എൽമോണ്ട് (ന്യൂയോർക്ക്)∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റം സുപ്രധാന ആത്മീയ സമ്മേളനമായ ഫാമിലി/യൂത്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ കിക്ക് ഓഫ് ഫെബ്രുവരി 11 ഞായറാഴ്ച എൽമോണ്ട് സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽമോണ്ട് (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ  ആത്മീയ സമ്മേളനമായ ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ റജിസ്ട്രേഷൻ കിക്ക് ഓഫ് എൽമോണ്ട് സെന്‍റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടത്തി. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസം നീണ്ടു നിൽക്കുന്ന ഈ കോൺഫറൻസിൽ പങ്കെടുക്കും.

ഫെബ്രുവരി 11-ന് ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (ഫാമിലി കോൺഫറൻസ് ഫൈനാൻസ് കോർഡിനേറ്റർ), ഷോൺ എബ്രഹാം (കോൺഫറൻസ് ജോയിന്‍റ്  ട്രഷറർ), ഷിബു തരകൻ (കോൺഫറൻസ് ജോയിന്‍റ് സെക്രട്ടറി), പ്രേംസി ജോൺ (കോൺഫറൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്ന സംഘമാണ് ഇടവക സന്ദർശിച്ചത്. ജോസ് ജേക്കബ് (ഇടവക സെക്രട്ടറി), പോൾ പുന്നൂസ് (ട്രഷറർ), ഗീവർഗീസ് ജോസഫ് (മലങ്കര അസോസിയേഷൻ പ്രതിനിധി), സിബു ജേക്കബ് (ഭദ്രാസന അസംബ്ലി പ്രതിനിധി) എന്നിവരും വേദിയിൽ ചേർന്നു.

ADVERTISEMENT

റവ. ഡോ. വർഗീസ് പ്ലാംതോട്ടത്തിൽ കോർ-എപ്പിസ്കോപ്പോസ് (വികാരി) കോൺഫറൻസ് പ്രതിനിധികളെ സ്വാഗതം ചെയ്തു. കോൺഫറൻസ് തീയതി, തീം, പ്രസംഗകർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവയെക്കുറിച്ച് ഷിബു തരകൻ സംസാരിക്കുകയും എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്തു.ഷോൺ എബ്രഹാം റജിസ്ട്രേഷൻ പ്രക്രിയ, സുവനീറിന്‍റെ പ്ലാൻ, പങ്കെടുക്കാനും പിന്തുണയ്ക്കാനുമുള്ള അവസരങ്ങൾ എന്നിവ വിശദീകരിച്ചു. ധനസമാഹരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന റാഫിളിനെക്കുറിച്ച് പ്രേംസി ജോൺ സംസാരിച്ചു. ജോൺ താമരവേലിൽ സ്പോൺസർഷിപ്പ് അവസരങ്ങളും ആനുകൂല്യങ്ങളും അറിയിച്ചു.

ഈപ്പൻ സാമുവലും ഡോ. റെനി ജേക്കബും സ്പോൺസർമാരായി പിന്തുണ വാഗ്ദാനം ചെയ്തു. സുവനീറിൽ ആശംസകൾ വാഗ്‌ദാനം നൽകിയും റാഫിൾ ടിക്കറ്റുകൾ വാങ്ങിയും നിരവധി അംഗങ്ങൾ പിന്തുണ അറിയിച്ചു. ഫാമിലി/യൂത്ത് കോൺഫറൻസിന് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും പിന്തുണക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ടീമിന് വേണ്ടി ജോൺ താമരവേലിൽ നന്ദി പറഞ്ഞു.

ADVERTISEMENT

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനഭാഗമാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Family Youth conference registration at Elmont St. Baselios Orthodox Church