താങ്ക്സ് ഗിവിങ്ങു ദിനത്തോടു അനുബന്ധിച്ചു ഏറ്റവും പ്രീയപ്പെട്ട ചിലരോട് നന്ദി പറയണം എന്നുകരുതി ചുരുങ്ങിയ വാക്കുകളിൽ നന്ദിവാചകം കൈമാറി. അക്കൂട്ടത്തിൽ കേരളത്തിലുള്ള ഒരു സുഹൃത്തിനും നന്ദി സന്ദേശം അയച്ചു. അപ്രതീക്ഷിതമായ മറുപടികണ്ടു ഞെട്ടിപ്പോയി. 'ഇന്ത്യയിൽ താങ്ക്സ്ഗിവിങ്ങ് ഡേയില്ല, നന്ദി'. നന്ദിക്കു

താങ്ക്സ് ഗിവിങ്ങു ദിനത്തോടു അനുബന്ധിച്ചു ഏറ്റവും പ്രീയപ്പെട്ട ചിലരോട് നന്ദി പറയണം എന്നുകരുതി ചുരുങ്ങിയ വാക്കുകളിൽ നന്ദിവാചകം കൈമാറി. അക്കൂട്ടത്തിൽ കേരളത്തിലുള്ള ഒരു സുഹൃത്തിനും നന്ദി സന്ദേശം അയച്ചു. അപ്രതീക്ഷിതമായ മറുപടികണ്ടു ഞെട്ടിപ്പോയി. 'ഇന്ത്യയിൽ താങ്ക്സ്ഗിവിങ്ങ് ഡേയില്ല, നന്ദി'. നന്ദിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താങ്ക്സ് ഗിവിങ്ങു ദിനത്തോടു അനുബന്ധിച്ചു ഏറ്റവും പ്രീയപ്പെട്ട ചിലരോട് നന്ദി പറയണം എന്നുകരുതി ചുരുങ്ങിയ വാക്കുകളിൽ നന്ദിവാചകം കൈമാറി. അക്കൂട്ടത്തിൽ കേരളത്തിലുള്ള ഒരു സുഹൃത്തിനും നന്ദി സന്ദേശം അയച്ചു. അപ്രതീക്ഷിതമായ മറുപടികണ്ടു ഞെട്ടിപ്പോയി. 'ഇന്ത്യയിൽ താങ്ക്സ്ഗിവിങ്ങ് ഡേയില്ല, നന്ദി'. നന്ദിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താങ്ക്സ് ഗിവിങ്ങു ദിനത്തോടു അനുബന്ധിച്ചു ഏറ്റവും പ്രീയപ്പെട്ട ചിലരോട് നന്ദി പറയണം എന്നുകരുതി ചുരുങ്ങിയ വാക്കുകളിൽ നന്ദിവാചകം കൈമാറി. അക്കൂട്ടത്തിൽ കേരളത്തിലുള്ള ഒരു സുഹൃത്തിനും നന്ദി സന്ദേശം അയച്ചു. അപ്രതീക്ഷിതമായ മറുപടികണ്ടു ഞെട്ടിപ്പോയി. 'ഇന്ത്യയിൽ താങ്ക്സ്ഗിവിങ്ങ് ഡേയില്ല, നന്ദി'. നന്ദിക്കു പ്രാദേശിക പരിമിതികൾ ഇല്ലല്ലോ എന്നു എൻറെ കുറിപ്പിൽ, " ഇല്ല, ഇവിടെ തീരെയും ഇല്ല" എന്ന മറുകുറി. 

