്, ജൂലൈ 12 മുതൽ 15 വരെ, ഫിലഡൽഫിയ ലാൻകാസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇടവക മെത്രാപ്പൊലീത്താ, അഭിവന്ദ്യ യൽദൊ മോർ

ന്യൂയോർക്ക് ∙ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ 34–ാം മത് ഫാമിലി കോൺഫറൻസ്, ജൂലൈ 12 മുതൽ 15 വരെ, ഫിലഡൽഫിയ ലാൻകാസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇടവക മെത്രാപ്പൊലീത്താ, അഭിവന്ദ്യ യൽദൊ മോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ 34–ാം മത് ഫാമിലി കോൺഫറൻസ്, ജൂലൈ 12 മുതൽ 15 വരെ, ഫിലഡൽഫിയ ലാൻകാസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇടവക മെത്രാപ്പൊലീത്താ, അഭിവന്ദ്യ യൽദൊ മോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ 34–ാം മത് ഫാമിലി കോൺഫറൻസ്, ജൂലൈ 12 മുതൽ 15 വരെ, ഫിലഡൽഫിയ ലാൻകാസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇടവക മെത്രാപ്പൊലീത്താ, അഭിവന്ദ്യ യൽദൊ മോർ തീത്തോസ്  മെത്രാപ്പൊലീത്തായുടെ അധ്യക്ഷതയിൽ കൂടിയ ഭദ്രാസന കൗൺസിൽ യോഗം കോൺഫറൻസിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി.

 

ADVERTISEMENT

ഫാമിലി കോൺഫറൻസിന്റെ മുഖ്യ അതിഥികളായി പങ്കെടുക്കുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും, കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ  ജോസഫ് മോർ ഗ്രീഗോറിയോസ്, മലങ്കര അഫയേഴ്സിന്റെ മെത്രാപ്പൊലീത്തായും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിയുമായ അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റഫോറസ്, കൺവൻഷന്റെ മുഖ്യ പ്രഭാഷകൻ ഫാ. ഡോ. ജേക്കബ് ജോസഫ് (ഓസ്ട്രേലിയ) എന്നിവരുടെ സാന്നിധ്യം ഉറപ്പ് വരുത്തിയതായി, അഭിവന്ദ്യ തിരുമേനി യോഗത്തെ അറിയിച്ചു.

 

യുവജനങ്ങൾക്കും മുതിർന്നവർക്കുമായി പ്രത്യേകം ക്രമീകരിച്ചിട്ടുള്ള സമ്മേളനങ്ങളുടെ സമയ ക്രമീകരണം തീരുമാനിക്കുന്നതിനും വൈദീക യോഗം, സൺഡേ സ്കൂൾ, സെന്റ് മേരീസ് വിമൻസ് ലീഗ്, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്, മാർ ഗ്രീഗോറിയോസ് സ്റ്റുഡന്റ്സ് ആൻഡ് യങ് അഡൽറ്റസ് അസോസിയേഷൻ, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി, വിബിഎസ് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ചു ചുമതലപ്പെടുത്തിയ സബ് കമ്മറ്റികളുടെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

 

ADVERTISEMENT

തുടർന്ന് ജോയിന്റ് കൺവീനർ സാജു കെ. പൗലോസ് മാരോത്ത് ഇതിനോടകം റജിസ്ട്രേഷൻ നടത്തിട്ടുള്ള റൂമുകളെ കുറിച്ചുള്ള അവലോകനം യോഗത്തെ ധരിപ്പിക്കുകയും ഇനിയും അവശേഷിക്കുന്ന റൂമുകൾ, പള്ളികളിൽ നിന്നും ഡെലിഗേറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നവർ ബുക്ക് ചെയ്യണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരും റജിസ്ട്രേഷൻ ഫീസ് ഏപ്രിൽ 15ന് മുമ്പായി തന്നെ ഭദ്രാസന ഓഫിസിൽ അടക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

 

അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി കോൺഫറൻസിൽ സംബന്ധിക്കുന്ന 550 ലധികം വരുന്ന വിശ്വാസികൾക്കായി ക്രമീകരിക്കുന്ന എല്ലാ ഒരുക്കങ്ങളെയും യോഗം വിലയിരുത്തി. അതുപോലെ വിനോദത്തിനായി നടത്തപ്പെടുന്ന വിവിധ കലാപരിപാടികൾ കോർഡിനേറ്റ് ചെയ്യുവാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ജീമോൻ ജോർജ് (ജോയിന്റ് കൺവീനർ), ജെയിംസ് ജോർജ് (കൗൺസിൽ മെംബർ) എന്നിവരുടെ പ്രവർത്തനങ്ങളിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി. ഭദ്രാസനത്തിലെ യുവജന സംഘടനയായ MGSOSA യുടേയും ഭദ്രാസനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, ധനശേഖരണാർത്ഥം 10 ഡോളർ കൂപ്പൺ നറുക്കെടുപ്പ് നടത്തുന്നതിനും സമ്മാനാർഹരാകുന്നവർക്ക് യഥാക്രമം ഐപ്പാഡ്, ഐപോഡ് ഹെഡ്സെറ്റ് എന്നിവ സമ്മാനമായി നൽകുന്നതിനും തീരുമാനിച്ചു.

 

ADVERTISEMENT

ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മലങ്കര ദീപത്തിന്റെ എഡിറ്റോറിയൽ ബോർഡംഗങ്ങളുടെ പേരു വിവരം വായിച്ച് കൗൺസിൽ അംഗീകരിച്ചു.

ചീഫ് എഡിറ്റർ – ജോജി കാവനാൽ

 

ഭദ്രാസന സെക്രട്ടറി – Rev. Fr. സജി മർക്കോസ് കോതകരിയിൽ

ഭദ്രാസന ജോ. സെക്രട്ടറി  – Rev. Fr. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി.

ഭദ്രാസന ട്രഷരർ – കമാണ്ടർ ബാബു വടക്കേടത്ത് എന്നിവരെ കൂടാതെ,

ജോയി ഇട്ടൻ പാടിയേടത്ത് (സെന്റ് മേരീസ് ചർച്ച്, വൈറ്റ് പ്ലയിൻസ്), 

ജെയിംസ് ജോർജ് (സെന്റ് ജോർജ് ചർച്ച്, കാറ്ററട്ട്,)

യൽദൊ വർഗീസ് (സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, ഫിലഡൽഫിയ),

ജോർജ് കറുത്തേടത്ത് (സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, ഡാളസ്),

സുനിൽ ജേക്കബ് (സെന്റ് മേരീസ് ചർച്ച്, സാൻഫ്രാൻസിസ്ക്കൊ),

സിമി ജോസഫ് (സെന്റ് ബേസിൽ ചർച്ച്, ഹൂസ്റ്റൻ),

ബൈജു പട്ടശ്ശേരി (സെന്റ് മേരീസ് ചർച്ച് മിസ്സിസാഗ, കാനഡ),

ജോർജ് മാലിയിൽ (സെന്റ് മേരീസ് ചർച്ച്, സൗത്ത് ഫ്ലോറിഡ), 

ജിബി തളിച്ചിറ (സെന്റ് ജേക്കബ്സ് ചർച്ച്, എഡ്‌മൺടൺ, കാനഡ), 

യൽദൊ യോയാക്കി (സെന്റ് തോമസ് ചർച്ച്, കാൽഗറി, കാനഡ) 

മെൽവിൻ പൗലോസ് (സെന്റ് എഫ്രേം കത്തീഡ്രൽ, ന്യൂജേഴ്സി) എന്നിവരെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.

 

ഫാമിലി കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി, ഭദ്രാസന സെക്രട്ടറി  ഫാ.സജി മർക്കോസ്, ജനറൽ കൺവീനറും, ഭദ്രാസന ജോയിന്റ് സെക്രട്ടറിയുമായ ഫാ ഗീവർഗീസ് ജേക്കബ്, ജോയിയന്റ് കൺവീനർമാരുമായ സാജു പൗലോസ് മാരോത്ത്, ജീമോൻ ജോർജ്, യൂഹാനോൻ പറമ്പാത്ത്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് പുറമേ, ഫാ മാർട്ടിൻ ബാബു(MGSOSA വൈസ് പ്രസിഡന്റ്) ബോബി കുര്യാക്കോസ്, റോയി മാത്യു എന്നിവരുടെയും നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.