ഫിലഡൽഫിയ ∙ കലയുടെ കോവിലകമായ കേരളത്തിൽ നിന്നും എത്തിയ കലാകാരന്മാർ അമേരിക്കൻ മലയാളികളുടെ ഉല്ലാസത്തിനായുള്ള ചേരുംപടി ചേരുവകൾ ചേർത്ത് ഒരുക്കുന്ന നൃത്ത –സംഗീത–ഹാസ്യ കലാവിരുന്ന് കാഴ്ചയുടെ വിസ്മയങ്ങളുമായി കലയുടെ ഉത്സവത്തിന്റെ പൂരപറമ്പുകളാക്കി മാറ്റുവാൻ സാഹോദരീയ നഗരത്തിൽജോർജ്ജ് വാഷിംഗ്ടൺ ഹൈസ്കൂൾ George

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ കലയുടെ കോവിലകമായ കേരളത്തിൽ നിന്നും എത്തിയ കലാകാരന്മാർ അമേരിക്കൻ മലയാളികളുടെ ഉല്ലാസത്തിനായുള്ള ചേരുംപടി ചേരുവകൾ ചേർത്ത് ഒരുക്കുന്ന നൃത്ത –സംഗീത–ഹാസ്യ കലാവിരുന്ന് കാഴ്ചയുടെ വിസ്മയങ്ങളുമായി കലയുടെ ഉത്സവത്തിന്റെ പൂരപറമ്പുകളാക്കി മാറ്റുവാൻ സാഹോദരീയ നഗരത്തിൽ ജോർജ്ജ് വാഷിംഗ്ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 27 ശനിയാഴ്ച വൈകുന്നേരം 5.30ന് നടത്തുന്നതാണ്.

എലൈറ്റ് ഇൻഡ്യൻ കിച്ചൻ റസ്റ്റോറന്റിൽ വച്ച് കൂടിയ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ പ്രശസ്ത സിനിമാ താരം സുവർണാ വർഗീസ് മോളീവുഡ് ഡ്രീംസ് എന്ന ഈ സ്റ്റേജ് ഷോയുടെ ടിക്കറ്റ് കിക്ക് ഓഫ് നടത്തുകയുണ്ടായി. ആലസ്യത്തിന്റെയും അതിശൈത്യത്തിന്റെയും തണുപ്പൻ രാവുകളിൽ നിന്നും വസന്തരാവുകളുടെ കലാസന്ധ്യകളെ ഉല്ലാസത്തിന്റെ രാവുകളാക്കി മാറ്റുവാൻ മലയാള ചലച്ചിത്ര വേദിയിലെ സ്റ്റേജ് ഷോകളിലും സിനിമകളിലും തങ്ങളുടേതായ കഴിവുകൾ കാട്ടിയ പ്രശസ്ത താരങ്ങൾ മാനത്തുനിന്നും മണ്ണിലേക്ക് ഇറങ്ങി വരികയായി. മലയാളത്തിന്റെ സ്വന്തം തെന്നിന്ത്യൻ താരസുന്ദരി ഹണി റോസിന്റെ നേതൃത്വത്തിൽ മലയാള ചലച്ചിത്ര വേദിയിലെ യുവനിരയിൽ ശ്രദ്ധേയരായ താരങ്ങൾ എത്തുന്നു. വർത്തമാന കാലഘട്ടത്തിലെ സുപ്രധാന സംഭവങ്ങളെ ആക്ഷേപ– ഹാസ്യാത്മകമായി ചിത്രീകരിച്ച് പ്രത്യേകം കൈയടികൾ വാങ്ങുന്ന കോമഡി രാജക്കന്മാർ ഹരീഷ് കണാരനും നിർമ്മൽ പാലാഴിയും ഹാസ്യത്തിന്റെ തേരിലേറി അരങ്ങു തകർത്താടുമ്പോൾ സംഗീതത്തിന്റെ മാന്ത്രിക സ്പർശനം പോലെ അവതരുന്ന ശൈലികൊണ്ടും ആലാപന വൈദഗ്ദ്യം കൊണ്ടും അടിപൊളി ഗാനങ്ങളും ഗ്രഹാതുരത്വമുണർത്തുന്ന ഗാനാലാപനം കൊണ്ട് എക്കാലത്തും വേദികളിൽ സൂപ്പർ ഹീറ്റ് ഗാനങ്ങൾ ആലപിച്ച മലയാള ചലച്ചിത്രവേദിയിലെ യുവപിന്നണി ഗായകരിൽ പ്രമുഖരായ നിത്യ മാമൻ, അതുൽ നെറുകര തുടങ്ങിയവരും കൂടാതെ സ്വാസിക, ലിയോണ ലിഷോയി, ഐശര്യ ദേവൻ, ശ്രീജിത് മാസ്റ്റർ, സുനീഷ് വരനാട്, അനിൽ ബേബി, സൻജോവ്, ജീവൻ പത്മകുമാർ തുടങ്ങിയ വമ്പൻ താരനിരയാണ് ഈ സ്റ്റേജ് ഷോയിൽ കാണികളെ ആഘോഷതേരിലേറ്റുവാനായി എത്തുന്നത്. കലയുടെ കലാവിരുന്നുമായി വേനൽകാല വിരുന്നൊരുക്കാനായും എന്നെന്നും മനസിന്റെ ഓർമ്മകളിലെ ചെപ്പുകളുടെ അകത്തളങ്ങളിൽ സൂക്ഷിക്കത്തക്ക രീതിയിൽ താളവർണങ്ങളുടെയും സപ്തസ്വരരാഗ മേളങ്ങളുടെയും താരസംഗമവേദിയിൽ കണ്ടു മടുത്ത പഴകിയ സ്റ്റേജ് ഷോകളുടെ ആവർത്തന വിരസത ഒട്ടും അനുഭവപ്പെടാതെയുള്ള ഈ വർഷത്തെ ഏറ്റവും പുതുമ നിറഞ്ഞതും  വളരെയധികം ആകാംഷയോടുകൂടി പ്രേഷകർ കാത്തിരിക്കുന്ന സൂപ്പർ ഹിറ്റ് മെഗാ ഷോ ആയിരിക്കുമെന്ന് സംഘാടകർ അറിയിക്കുകയുണ്ടായി.

ADVERTISEMENT

കണ്ണിനും കാതിനും കുളിർമയേകുന്ന ഭാവരാഗതാള മേളങ്ങളുടെയും ശബ്ദവർണങ്ങൾ തീർക്കുന്ന മഴവില്ലിന്റെയും നടനലാസ്യഭാവ നൃത്തങ്ങളുടെ സംഗമവേദിയിൽ ഹാസ്യ സംഗീത നൃത്ത കലാപ്രകടനങ്ങളുടെ വിസ്മയ കാഴ്ച ഒരുക്കുവാനായിട്ട് കുടുംബ പ്രേക്ഷകരെയും കലയുടെ പൂച്ചെണ്ടുകൾക്കൊണ്ട് സ്വാഗതം ചെയ്യുന്നതായി സംഘാടകർ പറയുകയുണ്ടായി.

English Summary:

Honeyrose in Philly Tickets kicked off