റിപ്പബ്ലിക്കൻ പാർട്ടിയുടെ കടുത്ത എതിർപ്പിനെ അതിജീവിച്ച് യുക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്ക് 95 ബില്യൻ ഡോളർ സുരക്ഷാ സഹായം നൽകുന്ന നിയമനിർമാണ പാക്കേജ് യുഎസ് ജനപ്രതിനിധി സഭ വിശാലമായ ഉഭയകക്ഷി പിന്തുണയോടെ പാസാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്‌ടൻ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ കടുത്ത എതിർപ്പിനെ അതിജീവിച്ച് യുക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്ക് 95 ബില്യൻ ഡോളർ സുരക്ഷാ സഹായം നൽകുന്ന നിയമനിർമാണ പാക്കേജ്  യുഎസ് ജനപ്രതിനിധി സഭ വിശാലമായ ഉഭയകക്ഷി പിന്തുണയോടെ പാസാക്കി. ഇനി ഈ നിയമനിർമാണം ഡെമോക്രാറ്റിക് ഭൂരിപക്ഷമുള്ള സെനറ്റിലേക്ക് അയക്കും. 311-112 എന്ന നിലയിലാണ് വോട്ടെടുപ്പിൽ യുക്രെയ്‌നുള്ള ഫണ്ടിങ് പാസാക്കപ്പെട്ടത്. 112 റിപ്പബ്ലിക്കൻമാർ നിയമനിർമാണത്തെ എതിർത്തു.

ഡെമോക്രാറ്റിക് പ്രസിഡന്‍റ് ജോ ബൈഡൻ മുതൽ ഉന്നത സെനറ്റ് റിപ്പബ്ലിക്കൻ മിച്ച് മക്കോണൽ വരെയുള്ള യുഎസ് നേതാക്കൾ റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ മൈക്ക് ജോൺസണോട് ഈ ബിൽ വോട്ടിനായി കൊണ്ടുവരാൻ അഭ്യർഥിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ചില പ്രാഥമിക വോട്ടുകളോടെ ബിൽ സെനറ്റ് പരിഗണിക്കാൻ തയ്യാറാകുമെന്ന് കരുതപ്പെടുന്നു. അടുത്ത ആഴ്ച എപ്പോഴെങ്കിലും അന്തിമ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. നിയമനിർമാണ പാക്കേജ്  പാസായാൽ  ബൈഡൻ ഒപ്പിടുന്നതോടെ അത് നടപ്പിൽ വരും.

English Summary:

US House Passes $95 Billion Ukraine, Israel Aid Package, Sends to Senate