ഹൂസ്റ്റണ്‍∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ കര്‍മ്മയോഗി പുരസ്‌ക്കാരം കുമ്മനം രാജശേഖരന്‍ ഏറ്റുവാങ്ങി. ഹൂസ്റ്റണില്‍ നടന്ന കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി പുരസ്‌ക്കാരം സമ്മാനിച്ചു. പ്രസിഡന്റ് ജി കെ പിള്ള, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ കര്‍മ്മയോഗി പുരസ്‌ക്കാരം കുമ്മനം രാജശേഖരന്‍  ഏറ്റുവാങ്ങി. ഹൂസ്റ്റണില്‍ നടന്ന കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍  പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി പുരസ്‌ക്കാരം സമ്മാനിച്ചു. പ്രസിഡന്റ് ജി കെ പിള്ള,  അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കളായ രാമസ്വാമി,  ഡോ. ഗീതാ രാമസ്വാമി, സിനിമാതാരങ്ങളായ   ദിവ്യാ ഉണ്ണി, ദേവനന്ദ (മാളികപ്പുറം),കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രജ്ഞിത് പിള്ള, അനില്‍ ആറന്മുള എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ആറ്റുകാല്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ,കുമ്മനം രാജശേഖരന്‍, ശ്രീകുമാരന്‍ തമ്പി, നമ്പി നാരായണന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ.രാംദാസ് പിളള, സുരേഷ് നായര്‍ എന്നിവര്‍ സംസാരിച്ചു. 

ഭാരത ചരിത്രത്തിലെ സ്ത്രീരത്‌നങ്ങളെ അവതരിപ്പിച്ച 'ജാനകി', സൂര്യകൃഷ്ണ മൂര്‍ത്തി ഒരുക്കിയ 'ഗണേശം' ശ്രീകുമാരന്‍ തമ്പിയോടുള്ള ആദരവായി 'ശ്രീകുമാരം മധുരം' സംഗീത നിശ, സി.രാധാകൃഷ്ണന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ 'എഴുത്തച്ഛന്‍' നാടകം, ആചാര്യസംഗമം, ഹിന്ദു കോണ്‍ക്ലേവ്, ബിസിനസ്സ് കോണ്‍ക്ലേവ്, വനിതാ കോണ്‍ക്ലേവ്, സയന്‍സ് കോണ്‍ക്ലേവ്, സാഹിത്യ സെമിനാര്‍ തുടങ്ങി വിവധ പരിപാടികള്‍ നടന്നു. സിനിമാതാരങ്ങളായ ആര്‍ മാധവന്‍, ആശാ ശരത്, ലക്ഷ്മി ഗോപാലസ്വാമി, രചന നാരായണന്‍കുട്ടി, സോനാ നായര്‍, സംവിധായകന്‍ കെ.മധു, പത്രപ്രവര്‍ത്തകന്‍ പി.ശ്രീകുമാര്‍, തിരക്കഥാകൃത്ത് സുനീഷ് വരനാട് തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.

English Summary:

Kummanam Rajasekaran received the Karmayogi award