റോക്‌ലാൻഡ്‌ ∙ റോക്‌ലാൻഡ്‌ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തില്‍ (66 East Maple Ave., Suffern New York) കാതോലിക്കാ ദിനം സമുചിതമായി

റോക്‌ലാൻഡ്‌ ∙ റോക്‌ലാൻഡ്‌ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തില്‍ (66 East Maple Ave., Suffern New York) കാതോലിക്കാ ദിനം സമുചിതമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോക്‌ലാൻഡ്‌ ∙ റോക്‌ലാൻഡ്‌ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തില്‍ (66 East Maple Ave., Suffern New York) കാതോലിക്കാ ദിനം സമുചിതമായി ആഘോഷിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യോഗത്തിൽ ഇടവക വികാരി ഫാദർ ഡോ. രാജു വർഗീസ് അധ്യക്ഷത വഹിച്ചു.

മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പ് സന്ദേശത്തിൽ സഭയുടെ ചരിത്രം വിശദമായി പ്രതിപാദിച്ചു. ഇടവക സെക്രട്ടറി റെബേക്കാ പോത്തൻ ചൊല്ലി കൊടുത്ത കാതോലിക്കാ ദിന സത്യപ്രതിജ്ഞ എല്ലാ സഭാംഗങ്ങളും ഏറ്റു ചൊല്ലി.

ADVERTISEMENT

‌പരിശുദ്ധ ബാവായുടെ കാതോലിക്ക ദിനകൽപന ബഹുമാനപെട്ട അച്ചൻ വായിക്കുകയും, സഭയുടെ വിവിധ പദ്ധതികൾക്ക് ഒരു ദിവസത്തെയെകിലും വരുമാനം സഭയ്ക്ക് നൽകേണ്ടതിന്റെ ആവശ്യകത എടുത്തു പറയുകയും ചെയ്തു.

മീറ്റിങ്ങിന് മുന്നോടിയായി വികാരി ഫാദർ ഡോ. രാജു വര്‍ഗീസ് സഭാപതാക ഉയർത്തി. യോഗത്തിന്റെ സുഗമമായ നടത്തിപ്പിന് ഇടവക ട്രസ്റ്റി ജോൺ വർഗീസ്, സെക്രട്ടറി റെബേക്ക പോത്തൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ , ബോർഡ് ഓഫ് ട്രസ്റ്റീസ് തുടങ്ങിയവർ നേതൃത്വം നൽകി. റോക്‌ലാൻഡ് സെന്റ് മേരിസ് ഇടവക ഗായക സംഘം ആലപിച്ച കാതോലിക്കാ മംഗള ഗാനത്തോടുകൂടി 2023 ലെ കാതോലിക്കദിന ആഘോഷങ്ങൾക്കു സമാപനം ആയി.