ജ്ഞാനത്തിന്റെ പരമകാഷ്ഠയില്‍ "ഗുരു തന്നെ ദൈവം, ദൈവം തന്നെ ഗുരു." ലോകഗുരുവായിട്ടാണ് നാം അയ്യപ്പ തത്ത്വത്തെ സങ്കല്‍പിച്ചിരിക്കുന്നത്. ദുര്‍ലഭമായ മനുഷ്യജന്മത്തില്‍ അറിയേണ്ടത് ഒന്നുമാത്രമാണ്. അത് ബ്രഹ്മവിദ്യ-പരമായ ജ്ഞാനമാണ്. ഈ തത്വം നമുക്ക് അനുഭവവേദ്യമാക്കിത്തീർത്ത ഒരു ഉജ്വലമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙  ഉജ്വലമായ പുണ്യകാലമായിരുന്നു ഈ വർഷത്തെ ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ മണ്ഡല-മകരവിളക്ക് കാലം. ഈ വർഷത്തെ മകരവിളക്ക് മഹോത്സവ പൂജകൾ ആരംഭിച്ചത്  മഹാഗണപതിക്ക് ഗണപതി വിശേഷാൽ പൂജകളോടെ ആയിരുന്നു. തുടർന്ന് 2023-24  വർഷത്തെ മകരവിളക്ക് മഹോത്സവത്തിനായി അയ്യപ്പ സ്വാമിയെ ഉണർത്തു പാട്ടു പാടി ഉണർത്തിയ ശേഷം  നട തുറന്നു. തുടർന്ന് അയ്യപ്പ സ്വാമിക്ക്, ഹരിഹര സൂക്തങ്ങളാൽ നെയ്യ് അഭിഷേകവും, ശ്രീ രുദ്ര ചമകങ്ങളാൽ ഭസ്മാഭിഷേകവും, പുരുഷസൂക്തത്തിനാൽ കളഭാഭിഷേകവും നടത്തിയ ശേഷം അഷ്ടദ്രവ്യ കലാശം ആടി. തുടർന്ന് നൈവേദ്യം സമർപ്പിച്ച് പ്രതേക പൂജകൾ നടത്തിയ ശേഷം നട അടച്ചു.

എല്ലാ അയ്യപ്പ ഭക്തർക്കും ദിവ്യാനുഭുതി പകർന്നു കൊണ്ട്, ശരണഘോഷ മുഖരിതമായ അന്തരീക്ഷത്തിൽ ഗുരുസ്വാമി രവി കുട്ടപ്പൻ തലയിൽ ഏറ്റി കൊണ്ടുവന്ന തിരുവാഭരണ ഘോഷയാത്രയെ, പ്രധാന പുരോഹിതൻ കൃഷ്ണ സുലാകെ ഭട്ടർ ആരതി ഉഴിഞ്ഞു സ്വീകരിച്ച് തിരുവാഭരണപ്പെട്ടി സന്നിധാനത്തിൽ എത്തിച്ചു. തുടർന്ന്  തിരുവാഭരണവിഭൂഷിതനായ അയ്യപ്പ സ്വാമിക്ക്. മുന്നിൽ പടിപൂജയും  അഷ്ടോത്തര അർച്ചനയും നടത്തി തുടർന്ന്  അയ്യപ്പ സ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്‌പാഭിഷേകവും, നമസ്കാരമന്ത്രവും, മംഗള ആരതിയും പാടിയ ശേഷം ഹരിവരാസനം പാടി നടയടച്ചു. അറുപത് ദിവസം നീണ്ടു നിന്ന ആത്മീയ അനുഭൂതിക്ക് ശേഷം 2023-24 ലെ മണ്ഡല മകരവിളക്ക് ഉത്സവങ്ങൾക്ക് പരിസമാപ്‌തി കുറിച്ചു.

ADVERTISEMENT

 ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലനമാണ് ഓരോ മണ്ഡലകാലവും എന്ന്  ഗീതാമണ്ഡലം അധ്യക്ഷൻ ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ അയ്യപ്പ പൂജകൾ കൃത്യമായ ആചാര അനുഷ്ഠാനങ്ങളോടെ നടത്തിയ പ്രധാന പുരോഹിതനായ ശ്രീ കൃഷ്ണ സുലാകെ ഭട്ടർക്കും സഹായികളായി വർത്തിച്ച രവീന്ദ്രൻ ദിവാകരൻ,  ശിവ പ്രസാദ്, ഡോക്ടർ വിശ്വനാഥനും, തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നൽകിയ രവി കുട്ടപ്പൻ, ഭജനയ്ക്ക് നേതൃത്വം നൽകിയ സജി പിള്ള, രശ്മി മേനോൻ എന്നിവർക്കും  ഗീതാമണ്ഡലത്തിന്റെ മകരവിളക്ക് സ്പോൺസർ ചെയ്ത നല്ലവരായ എല്ലാ ഭക്തർക്കും,  അയ്യപ്പ പൂജകളിൽ  പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഇത് ഒരു വലിയ വിജയമാക്കാന്‍ സഹായിച്ച ആനന്ദ് പ്രഭാകർ, പ്രജീഷ്, രാജേഷ്, രാജീവ് മറ്റ് കമ്മിറ്റി അംഗങ്ങൾക്കും, പങ്കെടുത്ത എല്ലാ ഭക്തർക്കും  ജനറല്‍ സെക്രട്ടറി ബൈജു എസ്. മേനോൻ നന്ദി അറിയിച്ചു. തുടർന്ന് മകരവിളക്ക് ഉത്സവത്തിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങളും, കൃഷ്ണ സുലാകെ ഭട്ടരിൽ നിന്ന് പ്രസാദം വാങ്ങി അനുഗ്രഹം തേടി, അതിനു ശേഷം നടന്ന മഹാ പ്രസാദ വിതരണത്തോടെ മകരവിളക്ക് ഉത്സവങ്ങൾക്ക് കൊടി ഇറങ്ങി. ഷിക്കാഗോയിലെ കൊടിയ തണുപ്പിലും മഞ്ഞു വീഴ്ചയും വകവയ്ക്കാതെ നൂറു കണക്കിന് അയ്യപ്പ ഭക്തന്മാർ പങ്കെടുത്തു മകര വിളക്ക് വൻ വിജയമാക്കിയതിനു പ്രത്യേക നന്ദി സെക്രട്ടറി ബൈജു മേനോൻ രേഖപ്പെടുത്തി. 

English Summary:

Makaravilakku Mahotsav at Chicago geetha mandalam