വാഷിംഗ്ടൺ ∙ ദുർബലനായി പലരും വിധിയെഴുതിയ പ്രതിനിധി സഭ സ്പീക്കർ കടപരിധി ഉയർത്തുന്ന നടപടികളിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പിന്തുണ നേടുന്നതിൽ വിജയിച്ചത് കെവിൻ മക്കാർത്തിയുടെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു നേട്ടമായി മാറി. കടം തിരിച്ചടയ്ക്കുന്നതിനുള്ള അവസാന ദിവസമായ ജൂൺ അഞ്ചിന് മുൻപ് ബില്ലിൽ പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിംഗ്ടൺ ∙  ദുർബലനായി പലരും വിധിയെഴുതിയ പ്രതിനിധി സഭ സ്പീക്കർ കടപരിധി ഉയർത്തുന്ന നടപടികളിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പിന്തുണ നേടുന്നതിൽ വിജയിച്ചത് കെവിൻ മക്കാർത്തിയുടെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു നേട്ടമായി മാറി. കടം തിരിച്ചടയ്ക്കുന്നതിനുള്ള അവസാന ദിവസമായ ജൂൺ അഞ്ചിന് മുൻപ് ബില്ലിൽ പ്രസിഡന്റ് ജോ ബൈഡൻ ബില്ലിൽ ഒപ്പു വച്ചില്ലായിരുന്നുവെങ്കിൽ പിഴവു വരുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎസും ഉൾപ്പെടുമായിരുന്നു.

ADVERTISEMENT

മക്കാർത്തി ബൈഡനുമായി നടത്തിയ അവസാനമണിക്കൂറുകളിലെ ചർച്ചകളാണ് കടപരിധി 31.4 ട്രില്യൻ ഡോളറായി ഉയർത്തുവാൻ ഇരുവരും ധാരണയിൽ എത്തിയത്. 2025 വരെ ഈ നിലതുടരുവാനും ധാരണയായിട്ടുണ്ട്. ഡെമോക്രാറ്റുകളുടെ വളരെ എതിർപ്പ് മറികടന്നാണ് ബൈഡൻ ബജറ്റ് കമ്മി വെട്ടിക്കുറച്ചത്. ഏറെ വെട്ടിച്ചുരുക്കലുകൾ ആവശ്യപ്പെട്ട റിപ്പബ്ലിക്കൻ അംഗങ്ങളെ അനുനയിപ്പിച്ചാണ് മക്കാർത്തി കടപരിധി ഇത്രയും ഉയർത്തുവാൻ സന്നദ്ധനായത്.

ആരംഭം മുതൽ മക്കാർത്തിയെ ഗൗരവമായെടുക്കാനോ അർഹമായ പ്രാധാന്യം നൽകാനോ ജിഒപിയിലെ തന്നെ പലരും തയാറായിരുന്നില്ല . സ്പീക്കറായപ്പോഴും തന്റെ മുൻഗാമിയെപ്പോലെ രാജകീയമായ ഒരു ജീവിതശൈലി ആയിരുന്നില്ല മക്കാർത്തി തിരഞ്ഞെടുത്തത്. കാലഫോർണിയയിലെ സ്വന്തം ടൗൺ ബേക്കേഴ്സ് ഫീൽഡിൽ സാധാരണ ജീവിതം നയിച്ചു വരവേയാണ് 2007 ൽ  റിപ്പബ്ലിക്കൻ ടിക്കറ്റിൽ ഡെമോക്രാറ്റുകൾക്ക് വലിയ സ്വാധീനമുള്ള കാലഫോർണിയ സംസ്ഥാനത്ത് നിന്ന് യുഎസ് കോൺഗ്രസ്സിലെത്തിയത്. 

ADVERTISEMENT

സംസ്ഥാനത്ത് നിന്ന് ഒപ്പം വളരെ കുറച്ച് റിപ്പബ്ലിക്കൻ പ്രതിനിധികളേ ഉണ്ടായിരുന്നുള്ളൂ. മക്കാർത്തി വളരെ വേഗം തന്റെ പാർട്ടി ജനപ്രതിനിധികളുടെ ഇഷ്ടതോഴനായി. പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന തലച്ചോറുകളിൽ ഒന്നായും മാറി.

2015 ൽ ജോൺ ബെയ്നറുടെ സ്പീക്കർ ഒഴിവിലേയ്ക്കു അവസാന നിമിഷം വരെ മക്കാർത്തി പരിഗണിക്കപ്പെട്ടിരുന്നു. പക്ഷെ പിന്നീട് പിന്മാറി. 

കഴിഞ്ഞ തവണ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതിനിധി സഭയിൽ ഭൂരിപക്ഷം ലഭിച്ചപ്പോൾ മക്കാർത്തി വീണ്ടും മത്സരിച്ചു. ജനുവരിയിലെ കടുത്ത പരീക്ഷണ ദിനങ്ങളിൽ 14 തവണയും മക്കാർത്തി സ്പീക്കർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പതിനഞ്ചാമത്തെ പരിശ്രമത്തിൽ സ്പീക്കറുടെ ഗാവൽ സ്വന്തമാക്കി. 

ADVERTISEMENT

ഹൗസ് ഫ്രീഡം കോക്കസ് എന്ന വിഭാഗം സ്പീക്കറെ മാറ്റാനുള്ള അവകാശം പുനരുജ്ജീവിപ്പിക്കുകയാണ്– യാഥാസ്ഥിതികരുടെ ഈ ആവശ്യത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒരൊറ്റ പ്രതി സഭാംഗത്തിന് വെക്കേറ്റ് ദ ചെയർ എന്നാവശ്യപ്പെടുന്ന പ്രമേയം സഭയിൽ കൊണ്ടുവരാം. ഹൗസിന്റെ ഭൂരിപക്ഷ വോട്ടുണ്ടെങ്കിൽ സ്പീക്കറെ നിഷ്കാസിതനാക്കാം.

ബൈഡനുമായി മക്കാർത്തി ഉണ്ടാക്കിയ കരാറിൽ അരിശംപൂണ്ട തീവ്ര വലതുപക്ഷ അംഗങ്ങൾ ഉടനെ തന്നെ സ്പീക്കറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മക്കാർത്തിയെ പരാജയപ്പെടുത്തുക അത്ര എളുപ്പമാവില്ല. പ്രത്യേകിച്ച് ഇപ്പോൾ നിർണായകമായ ഒരു നേട്ടത്തിന്റെ പ്രഭയിൽ നില്ക്കുമ്പോൾ. ഡെറ്റ് സീലിംഗ് ബില്ലിൽ റിപ്പബ്ലിക്കനുകൾ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ഡെമോക്രാറ്റിക് അംഗങ്ങൾ അവർക്കൊപ്പം ഡീലിന് വോട്ടു ചെയ്തു. ഒരു പക്ഷെ മക്കാർത്തിയെ രക്ഷിക്കാൻ പാർട്ടി മതിലുകൾ ചാടാൻ അംഗങ്ങൾ തയാറായെന്ന് വരാം.

English Summary : Raised debt ceiling; Kevin McCarthy is back to star