ന്യൂയോർക്ക് ∙ ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറായ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ രണ്ടു ലക്ഷത്തി അൻപതിനായിരം ഡോളറിന്റെ ചെക്ക് കൈമാറി. ലോക കേരളസഭാ ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് കെ. ജി. മന്മഥൻ നായരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറായ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ രണ്ടു ലക്ഷത്തി അൻപതിനായിരം ഡോളറിന്റെ ചെക്ക് കൈമാറി.

ADVERTISEMENT

ലോക കേരളസഭാ ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് കെ. ജി. മന്മഥൻ നായരും ഹോസ്പിറ്റാലിറ്റി ചെയർ പോൾ കറുകപ്പിള്ളിയും ചേർന്ന് അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ സമാപന സമ്മേളന വേദിയായ ടൈം സ്ക്വയറിൽ വച്ചു ചെക്ക് സ്വീകരിച്ചു.

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് എന്ന നിലയിൽ ഈ ഉദ്യമത്തിൽ പങ്കാളിയാകുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. ഫൊക്കാന പ്രസിഡന്റ് എന്ന നിലയിലും സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഡോ. ബാബു സ്റ്റീഫനെ പോലെയുള്ള ഒരാൾ കേരളത്തിന്റെ വികസന പ്രക്രിയക്ക് ഒപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് കെ. ജി. മന്മഥൻ നായർ പറഞ്ഞു.

ADVERTISEMENT

നോർത്ത് അമേരിക്കൻ കരീബിയൻ മേഖലകൾ ഉൾപ്പെടുന്ന അമേരിക്കൻ രാജ്യങ്ങളുടെ മൂന്നാം മേഖലാ സമ്മേളനത്തിന് ന്യൂയോർക്ക് വേദിയാകുമ്പോൾ മൂന്നു ഫൊക്കാന പ്രസിഡന്റ്മാരുടെ ഒത്തുചേരൽ കൂടിയായി ടൈം സ്ക്വയർ. മൂന്നുപേരും ഫൊക്കാനയുടെ യശസ്സ് ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുള്ളവരാണ്. 

വാഗ്മിയും മികച്ച സംഘാടകനും നിരവധി തവണ ഫൊക്കാന ഇലക്ഷൻ കമ്മീഷണറുമായിരുന്ന കെ. ജി. മന്മഥൻ നായർ ഫൊക്കാനയുടെ എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ സംഘാടക മികവിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയായിരിക്കും ഈ സമ്മേളനം. ഡോ. ബാബു സ്റ്റീഫനാകട്ടെ ഫൊക്കാനയ്ക്ക് ആഗോള മലയാളി സമൂഹത്തിനു മുൻപിൻ ഒരു സ്ഥാനം നേടിയെടുക്കുന്നതിൽ വലിയ പങ്കു വഹിച്ച വ്യക്തിയാണ്.

ADVERTISEMENT

അധികാരമേറ്റ സമയം മുതൽ ഫൊക്കാന ഇന്റർനാഷനൽ എന്ന ആശയം നടപ്പിൽ വരുത്താൻ നിരന്തര പരിശ്രമം നടത്തുകയും അതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ജന്മനാടിന്റെ വികസന പ്രക്രിയയിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തുവാനും നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്നു. 

പോൾ കറുകപ്പള്ളിൽ ഫൊക്കാനയുടെ ഒരു പ്രതിസന്ധി കാലഘട്ടത്തിൽ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോയ പ്രസിഡന്റ് കൂടിയാണ്. അതുപോലെ തന്നെ വ്യക്തി ബന്ധങ്ങൾ കാത്തു സൂക്ഷിക്കുകയും അവയെ സംഘടനയ്ക്കും കേരളത്തിന്റെ പൊതുസമൂഹത്തിനും ഗുണപ്രദമാകുന്ന തരത്തിൽ പ്രയോജനപ്പെടുത്തുവാനും കഴിവുള്ള ഒരാളും കൂടിയാണ് അദ്ദേഹം. മൂവരുടെയും ഒത്തുചേരൽ പ്രവാസികളുടെ ഉന്നമനത്തിനായി രൂപം കൊണ്ട ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളന വേദിയിൽ ആയതും ആകസ്മികമായി. 

ഭരണ പ്രതിപക്ഷ രാഷ്ട്രീയ ഭേദമെന്യേ പ്രവാസി മലയാളി സമൂഹം വന്നു ചേരുന്ന ഒരു മഹാസമ്മേളനമാണിത്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ കേരളത്തിന്റെ തുടർ വികസനത്തിന് അമേരിക്കൻ പ്രവാസി സമൂഹത്തിനു എന്തെല്ലാം സംഭാവനകൾ നൽകുവാൻ സാധിക്കുമെന്ന് കേരള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സർക്കാർ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്യുന്ന വേദികൂടിയാണ് ഈ സമ്മേളനം.