ബോസ്റ്റൺ (മാസച്യുസിറ്റ്‌സ്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് റജിസ്‌ട്രേഷൻ കിക്കോഫിന് ബോസ്റ്റൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ തുടക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോസ്റ്റൺ (മാസച്യുസിറ്റ്‌സ്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് റജിസ്‌ട്രേഷൻ കിക്കോഫിന് ബോസ്റ്റൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ തുടക്കമായി. ചെറിയാൻ പെരുമാൾ (ഫാമിലി കോൺഫറൻസ് സെക്രട്ടറി), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ജോനാഥൻ മത്തായി, ആരൺ ജോഷ്വ, റയൻ ഉമ്മൻ, ആഞ്ജലീന ജോഷ്വ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ ഫാമിലി/യൂത്ത് കോൺഫറൻസ് ടീമിന് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക സ്വാഗതം നൽകി.

വിശുദ്ധ കുർബാനയെ തുടർന്ന് ഇടവകയിൽ നടന്ന പൊതുയോഗത്തിൽ വികാരി ഫാ. റോയി പി. ജോർജ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ഫാമിലി & യൂത്ത് കോൺഫറൻസിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും എല്ലാ അംഗങ്ങളെയും ക്രിസ്തുവിലേക്കും തമ്മിൽ തമ്മിലും അടുപ്പിക്കുന്നതിലും കോൺഫറൻസിലെ ധ്യാനങ്ങൾ, ചർച്ചകൾ, ശുശ്രൂഷകൾ എന്നിവയുടെ സ്വാധീനം ഫാ. റോയി പി. ജോർജ് ഊന്നിപ്പറഞ്ഞു.

ADVERTISEMENT

ചെറിയാൻ പെരുമാൾ സമ്മേളന തീയതി, സമയം, സ്ഥലം, പ്രസംഗകർ എന്നിവ വിശദീകരിച്ചു. മാത്യു ജോഷ്വ റജിസ്ട്രേഷൻ നടപടികൾ വിവരിച്ചു. മാത്യു വർഗീസ് റാഫിളിനെ കുറിച്ചും സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചും സംസാരിച്ചു. ജോനാഥൻ മത്തായി സുവനീർ സംബന്ധിച്ച വിവരങ്ങൾ നൽകി. ആഞ്ജലീന ജോഷ്വ എന്റർടൈൻമെന്‍റ് നൈറ്റിൽ ഇടവകാംഗങ്ങൾ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു. തോമസ് മത്തായി (ഇടവക സെക്രട്ടറി), ബെഞ്ചമിൻ സാമുവൽ (മലങ്കര അസോസിയേഷൻ അംഗം), സിബു തോമസ് (ഭദ്രാസന അസംബ്ലി അംഗം) തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു. ഇടവകയിൽ നിന്നുള്ള സുവനീറിനുള്ള പരസ്യം തോമസ് മത്തായി കൈമാറി. തോമസ് മത്തായിയും സുവനീറിൽ ആശംസകൾ നൽകി പിന്തുണച്ചു. ഡോ. സീമ ജേക്കബ് ഗോൾഡ് സ്പോൺസർ ആയും ശൈലേഷ് ചെറിയാൻ ഗ്രാൻഡ് സ്പോൺസർ ആയും പിന്തുണ വാഗ്ദാനം ചെയ്തു.

ജോർജ് വർഗീസ് റാഫിൾ ടിക്കറ്റ് കിക്ക് ഓഫ് നിർവഹിച്ചു. കൂടാതെ 27 അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ നൽകിയത് ആവേശകരമായ അനുഭവമായി. മാത്യു സാമുവലിന്‍റെയും തോമസ് ജോർജിന്‍റെയും കുടുംബങ്ങൾ കോൺഫറൻസിൽ റജിസ്റ്റർ ചെയ്തത് മികച്ച തുടക്കമായി. വികാരിയും ഭാരവാഹികളും ഇടവകാംഗങ്ങളും നൽകിയ മികച്ച സഹകരണത്തിനും പിന്തുണയ്ക്കും കോൺഫറൻസ് ടീം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

ADVERTISEMENT

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക

English Summary:

Family & Youth Conference Registration at St. Mary's Orthodox Parish, Boston