ന്യൂയോർക്ക്∙ അടുത്ത വർഷത്തെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിനു വേദിയും സമയവും ചിന്താവിഷയവും തീരുമാനിച്ചു. അടുത്ത വർഷം ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയയിലെ ലാൻകാസ്റ്ററിലുള്ള വിൻധം ലാൻകാസ്റ്റർ റിസോർട് ആൻഡ് കൺവൻഷൻ സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ഭൂമിയിലുള്ളതല്ല, ഉയരത്തിൽ ഉള്ളതു തന്നെ ചിന്തിപ്പിൻ" (കൊലോസ്യർ 3:2) എന്ന ചിന്താധാരയെ അടിസ്ഥാനമാക്കി “The ladder of divine ascent” ("ദൈവിക കയറ്റത്തിന്റെ ഗോവണി") എന്നതാണ് ചിന്താവിഷയം.  ഫാ. ഡോ. വറുഗീസ് വറുഗീസ് (മീനടം) മുഖ്യ പ്രഭാഷകനായിരിക്കും.   

ADVERTISEMENT

സഫേൺ സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന കിക്കോഫ് മീറ്റിങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കളാവോസ് അധ്യക്ഷത വഹിച്ചു. കോൺഫറൻസ്  കോർഡിനേറ്റർ ഫാ. അബു പീറ്റർ, സെക്രട്ടറി ചെറിയാൻ പെരുമാൾ, ട്രഷറർ മാത്യു ജോഷ്വ, തുടങ്ങിയവർ നേതൃത്വം  നൽകുന്ന കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം. ഡാനിയൽ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ ഫാ. വിജയ് തോമസ്, ജോബി ജോൺ, ബിജോ. കെ. തോമസ്, എന്നിവരും പങ്കെടുത്തു. സഭാ മാനേജിങ് കമ്മിറ്റി അംഗം ബിനു കൊപ്പാറയും സന്നിഹിതനായിരുന്നു.   

വിൻധം റിസോർട് (Wyndham Resort) കിട്ടുവാൻ തക്കവണ്ണം പ്രവർത്തിച്ച ഫാ. ഡോ. വറുഗീസ് എം. ഡാനിയലിനോടുള്ള നന്ദി ഫാ. അബു പീറ്റർ രേഖപ്പെടുത്തി. തുടർന്ന് സംസാരിച്ച സുവനീർ ചീഫ് എഡിറ്റർ ദീപ്തി മാത്യു സുവനീറിൽ ലേഖനങ്ങളും മറ്റു സാഹിത്യ സൃഷ്ടികളും പരസ്യങ്ങളും ആശംസകളും നൽകാനുള്ള അവസരങ്ങളെപ്പറ്റി വിശദീകരിച്ചു.

ADVERTISEMENT

കോൺഫറൻസിന്റെ ധനശേഖരണാർത്ഥം റാഫിൾ ടിക്കറ്റ് വിൽക്കുന്നതിന് തീരുമാനിച്ചു. വിജയികൾക്ക് വിവിധ  സമ്മാനങ്ങൾ നൽകുന്നതാണ്. ബിസിനസ് മാനേജറായ ജോൺ താമരവേലിൽ റാഫിൾ ടിക്കറ്റ് മാനേജറായി മാത്യു വറുഗീസിനെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. വിവിധ നിലയിൽ സ്പോൺസർമാരെ കണ്ടെത്താനും തീരുമാനമായി. 

താഴെപ്പറയുന്നവർ സ്പോൺസർമാരായി തങ്ങളുടെ പിന്തുണ അറിയിച്ച് അവരുടെ സംഭാവന ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് കൈമാറി. മാത്യു വറുഗീസ്, ചെറിയാൻ കോര, ചെറിയാൻ പെരുമാൾ, ഷിബു തരകൻ, ബിനു കൊപ്പാറ, ബിജോ കെ തോമസ്, ജോബി ജോൺ, രഘു നൈനാൻ, ജീമോൻ ജോർജ്, സജി പോത്തൻ, പോൾ കറുകപ്പിള്ളി, ഫിലിപ്പോസ് ഫിലിപ്പ്, എലിയാസ് ജോസഫ്, മത്തായി ചാക്കോ, അജിത് വട്ടശ്ശേരിൽ, വറുഗീസ് മാത്യു (ബേബിച്ചൻ), ജോർജ് തുമ്പയിൽ, ഫിലിപ് തങ്കച്ചൻ, റോയി വറുഗീസ്, ഫാ. അബു പീറ്റർ, ജോൺ താമരവേലിൽ.

ADVERTISEMENT

കോൺഫറൻസ് പ്രൊമോഷന്റെ ഭാഗമായി നവമ്പർ 12 ഞായറാഴ്ച മിഡ്‌ലൻഡ്‌ പാർക്ക് സെന്റ്‌ സ്റ്റീഫൻസ് ഇടവകയിൽ ഇടവക സന്ദർശനത്തിന് തുടക്കം കുറിക്കുമെന്നു സംഘാടകർ അറിയിച്ചു.  ഡിസംബർ 31ന് മുമ്പ് റജിസ്‌ട്രേഷൻ പൂർത്തിയാക്കാനും തീരുമാനമായി. കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) അല്ലെങ്കിൽ ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.