ഡബ്ല്യൂ എം സി ലോഗോ തർക്കത്തിൽ ഔദ്യോഗിക പക്ഷമായ World Malayalee Council (America Region), Inc –ന് വിജയം.

ഡബ്ല്യൂ എം സി ലോഗോ തർക്കത്തിൽ ഔദ്യോഗിക പക്ഷമായ World Malayalee Council (America Region), Inc –ന് വിജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ല്യൂ എം സി ലോഗോ തർക്കത്തിൽ ഔദ്യോഗിക പക്ഷമായ World Malayalee Council (America Region), Inc –ന് വിജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ നിലനിന്നിരുന്ന ലോഗോ തർക്കത്തിന് പരിസമാപ്തി. വേൾഡ് മലയാളി കൗൺസിലിന്റെ ലോഗോ, ചാക്കോ കോയിക്കലേത്ത് ചെയർമാനും ജോൺസൺ തലച്ചെല്ലൂർ പ്രസിഡന്റും അനീഷ് ജെയിംസ് ജനറൽ സെക്രെട്ടറിയും സജി പുളിമൂട്ടിൽ ട്രെഷററും ആയിട്ടുള്ള വേൾഡ് മലയാളി കൗൺസിലിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും മറ്റു സംഘടനകൾ ഇത് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ടെക്സാസ് ഡിസ്ട്രിക്‌ട്  കോർട്.

വേൾഡ് മലയാളി കൗൺസിലിന്റെ ലോഗോയ്ക്ക് അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ട്രേഡ് മാർക്ക്  റെജിസ്ട്രേഷൻ ഉള്ളതാണെന്നും സ്ഥാനലബ്‌ധിക്കുവേണ്ടി അത് ദുര്യുപയോഗം ചെയ്യുന്നത് വളരെ അപലപനീയമാണെന്നും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള പറഞ്ഞു. വേൾഡ് മലയാളി കൗൺസിലിന്റെ ഈ വിജയത്തിൽ സന്തോഷിക്കുന്നുവെന്നും സംഘടനയിൽ കുത്സിത പ്രവർത്തനം നടത്തുന്നവർക്ക് ഇതൊരു പാഠമായിരിക്കട്ടെയെന്നും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി അഭിപ്രായപ്പെട്ടു. വേൾഡ് മലയാളി കൗൺസിലിന്റെ  എല്ലാ പ്രോവിൻസുകളും മാതൃസംഘടനയോടു ചേർന്ന് ഈ ആഗോള നെറ്റ്‌വർക്കിന്റെ ഭാഗമായി പ്രവർത്തിക്കണമെന്ന് ഗ്ലോബൽ ജനറൽ സെക്രെട്ടറി  പിൻറ്റോ കണ്ണമ്പള്ളി ആഹ്വാനം ചെയ്തു.

ADVERTISEMENT

1995 ജൂലൈ മാസത്തിൽ ന്യൂജേഴ്‌സിയിൽ സ്ഥാപിതമായ വേൾഡ് മലയാളീ കൗൺസിൽ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ഒരു ആഗോള സംഘടനയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. 

 

ADVERTISEMENT

വേൾഡ് മലയാളി കൗൺസലിന്റെ പതിമൂന്നാമത് ഗ്ലോബൽ കോൺഫ്രൻസ് 2022 ജൂൺ 23 മുതൽ 26 വരെ ബഹ്‌റൈൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് കിംഗ്ഡം ഓഫ് ബഹ്‌റൈൻ ഒഫീഷ്യൽസിന്റെ സാനിധ്യത്തിൽ അതിഗംഭീരമായി നടക്കുകയുണ്ടായി. WMC യുടെ അടുത്ത ബൈനീയൽ ഗ്ലോബൽ കോൺഫറൻസ് 2024 ലാണ് നടക്കുക.