ഒരു സാംസ്‌കാരിക ഷോക്ക് അടിച്ചതുകൊണ്ടാകാം മുഖം കയ്യിൽ താങ്ങി അങ്ങനെ ചില നിമിഷങ്ങൾ അറിയാതെ നിന്നു. സുഹൃത്ത് മലയാളത്തിൽ അറിയപ്പെട്ട ഒരു എഴുത്തുകാരനും അദ്ധ്യാപകനും ആയതുകൊണ്ടാവാം എന്റെ ആശങ്ക അൽപ്പം കൂടി. ശരിയായിരിക്കാം, ഇന്ത്യയിൽ  അത്തരം ഒരു പതിവില്ല, നന്ദിപറയൽ ഒരു അതിരുവിട്ട വികാരത്തിന്റെ പ്രകടനമായി കണക്കാക്കിയേക്കാം. അമേരിക്കയിൽ നന്ദി പറയണം എന്ന് നിരന്തരം ഓർമ്മപ്പെടുത്തിയാണ് കുട്ടികളെ വളർത്തിയത്, അത് അറിയാതെ നമ്മളെയും നന്ദിപറയാൻ പാകത്തിലാക്കിയെന്നത് അപ്പോഴാണ് തിരിച്ചറിഞ്ഞത്. 

ADVERTISEMENT

തൊട്ടതിനും പിടിപച്ചതിനും എല്ലാവരോടും നന്ദി പറഞ്ഞു ആ വാക്കിന്റെ വില നഷ്ട്ടപെട്ടന്ന് ഇടയ്ക്കു തോന്നിയിട്ടുണ്ട്. എങ്കിലും അറിയാതെ ആ രണ്ടു അക്ഷരങ്ങൾ ഇങ്ങനെ വന്നുകൊണ്ടിരിക്കും. അമേരിക്കക്കാർ "നന്ദി" എന്ന് ഒരുപാട് പറയുന്നു. ചില സംസ്കാരങ്ങളിൽ, ആളുകൾ പ്രധാനപ്പെട്ട സംഭവങ്ങൾക്ക് മാത്രമേ "നന്ദി" എന്ന് പറയൂ. ശരാശരി ആറുതവണയെങ്കിലും അമേരിക്കക്കാർ ഒരു ദിവസം ഈ വാക്ക് ഉപയോഗിക്കാറുണ്ട്. 

ചില രാജ്യങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ച് നന്ദി പ്രകടിപ്പിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകുന്നു. ഇന്ത്യയിലോ ഫിലിപ്പീൻസിലോ ആണെങ്കിൽ, "നന്ദി" അമിതമായി ഉപയോഗിക്കുകയാണെങ്കിൽ ആളുകൾ നിങ്ങളെ വെറുപ്പോ പരുഷമോ ആയി കണ്ടേക്കാം എന്നൊരു പൊതുകുറിപ്പ് ഇൻറ്റെർനെറ്റിൽ കാണുകയുണ്ടായി. ജപ്പാനും ജർമ്മനിയും പോലുള്ള മറ്റുരാജ്യങ്ങൾക്ക് സാഹചര്യമനുസരിച്ച് "നന്ദി" പറയാൻ നിരവധി മാർഗങ്ങളുണ്ട്.

ADVERTISEMENT

ദൈനംദിന ജീവിതത്തിന്റെ തിരക്കിലും കോലാഹലത്തിലും, നന്ദി പ്രകടിപ്പിക്കുന്നത് ഒരു അനന്തര ചിന്തയായി വരാം. നന്ദി പറച്ചിൽ നമ്മുടെ മാനസിക ആരോഗ്യത്തെ സഹായിക്കും, അത് ആത്മാർഥമായി നമുക്ക് പ്രയാജനം ഉണ്ടാവുന്നു എന്ന് കാണുമ്പോൾ ഒരു കടപ്പാടുപോലെ അത് മറ്റുള്ളവരിലേക്ക് പകരും. അത് ലോകത്തെ വ്യത്യസ്തമായ രീതിയിൽ നോക്കിക്കാണുന്നതിനു സഹായിക്കും. 'നന്ദി' യിൽ ഒരു പൊരുത്തപ്പെടലും കീഴടങ്ങലും ഉണ്ട്. 'മറ്റൊരാളോട് നന്ദി പറയുമ്പോൾ, എനിക്ക് അത് സ്വയം ചെയ്യാൻ കഴിയില്ല' എന്നാണ് നിങ്ങൾ പ്രധാനമായും പറയുന്നത്' (റബ്ബി സ്‌റ്റെയിൻമേട്സ്). 

