ഡോ. ക്രിസ്‌‌ല ലാൽ 2024 2026 ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു. അമേരിക്കയിലെ പ്രൊഫഷണലുകളെ ഫൊക്കാനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി കാനഡയിൽ നിന്നുള്ള ഡോ. ക്രിസ്‌ല ലാലിനെ ഫൊക്കാന 2024 -2026 കാലയളവിൽ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിപ്പിക്കുന്നുവെന്ന് 2024 – 2026 പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ഡോ. ക്രിസ്‌‌ല ലാൽ 2024 2026 ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു. അമേരിക്കയിലെ പ്രഫഷനലുകളെ ഫൊക്കാനയുടെ ഭാഗമാക്കുന്നതിനായി കാനഡയിൽ നിന്നുള്ള ഡോ. ക്രിസ്‌ല ലാലിനെ ഫൊക്കാന 2024 -2026 കാലയളവിൽ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിപ്പിക്കുന്നുവെന്ന് 2024 – 2026 പ്രസിഡന്‍റ് സ്ഥാനാർഥി ഡോ. കല ഷഹി അറിയിച്ചു. ചങ്ങനാശേരി സ്വദേശിനിയായ ക്രിസ്‌ല ലാൽ കാനഡയിൽ നിന്നാണ് ഫൊക്കാനയിലേക്ക് വരുന്നത്.

ബ്രോക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ സയൻസിൽ ഡിഗ്രിയും സെന്‍റ് ജോർജ് യൂണിവേഴിസിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദവും സ്വന്തമാക്കിയിട്ടുള്ള ക്രിസ്‌ല ലാൽ ഔദ്യോഗിക രംഗത്തിന് പുറമെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമാണ്. ബ്രോക്ക് മലയാളി അസോസിയേഷനിലൂടെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ സജീവമായ ക്രിസ്‌ല അക്കാദമിക രംഗത്തും നിറസാന്നിധ്യമാണ്.

ADVERTISEMENT

ബ്രോക്ക് മലയാളി അസോസിയേഷൻ ഇവന്‍റ് കോഓർഡിനേറ്റർ, തുടർന്ന് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ക്രിസ്‌ല ലാൽ നയാഗ്ര മലയാളി അസോസിയേഷൻ, നയാഗ്രാ സിറോ മലബാർ ചർച്ച് യുവജന പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2020 ൽ തിലകം എന്ന പേരിൽ ഒരു സാംസ്കാരിക പരിപാടിക്ക് നേതൃത്വം നൽകി. മലയാളത്തിന്‍റെ സാംസ്കാരിക ബോധം വളർത്തുന്നതിനും സമൂഹത്തിന്‍റെ ഐക്യം നിലനിർത്തുന്നതിനും വേണ്ടി രൂപപ്പെടുത്തിയ തിലകം പരിപാടിക്ക് കാനഡ മലയാളികളിൽ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ആതുര സേവന രംഗത്ത് നിൽക്കുമ്പോഴും സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവമാകുന്ന ക്രിസ്‌ല നല്ലൊരു നർത്തകി കൂടിയാണ്.

വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്ന ഡോ. ക്രിസ്‌ല ഫൊക്കാനയിലേക്ക് കടന്നുവരുമ്പോൾ അത് ഈ സംഘടനയുടെ വളർച്ചയുടെ ഭാഗമായിരിക്കുമെന്ന് 2024 – 2026 കാലയളവിലെ പ്രസിഡന്‍റ് സ്ഥാനാർഥി ഡോ. കല ഷഹി അറിയിച്ചു. ടീം ലെഗസിക്കും, ഫൊക്കാനയ്ക്കും ഡോ. ക്രിസ്‌ല ലാൽ ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന 2024 – 2026 പ്രസിഡന്‍റ് സ്ഥാനാർഥി കല ഷഹി, സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്ത : ജോർജ്‌ പണിക്കർ

English Summary:

Dr. Krisla Lal contesting as Youth Representative Fokana