ന്യൂയോർക്ക് ∙ പ്രമുഖ ചലച്ചിത്രതാരം ബാബു ആന്‍റണിയും മകന്‍ ആര്‍തര്‍ ആന്‍റണിയും ഒന്നിക്കുന്ന സിനിമ ‘ദ് ഗ്രേറ്റ് എസ്കേപ്പ്’ മേയ് 26നു റിലീസ് ചെയ്യും. ...

ന്യൂയോർക്ക് ∙ പ്രമുഖ ചലച്ചിത്രതാരം ബാബു ആന്‍റണിയും മകന്‍ ആര്‍തര്‍ ആന്‍റണിയും ഒന്നിക്കുന്ന സിനിമ ‘ദ് ഗ്രേറ്റ് എസ്കേപ്പ്’ മേയ് 26നു റിലീസ് ചെയ്യും. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ പ്രമുഖ ചലച്ചിത്രതാരം ബാബു ആന്‍റണിയും മകന്‍ ആര്‍തര്‍ ആന്‍റണിയും ഒന്നിക്കുന്ന സിനിമ ‘ദ് ഗ്രേറ്റ് എസ്കേപ്പ്’ മേയ് 26നു റിലീസ് ചെയ്യും.  പൂർണ്ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്‌ലറും പ്രധാന കഥാപാത്രമായി എത്തുന്നു.  

ADVERTISEMENT

മിക്സഡ് മാർഷ്യൽ ആർട്സിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആര്‍തര്‍ ആന്‍റണി മുഴുനീളം അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ‘ദ് ഗ്രേറ്റ് എസ്കേപ്പ്’. ബാബു ആന്റണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അലക്സ് ആന്‍റണി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

ADVERTISEMENT

ജെ. എല്‍. സന്ദീപ് ആണ് സംവിധാനം. സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസിന്‍റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹൃത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നടന്‍ ബാബു ആന്‍റണി അറിയിച്ചു. ഹോളിവുഡ്, തായ്‌ലൻഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യാന്തര അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. 

ADVERTISEMENT

മികച്ച ആക്ഷന്‍ രംഗങ്ങളാണ് ‘ദ് ഗ്രേറ്റ് എസ്കേപ്പിൽ’ ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെ റിലീസിനൊപ്പം ഇന്ത്യയിൽ മലയാളത്തിലും തമിഴിലുമായും ചിത്രം പ്രേക്ഷകരിലേക്കെത്തും. മലയാള പ്രേക്ഷകര്‍ക്ക് ഏറെ പുതുമയുണര്‍ത്തുന്ന ഒരു ദൃശ്യാനുഭവം കൂടിയാണ് ‘ദ് ഗ്രേറ്റ് എസ്കേപ്പ്’. ചിത്രത്തിന്‍റെ പൂര്‍ണ്ണമായ എഫക്റ്റ് ആസ്വദിക്കാന്‍ തിയേറ്ററില്‍ തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ ശ്രമിക്കണമെന്നും നടന്‍ ബാബു ആന്‍റണി പറഞ്ഞു.