ഓട്ടവ ∙ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ കറൻസി കൊള്ളയിൽ 2 ഇന്ത്യൻ വംശജർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരംപാൽ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ വംശജർ. എയർ കാനഡ ജീവനക്കാരനായ ഇവരിൽ ഒരാൾ അറസ്റ്റിന് മുൻപ് രാജിവെച്ചിരുന്നു. 2023 എപ്രിൽ 17ന് ടൊറന്റോയിലെ പിയേഴ്സൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓട്ടവ ∙ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ കറൻസി കൊള്ളയിൽ 2 ഇന്ത്യൻ വംശജർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരംപാൽ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ വംശജർ. എയർ കാനഡ ജീവനക്കാരനായ ഇവരിൽ ഒരാൾ അറസ്റ്റിന് മുൻപ് രാജിവെച്ചിരുന്നു.

2023 എപ്രിൽ 17ന് ടൊറന്റോയിലെ പിയേഴ്സൻ രാജ്യാന്തര വിമാനത്താവളത്തിലാണ് കൊള്ള നടന്നത്. സ്വിറ്റ്സർലൻഡിലെ സൂറിക്കിൽനിന്ന് എയർ കാനഡ വിമാനത്തിലെത്തിയ 400 കിലോ തങ്കവും 25 ലക്ഷം കനേഡിയൻ ഡോളർ (15 കോടി രൂപ) മൂല്യമുള്ള വിദേശകറൻസികളും അടങ്ങുന്ന പാഴ്സലുകളാണ് കാണാതായത്. ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് ഫിലഡൽഫിയ ഫീൽഡ് ഡിവിഷനുമായി സഹകരിച്ച് പീൽ റീജനൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35), ഡ്യൂറന്റ് കിങ് മക് ലീൻ(25) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇതിൽ മക് ലീൻ ആയുധക്കടത്തു കേസിൽ യു എസ് പൊലീസിന്റെ പിടിയിലാണുള്ളത്. 

ADVERTISEMENT

കേസുമായി ബന്ധമുള്ള എയർ കാന‍ഡ ജീവനക്കാരനായിരുന്ന സിമ്രാൻ പ്രീത് പനേസർ (31) അർചിത് ഗ്രോവൻ (36) എന്നിവരുടെ പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.  ഒരു കിലോ സ്വർണവും 34,000 കനേഡിയൻ ഡോളറിന്റെ വിദേശകറൻസിയും അറസ്റ്റിലായവരിൽനിന്നും പിടിച്ചെടുത്തു. 65 നിയമവിരുദ്ധ തോക്കുകളുമായി മക് ലീൻ യു എസിൽ പിടിയിലായതാണ് ഇവരുടെ അറസ്റ്റിലേക്ക് വഴി തുറന്നത്.

English Summary:

Two Indian-origin men among six arrested in Canada gold, cash heist