ഫിലഡൽഫിയ ∙ ഫൊക്കാനയുടെ 2024 - 2026 കാലയളവിലേക്ക് പെൻസിൽവാനിയ റീജിയൺ വൈസ് പ്രസിഡന്റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നൽകുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോൺ മത്സരിക്കുന്നത്. യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ അഭിലാഷ് ജോൺ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഫൊക്കാനയുടെ 2024 - 2026 കാലയളവിലേക്ക് പെൻസിൽവാനിയ റീജിയൺ വൈസ് പ്രസിഡന്റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നൽകുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോൺ മത്സരിക്കുന്നത്. യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ അഭിലാഷ് ജോൺ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമായത്. കൊല്ലം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പൊതുപ്രവർത്തന രംഗത്തും ജനകീയ സേവകൻ എന്ന നിലയിലും ശ്രദ്ധേയനായി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി എന്ന നിലയിലും മികച്ച സേവനം കാഴ്ചവച്ചു. അഭിഭാഷകൻ ആയതോടെ അഭിഭാഷക സംഘടനയുടെ അമരക്കാരനായും ശോഭിച്ചു.

2010 മുതൽ ഫിലഡൽഫിയായിൽ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോൺ നിലവിൽ പെൻസിൽവാനിയ, ന്യൂജേഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചിൽപ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ചെയർമാൻ കൂടിയാണ്. ഫിലഡൽഫിയായിലെ പല മലയാളി സംഘടനകളുടെയും പ്രവർത്തകനായ അഭിലാഷ് ജോണിന്റെ പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് മുതൽകൂട്ടാണ്. അഭിലാഷ് ജോണിന്റെ സ്ഥാനാർഥിത്വം ടീം ലെഗസിക്ക് അഭിമാനവും ഫൊക്കാനയുടെ പ്രതീക്ഷയുമാണെന്ന് ഫൊക്കാന 2024 - 2026 പ്രസിഡന്റ് സ്ഥാനാർഥി ഡോ.കല ഷഹി, സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി റോയ് ജോർജ്, അസോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ഥി ബിജു തൂമ്പിൽ, അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്സ് എബ്രഹാം, നാഷനൽ കമ്മിറ്റി സ്ഥാനാർഥികൾ ആയ ഡോ. ഷെറിൻ വർഗീസ്, റോണി വർഗീസ്, ഫിലിപ്പ് പണിക്കർ, രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌, അഭിലാഷ് പുളിക്കത്തൊടി, ഫിലിപ്പോസ് തോമസ്, രാജേഷ് വല്ലത്ത്‌, വരുൺ നായർ, രജി വർഗീസ്, റീജിയനൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങൾ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്സ് എബ്രഹാം യൂത്ത് റപ്രെസെന്ററ്റീവ്  ക്രിസ്‌ല ലാൽ, സ്‌നേഹ തോമസ് എന്നിവര്‍ അറിയിച്ചു .
(വാര്‍ത്ത ∙ ജോര്‍ജ് പണിക്കര്‍)