യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബൈഡൻ നിറം മങ്ങുന്നതായി റിപ്പോർട്ട്
വാഷിങ്‌ടൻ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിറംമങ്ങുന്നതായി റിപ്പോർട്ട്. മകൻ ഹണ്ടർ ബൈഡനെതിരെ ആരോപണങ്ങളുടെ പേരിലാണ് ജോ ബൈഡൻ തിരിച്ചടി നേരിടുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് മകന്‍ ഹണ്ടര്‍ ബൈഡന്‍ വിദേശ ബിസിനസ് താല്‍പ്പര്യങ്ങളില്‍ നിന്ന്

വാഷിങ്‌ടൻ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിറംമങ്ങുന്നതായി റിപ്പോർട്ട്. മകൻ ഹണ്ടർ ബൈഡനെതിരെ ആരോപണങ്ങളുടെ പേരിലാണ് ജോ ബൈഡൻ തിരിച്ചടി നേരിടുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് മകന്‍ ഹണ്ടര്‍ ബൈഡന്‍ വിദേശ ബിസിനസ് താല്‍പ്പര്യങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചെന്ന ആരോപണം കൊഴുക്കുകയാണ്. ഇതില്‍ ബൈഡന്റെ പങ്ക് എത്രയാണെന്ന് അന്വേഷണം നടന്ന് വരികയാണ്.
ഫെഡറല്‍ നികുതി വെട്ടിപ്പ്, അനധികൃതമായി തോക്കുകള്‍ കൈവശം വച്ചതിലുള്ള നിയമപ്രശ്നങ്ങൾ തുടങ്ങിയവ ഹണ്ടറിനെ വേട്ടയാടുന്നുണ്ട്. അതേസമയം, രണ്ട് തവണ വൈസ് പ്രസിഡന്റായിരുന്ന ബൈഡന്‍ രഹസ്യ രേഖകള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Read also: കുടുംബത്തെ കരകയറ്റാൻ ബഹ്റൈനിലെത്തി, ശമ്പളവും ജോലിയുമില്ലാതെ 23 വർഷം; ഒടുവിൽ കേശവന് പുനർജന്മം
ആരോപണം കൂടുതല്‍ വ്യക്തിപരമായ തരത്തിലേക്കും ഉയരുന്നുണ്ട്. തനിക്ക് ഏഴാമത്തെ പേരക്കുട്ടിയുണ്ടെന്ന് ബൈഡന്‍ അടുത്തിടെ ആദ്യമായി സമ്മതിച്ചതും തിരിച്ചടിയാകാനുള്ള സാധ്യതയാണ് കാണുന്നത്. ഹണ്ടര്‍ ബൈഡന്റെ നാലു വയസ്സുള്ള മകള്‍ നേവി ജോവാന്‍ റോബര്‍ട്ട്‌സിനെ തന്റെ പേരക്കുട്ടിയായി ബൈഡന്‍ ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. നേവിയുടെ അമ്മയുമായുള്ള ബന്ധം തനിക്ക് ഓര്‍മയില്ലെന്നാണ് ഇത്രയും കാലം ഹണ്ടര്‍ ബൈഡന്‍ വാദിച്ചിരുന്നത്.
ഹണ്ടര്‍ ബൈഡനെതിരെയുള്ള സമീപകാല വെളിപ്പെടുത്തലുകള്‍ ബൈഡനെ പ്രതികൂട്ടിൽ നിർത്തുന്നുണ്ട്. മകനെ സംരക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ പലതും തിരിച്ചടിയാകുമെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതുന്നവരാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരിൽ ഏറിയ പങ്കും.
50 വര്‍ഷത്തിലേറെയായി രാഷ്ട്രീയ സ്വത്തായി കൊണ്ട് നടക്കുന്ന കുടുംബ സ്‌നേഹിയായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ബ്രാന്‍ഡ് മൂല്യമാണ് പ്രസിഡന്റ് ജോ ബൈഡന് ഇത്തവണ തിരിച്ചടിയായിരിക്കുന്നത്. ഡെലവെയറിലെ ന്യൂ കാസില്‍ കൗണ്ടി കൗണ്‍സിലില്‍ നിന്ന് ഓവല്‍ ഓഫീസിലേക്ക് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും ഒരു പൊതുതിരഞ്ഞെടുപ്പില്‍ ബൈഡൻ തോൽവി അറിഞ്ഞിട്ടില്ല.
എന്നാല്‍ 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൈഡന്‍ ബ്രാന്‍ഡ് മുന്‍പെങ്ങുമില്ലാത്തവിധം വെല്ലുവിളി നേരിടുകയാണ്. മുൻ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എതിരാളിയായി വന്നാൽ കനത്ത പോരാട്ടത്തിന് കളം ഒരുങ്ങുമെന്നാണ് ചില തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തൽ. ട്രംപിനേക്കാള്‍ മികച്ചതാണ് ബൈഡന്‍ എന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു.
''റിപ്പബ്ലിക്കന്‍മാര്‍ പ്രസിഡന്റ് ബൈഡനെയും കുടുംബത്തെയും കുറിച്ച് നുണകള്‍ പ്രചരിപ്പിക്കാന്‍ നാല് വര്‍ഷവും ദശലക്ഷക്കണക്കിന് ഡോളറുകളും ചെലവഴിച്ചു. കാരണം അവരുടെ ജനപ്രീതിയില്ലാത്തതും ദോഷകരവുമായി അജണ്ടയെക്കുറിച്ചും സംസാരിക്കുന്നതിനേക്കാള്‍ എളുപ്പമാണ് അത്.'' - ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയുടെ വക്താവ് അമ്മാര്‍ മൂസ പറഞ്ഞു. എന്നാല്‍ ഇതു ഫലവത്താകില്ലെന്ന് അദ്ദേഹം പറയുന്നു.
English Summary: Biden losing followers in US presidential race