ന്യൂയോർക്ക്∙ പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ് നോർത്ത് അമേരിക്കയുടെ വാർഷികത്തിൽ പ്രഫ. തെരേസ ആന്റണിയെ ആദരിച്ചു. ഫ്ലോറൽ പാർക്ക് സന്റൂർ റസ്റ്ററന്റിൽ മാർച്ച് 23 ബുധനാഴ്ച്ചയായിരുന്നു പരിപാടി. 1957ലാണ് തൃശൂർ സ്വദേശിനി തെരേസ ആന്റണി ഫുൾബ്രൈറ്റ്‌ സ്കോളർഷിപ്പോടെ അമേരിക്കയിൽ എത്തിയത്. ന്യൂയോർക്കിലെ ഫോർധാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ് നോർത്ത് അമേരിക്കയുടെ വാർഷികത്തിൽ പ്രഫ. തെരേസ ആന്റണിയെ ആദരിച്ചു. ഫ്ലോറൽ പാർക്ക് സന്റൂർ റസ്റ്ററന്റിൽ മാർച്ച് 23 ബുധനാഴ്ച്ചയായിരുന്നു പരിപാടി. 1957ലാണ് തൃശൂർ സ്വദേശിനി തെരേസ ആന്റണി ഫുൾബ്രൈറ്റ്‌ സ്കോളർഷിപ്പോടെ അമേരിക്കയിൽ എത്തിയത്. ന്യൂയോർക്കിലെ ഫോർധാം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോ കെമിസ്ട്രിയിൽ ഡോക്‌ടറേറ്റ് നേടിയ തെരേസ ആന്റണി ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ അധ്യാപികയായി. വിരമിച്ച ശേഷം നാസോ കമ്മ്യൂണിറ്റി കോളജിൽ അഡ്‌ജംക്റ്റ് പ്രൊഫസറായും തുടർന്നു.

തെരേസ ആന്റണിയുടെ അക്കാദമിക് നേട്ടങ്ങൾ പ്രശംസ അർഹിക്കുന്നതാണെന്ന് ചടങ്ങിൽ പ്രൊഫസർ ജോസഫ് ചെറുവേലിൽ പറഞ്ഞു. തെരേസ ആന്റണിയുടെ ഭർത്താവ് അന്തരിച്ച എം ടി ആന്റണി സമൂഹത്തിനു നൽകിയ സംഭാവനകളെയും പ്രൊഫസർ ജോസഫ് പ്രസംഗത്തിൽ അനുസ്മരിച്ചു. കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റിയുടെ സേവനങ്ങൾക്കു ക്ലബ് പ്രസിഡന്റ് ജോണി സഖറിയ നന്ദി പറഞ്ഞു. ക്ളബ്ബിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന, അന്തരിച്ച ജോസഫ് മാത്യു (ഫ്ലോറൽ പാർക്ക്), സൂസൻ അറക്കൽ (ബെൽറോസ്), സെബാസ്റ്റ്യൻ പാറപ്പുറത്ത് (ന്യൂയോർക്ക്), മറിയാമ്മ മൂങ്ങമാക്കൽ, അമ്മിണി കുട്ടംപേരൂർ, ലില്ലിക്കുട്ടി ഇല്ലിക്കൽ എന്നിവർക്ക് യോഗം ആദരാഞ്ജലി അർപ്പിച്ചു.

ADVERTISEMENT

വർഗീസ് എബ്രഹാം സ്വാഗതം ആശംസിച്ചു. ജോൺ പോൾ സാമ്പത്തിക റിപ്പോർട്ട് സമർപ്പിച്ചു. ഡോ.ജേക്കബ് തോമസ് (ഫോമാ പ്രസിഡന്റ്), മാത്യു സക്കറിയ, വി.എം. ചാക്കോ, ജോർജ് എബ്രഹാം, റവ. ജോൺ തോമസ്, റവ. വിൽസൺ ജോസ്, കോശി തോമസ്, ജോസഫ് കുമ്പനാട്, ഫിലിപ്പ് മഠത്തിൽ, വിനോദ് കെയർകെ, രാജു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. സൂസി എബ്രഹാം നന്ദി അറിയിച്ചു. ജെയിൻ ജേക്കബ്, വിനോദ് കെയർകെ, ജോൺ  കുമ്പനാടിന്റെയും സേവനങ്ങൾ സൂസി എബ്രഹാം എടുത്തുപറഞ്ഞു.

ADVERTISEMENT

ജോണി സക്കറിയ (പ്രസിഡന്റ്), വർഗീസ് എബ്രഹാം (സെക്രട്ടറി), തോമസ് തോമസ് (വൈസ് പ്രസിഡന്റ്), ജോൺ പോൾ (ട്രഷറർ), വി.എം. ചാക്കോ (പിആർഒ), സൂസി എബ്രഹാം (ജോ. സെക്രട്ടറി), കെ.ജെ. ഗ്രിഗറി, ഗ്രേസ് മോഹൻ, തോമസ് കൈപ്പകശ്ശേരിൽ, ജേക്കബ് ജോർജ്, ജോൺ ജോസഫ് (ഓഡിറ്റർ) എന്നിവരാണു പുതിയ ഭാരവാഹികൾ.