കഴക്കൂട്ടം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസുകാരി അതുല്യയുടെ വീട് എന്ന സ്വപ്നം യഥാർഥ്യമാക്കി ഫൊക്കാന.

കഴക്കൂട്ടം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസുകാരി അതുല്യയുടെ വീട് എന്ന സ്വപ്നം യഥാർഥ്യമാക്കി ഫൊക്കാന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴക്കൂട്ടം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസുകാരി അതുല്യയുടെ വീട് എന്ന സ്വപ്നം യഥാർഥ്യമാക്കി ഫൊക്കാന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കഴക്കൂട്ടം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസുകാരി അതുല്യയുടെ വീട് എന്ന സ്വപ്നം യഥാർഥ്യമാക്കി ഫൊക്കാന. പുതിയ വീട്ടിലെ ടൈലിട്ട മുറിയിലൂടെ  വീൽ ചെയറിലുള്ള സഞ്ചാരം അതുല്യയ്ക്ക് വെള്ളം വീണ് തന്‍റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയത്തിൽ നിന്നുള്ള മോചനം കൂടിയാണ്. തിരുവനന്തപുരം അമ്പലത്തിൻകര ഹരിജൻ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം കാണണ്ട. ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫനും, കടകംപള്ളി സുരേന്ദ്രൻ എം. എൽ. എയും ചേർന്ന് കഴിഞ്ഞ ദിവസം അതുല്യയ്ക്കും കുടുംബത്തിനും പുതിയ വീടിന്‍റെ താക്കോൽ ഏൽപ്പിച്ചത്. വർഷങ്ങളായി ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും എന്നേക്കുമായുള്ള മോചനത്തിന്‍റെ നിമിഷമായിരുന്നു അത്. കടകംപള്ളി സുരേന്ദ്രൻ എം. എൽ. എയാണ് ഈ കുടുംബത്തെക്കുറിച്ച് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫനെ വിവരം അറിയിക്കുന്നത്. അങ്ങനെയാണ് ഫൊക്കാന ഭവന പദ്ധതിയിൽ അതുല്യയ്ക്ക് വീടൊരുങ്ങിയത്. 

ജീവിതത്തിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമൂഹത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ഫൊക്കാനയെന്നും ഭവന പദ്ധതിയിൽ അതുല്യയ്ക്കും വീടൊരുക്കാൻ സാധിച്ചതിൽ വലിയ സന്തോഷമായെന്നും ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. തന്‍റെ മണ്ഡലത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഫൊക്കാന ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഒരു ലോക മാതൃക തന്നെയാണെന്ന് മുൻമന്ത്രിയും കഴക്കൂട്ടം എം. എൽ. യുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. താക്കോൽ കൈമാറ്റ ചടങ്ങിൽ റോട്ടറി പ്രസിഡന്‍റ് എസ്. എസ് നായർ, കൗൺസിലർ എൽ എസ് കവിത സി.പി. എം ലോക്കൽ സെക്രട്ടറി ആർ . ശ്രീകുമാർ, എസ്. പ്രശാന്ത്, സതീശൻ, ഷാജി മോൻ, സജു ലജീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

English Summary:

Fokana Community Gave House to Malayali Family