നന്ദിപറച്ചിൽ ഒരു കടപ്പാടുപോലെ പകരം നൽകുന്ന, കടം തിരിച്ചുനൽകുന്നതുപോലെ ചെയ്യുമ്പോൾ അതൊരു ബാധ്യതയായി തരംതാഴ്ത്തപ്പെടുകയാണ്‌. നേരെമറിച്ച്‌ ലോകത്തിൽ നല്ലത് ചെയ്യുന്നതിനുള്ള ഒരു ആന്തരിക പ്രചോദനമാണ് എങ്കിൽ ഈ കടപ്പാടിന്റെ ആഴത്തിലുള്ള ബോധം അനുഭവപ്പെടുകയും ബന്ധങ്ങളെ കൂടുതൽ ആഴത്തിൽ കൊണ്ടുപോകയും ചെയ്യും.

ADVERTISEMENT

നന്ദി ഒരു ക്രിയാല്മകമായ കടപ്പാടായി ഉയർത്തപ്പെടുമ്പോൾ നന്ദിയുടെ ഊഷ്മളവും അവ്യക്തവുമായ തിളക്കം അനുഭവപ്പെടാം. പരസ്‌പരം ദുർബലരായിരിക്കാൻ കഴിഞ്ഞതിന്റെ നന്ദി, എനിക്ക് അവനിലും അവൻ എന്നിലും ആശ്രയിക്കാൻ കഴിഞ്ഞതിന്റെ നന്ദി. അവർക്കും എന്നെ വേണം എന്ന അറിവ് അപാരമായ ഒരു വികാരമാണ്, എനിക്ക് ആരോടും പ്രത്യേകിച്ച് നന്ദി തോന്നുന്നില്ലെങ്കിൽ അതും തിരിച്ചറിയേണ്ട സത്യമാണ്.ആഴത്തിലുള്ള കൃതജ്ഞത നമ്മുടെ മൂല്യത്തിന്റെ പ്രതിഫലനം, അംഗീകാരം, സ്വീകാര്യത എന്നിവയാണ്. 

എല്ലാം തകർന്നു എന്നതിരിച്ചറിവിന്റെ നടുവിൽ നിൽക്കുമ്പോൾ കാണാത്ത ദൈവത്തോട് നന്ദിപറയുവാൻ ഒരു വിശ്വാസിക്ക് കഴിയുമ്പോൾ എവിടുന്നോ പകരുന്ന ഒരു ഊർജ്ജം അനുഭവപ്പെടും. അങ്ങനെ നന്ദിപറഞ്ഞാണ് ഓരോ പ്രാണവായുവും അകത്തേക്ക് കടന്നുവരുന്നത്. നന്ദി പ്രകടിപ്പിക്കുന്നത് മാനസികവും ശാരീരികവുമായ നിരവധി നേട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നന്ദി തോന്നുന്നത് ഉറക്കം, മാനസികാവസ്ഥ, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ അവിശ്വാസിക്കു ഒക്കെ പൊരുത്തപ്പെടലാവാം, അതും സ്വയം തിരിച്ചറിവിന്റെ നന്ദിപ്രകാശനം. 

