ഫിലഡൽഫിയ ∙ അക്ഷരനഗരിയുടെ അഭിമാനമായി അമേരിക്കയിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷൻ സണ്ണി കിഴക്കേമുറി(പ്രസിഡന്റ്)യുടെ അദ്ധ്യക്ഷതയിൽ കേരളത്തിലെ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനയോഗം കൂടുകയുണ്ടായി. തന്റെ രാഷ്ട്രീയ– സാമൂഹിക ജീവിതം കൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ അക്ഷരനഗരിയുടെ അഭിമാനമായി അമേരിക്കയിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷൻ സണ്ണി കിഴക്കേമുറി(പ്രസിഡന്റ്)യുടെ അദ്ധ്യക്ഷതയിൽ കേരളത്തിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനയോഗം കൂടുകയുണ്ടായി.

തന്റെ രാഷ്ട്രീയ– സാമൂഹിക ജീവിതം കൊണ്ടു കോട്ടയംകാരുടെ യശസ് ലോകമലയാളികളുടെ ഇടയിൽ തന്നെ ഉയർത്തിക്കാട്ടിയ ജനകീയ നേതാവായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്ന് സണ്ണി കിഴക്കേമുറി(പ്രസിഡന്റ്) തദവസരത്തിൽ പറയുകയുണ്ടായി. കോട്ടയം അസോസിയേഷന്റെ എക്കാലത്തെയും സുഹൃത്തും സംഘടനയുടെ പ്രവർത്തനങ്ങളെകുറിച്ച് അറിയാനുള്ള ആകാംഷയും അദ്ദേഹം കാട്ടുമായിരുന്നു. ഉമ്മൻ ചാണ്ടിക്ക് മരണമില്ലെന്നും അദ്ദേഹം തന്റെ പ്രവർത്തനങ്ങളിലൂടെ എക്കാലത്തും ജനഹൃദയങ്ങളിൽ ജീവിക്കുക തന്നെ ചെയ്യുമെന്നും ജോബി ജോർജ് പറയുകയുണ്ടായി. ഉമ്മൻ ചാണ്ടിയുടെ വിയോഗം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായും കുടുംബപരമായും ഒരു വലിയ നഷ്ടമാണെന്നും തന്റെ കുടുംബവുമായി വളരെ കാലത്തെ അടുത്ത ബന്ധമായിരുന്നുവെന്നും കുര്യൻ രാജൻ (ജന.സെക്രട്ടറി) പറയുകയുണ്ടായി. 

ADVERTISEMENT

അനുശോചനയോഗത്തിൽ ബെന്നി കൊട്ടാരം അനുശോചന പ്രമേയം അവതരിപ്പിക്കുകയും ജെയിംസ് അന്ത്രയോസ്, ജോസഫ് മാണി, സാജൻ വർഗീസ്, ജീമോൻ ജോർജ്, സാബു ജെയിക്കബ്, ഏബ്രഹാം ജോസഫ്, മാത്യു ഐപ്പ്, ജോൺ മാത്യു, ജോൺ പി. വർക്കി, വർഗീസ് വർഗീസ്, രാജു കുരുവിള, സാബു പാമ്പാടി, വർക്കി പൈലോ, സൻജു  സക്കറിയ, ജെയ്സൺ വർഗീസ്, സെറിൻ ചെറിയാൻ, മാത്യു പാറക്കൽ, മാത്യു ജോഷ്വ എന്നിവരും അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.