ഐഒസി യുഎസ്എ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ന്യൂയോർക്ക്∙ ക്യുൻസിൽ FBIMA യുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും പരേഡിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പങ്കാളിത്തം ശ്രദ്ധേയമായി.

ഓഗസ്റ്റ് 13 ഞായറാഴ്ച ന്യൂയോർക്ക് സിറ്റിയിലെ അഞ്ചു ബോറോകളിൽ ഒന്നായ ക്യുൻസിൽ; ഫ്ലോറൽപാർക്കിൽ നടന്ന എഴുപത്തേഴാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും പരേഡും ഏറെ ജനശ്രദ്ധയാകർഷിച്ചു.ഞായറാഴ്‌ച രണ്ട് മണിക്കു ഫ്ലോറൽ പാർക്കിലെ ഹിൽസൈഡ് അവന്യൂവിൽ 263-)o സ്ട്രീറ്റിൽ നിന്നാരംഭിച്ച പരേഡ് 246-)o സ്ട്രീറ്റിലുള്ള സെൻറ് ഗ്രിഗറി സ്‌കൂളിൽ അവസാനിച്ചു.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ, തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് മുഖ്യ പ്രഭാഷണം നടത്തി. ന്യൂയോക്ക് സ്റ്റേറ്റ് സെനറ്റർമാരായ ജോൺ ലിയു, കെവിൻ തോമസ് തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യം സമ്മേളനത്തിന് പ്രത്യേക ഊർജ്ജം നൽകി.
ഐഒസി യുഎസ്എ കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ നേതൃത്വത്തിൽ പ്രത്യേകം അലങ്കരിച്ചു തയാറാക്കിയ ഐഒസി ഫ്ലോട്ടിൽ ഐഒസി യുഎസ്എ വൈസ് ചെയർമാൻ ജോർജ്ജ് എബ്രഹാം, പ്രസിഡന്റ് മൊഹിന്ദർ സിംഗ്, കേരള ചാപ്റ്റർ ന്യൂയോർക്ക് പ്രസിഡന്റ് വർഗീസ് പോത്താനിക്കാട് തുടങ്ങിയ നേതാക്കന്മാരോടൊപ്പം നിരവധിപേർ ആദ്യവസാനം പങ്കെടുത്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി ഫ്ളോട്ടുകളോടൊപ്പം വലിയൊരു ജനക്കൂട്ടം പരേഡിലും സമ്മേളനത്തിലും പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും, സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രനിര്‍മാണ പ്രവർത്തനങ്ങളിലും കോൺഗ്രസ് പാർട്ടിയും അതിൻറെ നേതാക്കളും വഹിച്ച പങ്കും സഹിച്ച ത്യാഗങ്ങളും പ്രത്യേകം സ്മരിക്കുന്നതിനുള്ള അവസരമായി ഈ സ്വാതന്ത്ര്യദിനം പ്രയോജനപ്പെടുത്തണമെന്നു ഐഒസി നേതാക്കൾ സംയുക്തമായി പ്രസ്താവിച്ചു