ന്യൂജഴ്‌സി ∙ റവ.ഫാ.സാംസൺ മണ്ണൂർ പി.ഡി.എം നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ്‌ സെന്റ്. തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ (വെള്ളി, ശനി, ഞായർ) നടത്തും. മാര്‍ച്ച് 31-ന് (വെള്ളിയാഴ്ച) വൈകുന്നേരം ആറുമണിക്ക് ദിവ്യബലിയോടുകൂടി ധ്യാന ശുശ്രൂഷകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി ∙ റവ.ഫാ.സാംസൺ മണ്ണൂർ പി.ഡി.എം നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ്‌ സെന്റ്. തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, മാർച്ച് 31 മുതൽ ഏപ്രിൽ 2  വരെ (വെള്ളി, ശനി, ഞായർ) നടത്തും.

മാര്‍ച്ച് 31-ന്  (വെള്ളിയാഴ്ച) വൈകുന്നേരം ആറുമണിക്ക് ദിവ്യബലിയോടുകൂടി ധ്യാന ശുശ്രൂഷകള്‍ ആരംഭിക്കും. വചനസന്ദേശം, വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴിഎന്നിവയ്ക്ക് ശേഷം 9 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷകള്‍ സമാപിക്കും.

ADVERTISEMENT

ഏപ്രിൽ 1 -ന്  ശനിയാഴ്ച രാവിലെ ഒമ്പതിനു ജപമാല പ്രാർഥനയും, നൊവേനയ്ക്കും ശേഷം ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. 11.30 ന് വിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം 3.30 ന് ദിവ്യകാരുണ്യ ആരാധനയോടെ രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ക്ക് സമാപനമാകും.

ഏപ്രിൽ 2 -ന് (ഓശാന ഞായറാഴ്ച) രാവിലെ 9.30ന് ഓശാന ഞായറിലെ തിരുക്കർമ്മങ്ങളും, വിശുദ്ധ ദിവ്യബലിക്കും ശേഷം, മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. ഇടവകസമൂഹം മുഴുവന്‍ ഒന്നിച്ച് വന്നു ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി അന്നേദിവസം രാവിലെ 7 .30 നും, 11.30 നും പതിവുപോലെയുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. മൂന്നു മണിക്കുള്ള ദിവ്യകാരുണ്യ ആരാധനയും തുടർന്നുള്ള ആശീർവാദ പ്രാർഥനയ്ക്കും ശേഷം നാലുമണിയോടെ ധ്യാന ശുശ്രൂഷകള്‍ക്ക് സമാപനം കുറിക്കും. 

ADVERTISEMENT

ധ്യാന ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കുടുംബ നവീകരണ ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്കു ചേര്‍ന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആന്റണി സേവ്യർ പുല്ലുകാട്ടും, ട്രസ്റ്റിമാരും അറിയിക്കുന്നു.  

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ബന്ധപ്പെടുക: സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, റോബിൻ ജോർജ് (ട്രസ്റ്റി) (848) 391-6535, ബോബി വർഗീസ്  (ട്രസ്റ്റി) (201) 927-2254.

ADVERTISEMENT

റജിസ്ട്രേഷൻ: https://bit.ly/2023-retreat

വെബ് : stthomassyronj.org