ഫിലഡൽഫിയ (പെൻസിൽവേനിയ) ∙ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ കിക്ക് ഓഫ് മീറ്റിങ്ങിന് ഫിലഡൽഫിയയിലെ ഡെവറോ അവന്യൂവിലുള്ള സെന്‍റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വേദിയായി.

ഫിലഡൽഫിയ (പെൻസിൽവേനിയ) ∙ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ കിക്ക് ഓഫ് മീറ്റിങ്ങിന് ഫിലഡൽഫിയയിലെ ഡെവറോ അവന്യൂവിലുള്ള സെന്‍റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വേദിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ (പെൻസിൽവേനിയ) ∙ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ കിക്ക് ഓഫ് മീറ്റിങ്ങിന് ഫിലഡൽഫിയയിലെ ഡെവറോ അവന്യൂവിലുള്ള സെന്‍റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വേദിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ (പെൻസിൽവേനിയ) ∙ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ കിക്ക് ഓഫ് മീറ്റിങ്ങിന് ഫിലഡൽഫിയയിലെ ഡെവറോ അവന്യൂവിലുള്ള സെന്‍റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വേദിയായി. വിശുദ്ധ കുർബാനയ്ക്ക്  വികാരി ഫാ. ഷിനോജ് തോമസ് നേതൃതം നൽകി. തുടർന്ന് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ മീറ്റിങ് നടന്നു.

അലക്സ് മാത്യു (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. സജിൻ സാമുവൽ, റോണ വർഗീസ്, ഐറിൻ ജോർജ്, സൂസൻ വർഗീസ് (ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. എബിൻ ബാബു (ഇടവക ട്രഷറർ & ഭദ്രാസന അസംബ്ലി അംഗം), തോമസ് ചാണ്ടി (മലങ്കര അസോസിയേഷൻ പ്രതിനിധി) എന്നിവരും വേദിയിൽ ചേർന്നു.

ADVERTISEMENT

ഈ വർഷത്തെ ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ വേദി, തീയതികൾ, പ്രസംഗികർ മറ്റ് ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് ഉമ്മൻ കാപ്പിൽ സംസാരിച്ചു. ദൈവികവും അവിസ്മരണീയവുമായ അനുഭവത്തിനായി സമ്മേളനത്തിൽ പങ്കെടുക്കാൻ ഉമ്മൻ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. ഫാമിലി/ യൂത്ത് കോൺഫറൻസ് യുവജനങ്ങൾക്ക് നേതൃത്വം  നൽകാനും  ഭദ്രാസനത്തിന്‍റെ  സുഗമമായ നടത്തിപ്പിന് സംഭാവനകൾ നൽകാനും അവസരം ഒരുക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൂസൻ വർഗീസ് റജിസ്‌ട്രേഷൻ നടപടികളും സമ്മേളനത്തിന്‍റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ വിശദാംശങ്ങളും വിശദീകരിച്ചു. സുവനീറിനായുള്ള ലേഖനങ്ങൾ,  വ്യക്തിഗത ആശംസകൾ, ബിസിനസ് പരസ്യങ്ങൾ എന്നിവ 2024 മാർച്ച് അവസാനത്തോടെ ഭാരവാഹികൾക്ക്‌ അയക്കേണ്ടതാണ്.

ധനസമാഹരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പിനെക്കുറിച്ചും ആകർഷകമായ സമ്മാനങ്ങളെക്കുറിച്ചും സജിൻ സാമുവൽ സംസാരിച്ചു. എല്ലാ ഇടവകകൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന എൻ്റർടൈൻമെന്‍റ് നൈറ്റിനെക്കുറിച്ച് റോണ വർഗീസ് എല്ലാവരെയും ഓർമ്മിപ്പിച്ചു. സ്പോൺസർഷിപ്പിലൂടെ കോൺഫറൻസിനെ പിന്തുണയ്ക്കാനുള്ള അവസരങ്ങൾ ഐറിൻ ജോർജ് വിശദീകരിച്ചു.

ADVERTISEMENT

സംതൃപ്തമായ ആത്മീയാനുഭവത്തിനായി ഫാമിലി & യൂത്ത് കോൺഫറൻസ് പോലുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ എല്ലാ കുടുംബങ്ങളെയും ഫാ. ഷിനോജ് തോമസ് ഓർമ്മിപ്പിച്ചു. ഇടവകയിൽ നിന്നുള്ള ആദ്യ റജിസ്ട്രേഷൻ ഫാ. ഷിനോജ് തോമസ് സമർപ്പിച്ചു. ഇടവകയെ പ്രതിനിധീകരിച്ച് അബിൻ ബാബു (ട്രഷറർ), അലക്‌സ് മാത്യു (സെക്രട്ടറി) എന്നിവർ സുവനീറിന് പിന്തുണ പ്രഖ്യാപിച്ച് ചെക്ക് കൈമാറി. റോബിൻ തോമസ്, വർഗീസ് ചാക്കോ, തോമസ് ചാണ്ടി, എബി കെ. തോമസ്, ജോൺ യോഹന്നാൻ, ജോയ്‌സ് വർഗീസ്, പ്രവീൺ മാത്യു എന്നിവർ സുവനീറിൽ വ്യക്തിഗത ആശംസകളോ  ബിസിനസ്സ് പരസ്യങ്ങളോ നൽകി പിന്തുണ വാഗ്ദാനം ചെയ്തു. തോമസ് വർഗീസ്, ഐപ്പ് മത്തായി, ജോയ് യോഹന്നാൻ, എബി ജോസഫ്, മാത്യു യോഹന്നാൻ, സജിൻ ജോൺ, മാത്യു ഐപ്പ്, മെറീന മാത്യു എന്നിവർ റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി 'ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക' (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോൺഫറൻസിന്‍റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

ADVERTISEMENT

സ്‌പോൺസർഷിപ്പ്, റജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ  എന്നിവയിലൂടെ ഉദാരമായ പിന്തുണ വാഗ്ദാനം ചെയ്ത വികാരിക്കും ഇടവകാംഗങ്ങൾക്കും ഉമ്മൻ കാപ്പിൽ  നിസ്സീമമായ കടപ്പാട് രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Family and Youth Conference Registration at St. Mary's church, Philadelphia