ലഹരിമരുന്ന് ഉപയോഗിച്ച് അമിത വേഗതയിൽ കുതിച്ച് പാഞ്ഞു; ഹണ്ടറിന്റെ വിവാദ ചിത്രം പുറത്ത്
വെർജീനിയ∙ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‌റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ വീണ്ടും വിവാദത്തിൽ. പുകവലിച്ച് കൊണ്ട് അമിത വേഗത്തിൽ വാഹനം ഓടിക്കുന്ന രംഗം സ്വയം ചിത്രീകരിച്ചാണ് ഹണ്ടർ ഇത്തവണ വിവാദത്തിൽ അകപ്പെട്ടത്. ലഹരിമരുന്ന് അടങ്ങിയ പെപ്പാണ് ഹണ്ടർ പുകവലിക്കാൻ ഉപയോഗിച്ചതെന്ന് ആരോപണമുണ്ട്. മണിക്കൂറിൽ 276 കിലോ

വെർജീനിയ∙ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‌റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ വീണ്ടും വിവാദത്തിൽ. പുകവലിച്ച് കൊണ്ട് അമിത വേഗത്തിൽ വാഹനം ഓടിക്കുന്ന രംഗം സ്വയം ചിത്രീകരിച്ചതാണ് ഹണ്ടറിന് ഇത്തവണ പുലിവാലായത്. ലഹരിമരുന്ന് അടങ്ങിയ പെപ്പാണ് ഹണ്ടർ പുകവലിക്കാൻ ഉപയോഗിച്ചതെന്ന് ആരോപണമുണ്ട്. മണിക്കൂറിൽ 276 കിലോമീറ്റർ വേഗതയിലാണ് ഹണ്ടർ വാഹനം ഓടിച്ചത്. ഹണ്ടറുടെ ലാപ്ടോപിൽ നിന്നാണ് ചിത്രം കണ്ടെത്തിയത്. ലാസ് വേഗ്സിലേക്കുള്ള യാത്രാ മധ്യേയാണ് ഇത്തരം ഒരു ചിത്രം പകർത്തിയതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2018 ൽ നടന്ന സംഭവത്തിലെ ദൃശ്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വെർജീനിയിലൂടെയാണ് ഹണ്ടർ വാഹനം ഓടിക്കുന്നത്. ഹണ്ടറുടെ ലാപ്ടോപിൽ സ്ത്രീകൾ ഹണ്ടറിനെ ‘ഹോട്ട് ടബ്പാ ർട്ടി’ക്ക് കാത്തിരിക്കുന്നതിന്‍റെ സന്ദേശങ്ങളുണ്ട്.
ലഹരിമരുന്നിന് അടിമയാണ് താനെന്ന് സമ്മതിച്ച വ്യക്തിയാണ് ഹണ്ടർ. കലാലയ പഠന കാലം മുതൽ തന്നെ കൊകെയ്ൻ ഉപയോഗിച്ചിരുന്നതായി ഹണ്ടർ തുറന്ന് പറഞ്ഞിട്ടുണ്ട്. ലഹരിവിമോചന കേന്ദ്രങ്ങളിലും പലതവണ അഭയം തേടിയിട്ടുണ്ട് ഹണ്ടർ.
നിലവിൽ മുൻപ് ചെയ്ത കാര്യങ്ങളുടെ ചിത്രങ്ങളാണ് ഹണ്ടറിനെ വേട്ടയാടുന്നത്. ഫെഡറല്‍ ആദായ നികുതി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും അനധികൃതമായി തോക്ക് കൈവശം വച്ച കേസിലും ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് ഹണ്ടർ മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു.
53 കാരനായ ഹണ്ടറുമായി ബന്ധപ്പെട്ട വിവാദങ്ങൾ എതിരാളികളിൽ വലിയ തോതിൽ പ്രസിഡന്‍റ് ജോ ബൈഡനെതിരെ ഉപയോഗിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവർ ഹണ്ടറിനെതിരെയുള്ള വിവാദം ജോ ബൈഡനെതിരെ നിരന്തരം ആയുധമാക്കുന്നുണ്ടെങ്കിലും പ്രസിഡന്‍റിന് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.
English Summary: Leaked photos: Hunter Biden smokes crack while driving at high speed, says report