അമേരിക്കക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രതിദിനം 1 ബില്യൺ ഡോളറിലധികം നൽകുന്നു (ചാരിറ്റി ചോയ്സിസ്.കോം) : 2017-ൽ മൊത്തം 410 ബില്യൺ ഡോളർ. ഈ കണക്കിൽ വ്യക്തികളും കോർപ്പറേഷനുകളും ഫൗണ്ടേഷനുകളും നൽകുന്നതും ഉൾപ്പെടുന്നു. വർഷാവസാനം അമേരിക്കക്കാർ നന്ദിസൂചകമായി ദാനം നൽകുന്ന പതിവുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കുന്ന നികുതിയിളവുകളും അവർക്കു ലഭിക്കുന്നുണ്ട്. ഏകദേശം 63 ദശലക്ഷം അമേരിക്കക്കാർ - പ്രായപൂർത്തിയായ ജനസംഖ്യയുടെ 25% - അവരുടെ സമയവും കഴിവുകളും ഊർജ്ജവും ഒരു മാറ്റത്തിനായി വിനയോഗിക്കാൻ സന്നദ്ധത അറിയിക്കുന്നു. 2021-ൽ അമേരിക്കൻ കോർപ്പറേറ്റ് ചാരിറ്റി നൽകുന്നത് 20.77 ബില്യൺ ഡോളറായി ഉയർന്നു. 

അമേരിക്കയിൽ 'ബീവർ മൂൺ' എന്ന് വിളിപ്പേരുള്ള അമാവാസി, ഇലപൊഴിച്ചിലിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഒരു മാസത്തിനുള്ളിൽ, ശൈത്യകാലം ആരംഭിക്കുന്നു. ശൈത്യകാലത്തെ തണുപ്പിനായി - ആത്മീയമായി - തയ്യാറെടുക്കേണ്ട സമയമാണിത്. ബീവറുകൾ (ഒരുവക നീര്‍നായ്‌) പ്രത്യേകിച്ച് സജീവമായിരുന്ന വർഷത്തിലാണ് ഇത് സംഭവിച്ചത്, തദ്ദേശീയരായ അമേരിക്കക്കാരും കോളനിവാസികളും ചതുപ്പുകൾ മരവിപ്പിക്കുന്നതിനുമുമ്പ് അവയെ പിടിക്കാൻ കെണികൾ സ്ഥാപിക്കും.ആത്മീയമായി, പൂർണ്ണ ചന്ദ്രൻ ആഴത്തിലുള്ള വികാരം, പൂർത്തീകരണം, ആത്മീയ വളർച്ച എന്നിവയെ പ്രതീകപ്പെടുത്തുന്നു. പൂർണ്ണ ചന്ദ്രന്റെ ഊർജ്ജം വ്യത്യസ്ത രീതികളിൽ പ്രകടമാകാം-നിങ്ങൾക്ക് സർഗ്ഗാത്മകമോ, ഉത്കണ്ഠയോ, സെൻസിറ്റീവോ, ക്ഷീണമോ അനുഭവപ്പെടാം. എന്തൊക്കെയായാലും, ചില പൊഴിച്ചിലുകൾ, ചില തയ്യാറെടുപ്പുകൾ ഒക്കെ എടുക്കാനുള്ള സമയമാണ് ഈ നന്ദിദിനത്തിനു പിന്നാലെ നടക്കുന്നത്. 

എന്തായാലും സംസ്കാരങ്ങൾ കൊടുക്കൽ വാങ്ങലുകളിലൂടെയാണ് പുരോഗമിക്കേണ്ടത്. നന്മകളെ ഉൾകൊള്ളാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു തുറന്ന സമീപനം സമൂഹത്തിന്റെ നിലനിൽപ്പിനു അത്യാവശ്യമാണ്. നന്ദി, അത് ഇവിടെ തീരെയും ഇല്ല, എന്ന രീതിയിൽ നന്ദിയെ പടിക്കുപുറത്തു നിറുത്തുകയല്ല, അവയെ എളിമയോടെ സമീപിക്കാനും സ്വാഗതം ചെയ്യാനുമുള്ള തുറസ്സാണ് ഉണ്ടാകേണ്ടത്. 

English Summary:

Thanks, it's not here at all